അരയും തലയും മുറുക്കി ഇംഗ്ലണ്ട് ലോകകപ്പിന്: സൗത്ത് ഗേറ്റിന്റെ 23 അംഗ ടീം ഇങ്ങനെ

റഷ്യന്‍ ലോകകപ്പിനുള്ള ഇംഗ്ലീഷ് ഫുട്ബോള്‍ ടീമിനെ പ്രഖാപിച്ചു. ശക്തരായ ബെല്‍ജിയം താരതമ്യേന ചെറിയ ടീമുകളായ പനാമ, ടുണിഷ്യ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ്‌ ‘ജി’ യിലാണ് ഇംഗ്ലണ്ടിന്റെ സ്ഥാനം. കോച് ഗാരത് സൗത്ത്ഗേറ്റ് പ്രഖ്യാപിച്ച 23 അംഗ ടീമില്‍ ജാക്ക് വില്‍ഷെയര്‍, ജോ ഹാര്‍ട്ട്‌, ലൂക് ഷോ, ആരോണ്‍ ക്രെസ്വെല്‍, തിയോ വാല്‍ക്കോട്ട്, ജെര്‍മെയിന്‍ ഡിഫോ, ആന്‍ഡി കരോള്‍, ഡാനിയേല്‍ സ്റ്ററിഡ്ജ് എന്നിവര്‍ക്ക് ഇടം പിടിക്കാനായില്ല. പരിക്ക് മൂലം സീസണിന്റെ ഭൂരിഭാഗവും സൈഡ്ബെഞ്ചില്‍ ഇരുന്ന ആഡം ലല്ലനയും സൗത്ത്ഗേറ്റിന്റെ റിസര്‍വ് ലിസ്റ്റില്‍ മാത്രമാണ് ഇടം പിടിച്ചത്. രണ്ടാം റൗണ്ടില്‍ കടക്കുകയാണെങ്കില്‍ പോളണ്ട്, കൊളംബിയ, സെനഗള്‍, ജപ്പാന്‍ എന്നി ടീമുകളില്‍ ഒന്നിനെയായിരിക്കും ത്രീ ലയണ്‍സിന് നേരിടേണ്ടി വരിക.

 

ഗോള്‍ കീപ്പര്‍മാര്‍: ജാക്ക് ബട്ട്‌ലാന്‍ഡ്‌ (സ്റ്റോക്ക് സിറ്റി), ജോര്‍ദാന്‍ പിക്ക്ഫോഡ് (എവര്‍ട്ടണ്‍), നിക്ക് പോപ്‌ (ബേണ്‍ലി)

ഡിഫന്‍ഡര്‍മാര്‍: ട്രെന്റ് അലക്സാണ്ടര്‍-അര്‍ണോള്‍ഡ് (ലിവര്‍പൂള്‍), ഗാരി കാഹില്‍ (ചെല്‍സി), ഫില്‍ ജോണ്‍സ് (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), ഹാരി മാഗ്വര്‍ (ലെസ്റ്റര്‍ സിറ്റി), ഡാനി റോസ് (ടോട്ടന്‍ഹാം ഹോട്ട്സ്പര്‍), ജോണ്‍ സ്റ്റൊണ്‍സ് (മാഞ്ചസ്റ്റര്‍ സിറ്റി), കീറണ്‍ ട്രിപ്പിയര്‍(ടോട്ടന്‍ഹാം ഹോട്ട്സ്പര്‍), കൈല്‍ വാക്കര്‍ (മാഞ്ചസ്റ്റര്‍ സിറ്റി), ആഷലി യങ്ങ് (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്)

 

മിഡ് ഫീല്‍ഡര്‍മാര്‍: എറിക് ഡിയര്‍ (ടോട്ടന്‍ഹാം ഹോട്ട്സ്പര്‍), ദെലെ അലി (ടോട്ടന്‍ഹാം ഹോട്ട്സ്പര്‍), ജോര്‍ഡാന്‍ ഹെണ്ടേര്‍സണ്‍ (ലിവര്‍പൂള്‍), ഫാബിയന്‍ ഡല്‍ഫ്‌ (മാഞ്ചസ്റ്റര്‍ സിറ്റി), ജെസ്സെ ലിംഗാര്‍ഡ് (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), റൂബന്‍ ലോഫ്റ്റസ് ചീക്ക് (ക്രിസ്റ്റല്‍ പാലസ്/ചെല്‍സി)

 

ഫോര്‍വേഡുകള്‍: ഹാരി കെയ്ന്‍ (ടോട്ടന്‍ഹാം ഹോട്ട്സ്പര്‍), മാര്‍ക്കസ് റാഷ്ഫോഡ് (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), റഹീം സ്റ്റെര്‍ലിംഗ് (മാഞ്ചസ്റ്റര്‍ സിറ്റി), ഡാനി വെല്ബാക്ക് (ആഴ്സണല്‍), ജെയ്മി വാര്‍ഡി (ലെസ്റ്റര്‍ സിറ്റി)

 

 

റിസര്‍വുകള്‍: ടോം ഹീറ്റണ്‍ (ബേണ്‍ലി), ജെയിംസ്‌ തര്‍ക്കോവസ്കി (ബേണ്‍ലി), ലൂയിസ് കുക്ക് (ബോണ്‍മൗത്ത്), ജെയ്ക്ക് ലിവര്‍മോര്‍ (വെസ്റ്റ് ബ്രോം), ആഡം ലല്ലാന (ലിവര്‍പൂള്‍)

ക്വാളിഫയറില്‍ പരാജയം രുചിക്കാതെ യോഗ്യത നേടിയ ഇംഗ്ലണ്ടിനു ഗ്രൂപ്പ് ഘട്ടം ബുദ്ധിമുട്ടുകള്‍ ഇല്ലാതെ കടന്നു മുന്നേറാവുന്നതാണ്. മികച്ച സ്ക്വാഡ് സ്വന്തമായി ഉണ്ടെങ്കിലും എല്ലാ ലോകകപ്പിലും ആവര്‍ത്തിക്കുന്ന പടിക്കല്‍ കൊണ്ട് കാലം ഉടയ്ക്കുന്ന സ്വഭാവം ആവര്‍ത്തിച്ചില്ലെങ്കില്‍ ഇപ്പ്രാവശ്യം ഇംഗ്ലീഷ് പടയായിരിക്കും റഷ്യയില്‍ ചാമ്പ്യന്മാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here