LATEST ARTICLES

ഏഷ്യ കപ്പ് : ഹോങ്കോങ്ങിനെതിരെ പാക്കിസ്ഥാന് ജയം

ദുബായ്: ഏഷ്യ കപ്പ് ഗ്രൂപ് എ യിലെ ആദ്യ മത്സരത്തിൽ താരതമ്യേന ദുർബലരായ ഹോങ്കോങ്ങിനെതിരെ പാക്കിസ്ഥാന് 8 വിക്കറ്റ് വിജയം. ഹോങ്കോങ് ഉയർത്തിയ 116 എന്ന വിജയലക്ഷ്യം പാക്കിസ്ഥാൻ 2 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ടോസ് നേടിയ ഹോങ്കോങ് ക്യാപ്റ്റൻ അൻഷുമാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശെരിവെയ്ക്കുന്ന വിധത്തിൽ ആയിരുന്നു ഹോങ്കോങിന്റെ തുടക്കം. ആദ്യ...

യുഎസ് ഓപ്പൺ: ജോക്കോവിച്ച്‌ ജേതാവ്.

  അർജന്റീനയുടെ ജുവാൻ മാർട്ടിൻ ഡെൽ പോട്രോയെ തോൽപിച്ച് സെർബിയയുടെ നൊവാക് ജോക്കോവിച്ചിന് കിരീടം. 2 വർഷം കിരീടമൊന്നും നേടാനാകത്തെ പരിക്കും മോശം ഫോമും കാരണം വലഞ്ഞ ജോക്കോവിച്ചിന് തിരിച്ചുവരവിന്റെ വർഷം കൂടി ആയി 2018. ഈ വർഷത്തെ വിംബിൾഡൺ ജോക്കോവിച്ച് സ്വന്തമാക്കിയിരുന്നു.   2009ന് ശേഷം ആദ്യമായി ഗ്രാൻഡ്സ്ലാം ഫൈനലിൽ കടന്ന ഡെൽ പോട്രോയ്ക്ക് അന്നതേതു പോലെ...

അഞ്ചാം ടെസ്റ്റ്: ഇംഗ്ലണ്ടിന് ഒന്നാം ഇന്നിംഗ്സ് ലീഡ്

ലണ്ടൻ: പരമ്പരയിലെ അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോർ ആയ 332ന് എതിരെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 40 റൺസ് അകലെ വീണു. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് നിർണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇതോടെ ഈ മത്സരത്തിന്റെ ഫലവും രണ്ടാം ഇന്നിംഗ്‌സിലെ ബാറ്റിംഗ് അനുസരിച്ചാവും എന്നുറപ്പായി. പരമ്പരയിൽ അവസരം ലഭിച്ച ആദ്യമത്സരത്തിൽ തന്നെ...

യൂഎസ് ഓപ്പൺ ടെന്നീസിൽ നവോമി ഒസാകയ്ക്ക് കിരീടം.

  നാടകീയമായ യൂഎസ് ഓപ്പൺ ടെന്നീസ് ഫൈനലിൽ ജപ്പാന്റെ നവോമി ഒസാകയ്ക്ക് വിജയം. ഫൈനലിൽ യൂഎസിന്റെ സെറീന വില്യംസിനെ 6-2 6-4 എന്ന സ്കോറിനാണ് 20 വയസുകാരി ഒസാക പരാജയപ്പെടുത്തിയത്. ഇതോടെ ഒസാക ഗ്രാൻഡ്സ്ലാം നേടുന്ന ആദ്യ ജാപ്പനീസ് താരമായി. കളിയുടെ രണ്ടാം സെറ്റിന്റെ രണ്ടാം ഗെയിമിനിടെ സെറീനയുടെ കോച്ചിന് കളിക്കിടെ കോച്ചിങ് കൊടുത്തിന് കോഡ് വയലേഷൻ...

മുരളി വിജയ് ഇംഗ്ലീഷ് കൗണ്ടി ടീം എസ്സെക്സിലേക്ക്

­നിലവിലെ ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യന്മാരായ എസ്സെക്സിൽ കളിക്കാൻ ഇന്ത്യൻ താരം മുരളി വിജയ്. ഈ സീസണിൽ ശേഷിക്കുന്ന മത്സരങ്ങളിലാണ് വിജയ് ക്ലബ്ബിന് വേണ്ടി കളിക്കുക. ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ 2 മത്സരങ്ങളിലെ മോശം പ്രകടനത്തെ തുടർന്ന്, പിന്നീടുള്ള മത്സരങ്ങളിൽ ടീമിൽ ഇടം കണ്ടെത്താൻ താരത്തിന് സാധിച്ചിരുന്നില്ല. കളിച്ച 2 ടെസ്റ്റ് മത്സരങ്ങളിലെ 4...

യുവേഫ നേഷൻസ് ലീഗ്: സ്പെയിന് വിജയം.

