ആർദ തുറാന് 16 മത്സരങ്ങളിൽ നിന്നും വിലക്ക്

arda turan banned for 16 matches

ബാഴ്സലോണയിൽ നിന്നും ലോണിൽ ടർക്കിഷ് ക്ലബ്ബ് ബെസാക്ഷെഹിറിൽ കളിക്കുന്ന ടർക്കിഷ് താരം ആർദ തുറാന് 16 മത്സരങ്ങളിൽ നിന്നും വിലക്ക്. ലീഗിൽ സിവാസ്‌പോറുമായുള്ള മത്സരത്തിനിടെ സൈഡ് ലൈൻ റഫറിയുടെ തീരുമാനം തനിക്ക് എതിരായതിൽ പ്രകോപിതനായ താരം റഫറിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. റഫറിയെ പിടിച്ചു തള്ളിയ തുറാന് ഉടൻതന്നെ റെഡ് കാർഡ് ലഭിച്ചെങ്കിലും പുറത്തേക്ക് പോകുന്നതിന്റെ ഇടയിലും അദ്ദേഹം ശാന്തനാകാതെ കോപവാക്കുകൾ ഉതിർത്തുകൊണ്ടിരുന്നു.

റഫറിയെ കയ്യേറ്റം ചെയ്തതിന് 10 മത്സരങ്ങളും അധിക്ഷേപിച്ചതിന് മൂന്നു മത്സരങ്ങളും ഭീഷണിപ്പെടുത്തിയതിന് മൂന്നു മത്സരങ്ങളുമാണ് വിലക്ക്. മത്സരത്തിൽ ബെസാക്ഷെഹിർ ഒരു ഗോളിന് മുന്നിട്ട് നിൽക്കുമ്പോൾ ആയിരുന്നു തുറാന്റെ നിയന്ത്രണം വിട്ടുള്ള പെരുമാറ്റം. പിന്നീട് ഒന്പത് പേരായി ചുരുങ്ങിയ ബെസാക്ഷെഹിർ ഒരു ഗോൾ വഴങ്ങി സുനിശ്ചിതമായിരുന്ന വിജയം കൈവിട്ടു.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here