സുവർണ തലമുറയിലെ പ്രമുഖർ വിരമിച്ചതിന് ശേഷമുള്ള ആദ്യ മത്സരത്തിൽ സ്പെയിന് വിജയം. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഒരു ഗോളിന് പിന്നിൽ പോയതിന് ശേഷം രണ്ടു ഗോളുകൾ നേടി 2-1ന് ആണ് സ്പെയിന്റെ വിജയം. ഇനിയെസ്റ്റ,പിക്വേ, സിൽവ എന്നിവരുടെ വിരമിക്കലും ജോർഡി അൽബയുടെ അഭാവവും സ്പെയിന്റെ കളിയെ ബാധിക്കുമോ എന്ന ആശങ്കയോടെയാണ് കളി തുടങ്ങിയത്....

അവസാന മത്സരത്തിൽ അർധസെഞ്ചുറി നേടി അലസ്റ്റയർ കുക്ക്: മറുപടി ബാറ്റിങ്ങിൽ പൊരുതി ഇന്ത്യ

ലണ്ടൻ: ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോർ. 10 വിക്കറ്റ് നഷ്ടത്തിൽ 332 റൺസ് ആണ് ഇംഗ്ലണ്ട് നേടിയത്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തന്റെ അവസാന മത്സരത്തിനിറങ്ങിയ ഇംഗ്ലീഷ് ഇതിഹാസതാരം അലസ്റ്റയർ കുക്കിന് ഗാർഡ് ഓഫ് ഓണർ നൽകിയാണ് ഇന്ത്യൻ ടീം വരവേറ്റത്. ഓപ്പണിങ് ഇറങ്ങിയ കുക്ക്...

യുഎസ് ഓപ്പൺ സെമിഫൈനൽ നദാൽ പരിക്ക് മൂലം പിന്മാറി ഡെൽ പോട്രോ ഫൈനലിൽ.

യുഎസ് ഓപ്പൺ സെമിഫൈനലിൽ നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ റാഫേൽ നദാൽ പിന്മാറി. അർജന്റീനയുടെ ജുവാൻ മാർട്ടിൻ ഡെൽ പോട്രോയുമായുള്ള മത്സരത്തിൽ 7-6 (3), 6-2  എന്ന നിലയിൽ പിന്നിട്ട് നിൽക്കുമ്പോളാണ് നദാലിന്റെ പിന്മാറ്റം. വളരെക്കാലമായി നദാലിനെ വലയ്ക്കുന്ന വലതു കാൽമുട്ടിലെ പരിക്ക് തന്നെയാണ് ഇക്കുറിയും വില്ലനായത്. ഈ വർഷം ഓസ്ട്രേലിയൻ ഓപ്പൺ...

ലിവർപൂൾ നോട്ടമിട്ട ഫ്രഞ്ച് താരം ലിയോണിൽ തന്നെ തുടർന്നേക്കും

ലിവർപൂളിലേക്ക് പോകുന്നതായി റൂമറുകൾ ഉണ്ടായിരുന്ന ഫ്രഞ്ച് മിഡ്ഫീൽഡർ നബീൽ ഫെകിർ ഈ സീസണിൽ ഒളിമ്പിക് ലിയോണിൽ തന്നെ തുടർന്നേക്കും. ഫ്രാൻസിന്റെ ലോകകപ്പ് ടീമിൽ അംഗമായിരുന്ന ഫെകിർ ഈ സീസണിൽ ലിവർപൂൾ ടീമിലെത്തിക്കാൻ ലക്ഷ്യം വച്ചിരുന്ന താരമാണ്. നബി കെയ്റ്റ,അലീസൺ,ഫാബിഞ്ഞോ എന്നിവരെ പാളയത്തിലെത്തിച്ച ലിവർപൂളിന് പക്ഷെ ഫെക്കിരിന്റെ കാര്യത്തിൽ ആ മികവ് പുലർത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ ആഴ്ച...

പുതിയ സീസണില്‍ പുതിയ നായകന്മാരുമായി അത്ലെറ്റിക്കോ മാഡ്രിഡ്‌

പുതിയ സീസണിലേക്ക് പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് ലാലിഗാ വമ്പന്മാരായ അത്ലെറ്റിക്കോ മാഡ്രിഡ്‌. കഴിഞ്ഞ സീസണില്‍ ക്ലബ്ബിനെ നയിച്ചിരുന്ന ഇതിഹാസ താരം ഗാബി ടീം വിട്ടതിനെ തുടര്‍ന്നാണ് അത്ലെട്ടിക്കൊയ്ക്ക് പുതിയ ക്യാപ്റ്റനെ നിയമിക്കേണ്ടി വന്നത്. കഴിഞ്ഞ സീസണില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ഉറുഗ്വേയുടെ പ്രതിരോധ ഭടന്‍ ഡിയാഗോ ഗോടിനാണ്‌ പുതിയ സീസണില്‍ ടീമിനെ നയിക്കുന്നത്. ഗോഡിനു...