സിമിൻലൈൻ ഡൗങ്ങേൽ ഇനി കേരള ബ്ലാസ്റ്റേഴ്സിൽ

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ മിന്നും താരമായ സിമിൻലൈൻ ഡൗങ്ങേൽ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനുവേണ്ടി ബൂട്ടണിയും. കഴിഞ്ഞ ISL സീസണിൽ നോർത്ത് ഈസ്റ്റിനായി 16 മത്സരങ്ങളിൽ നിന്നുമായി 4 ഗോളും 1 അസിസ്റ്റും ഡൗങ്ങേൽ സ്വന്തമാക്കിയിരുന്നു. നോർത്ത് ഈസ്റ്റ്‌ നിരയിൽ മികച്ച പ്രകടനം കാഴ്ചവച്ച ചുരുക്കം ചില താരങ്ങളിലൊരാളാണ് ഡൗങ്ങേൽ. ബ്ലാസ്റ്റേഴ്സിലേക്ക് താരം കൂടുമാറുമെന്ന് റിപ്പോർട്ടുകൾ നേരത്തെതന്നെ ഉണ്ടായിരുന്നു. ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഡൗങ്ങേലുമായി ബ്ലാസ്റ്റേഴ്‌സ് കരാറൊപ്പിട്ട വാർത്ത പുറത്തുവന്നത്.

മണിപ്പൂരുകാരനായ താരം 2011ൽ ഈസ്റ്റ്‌ ബംഗാളിൽ വന്നതോടെയാണ് ശ്രദ്ധയാകർഷിച്ചത്. കൊൽക്കത്ത ജയന്റസിനുവേണ്ടി AFC കപ്പിൽ ഡൗങ്ങേൽ അരങ്ങേറി. കുറച്ചു കാലം ലോണിൽ ഇന്ത്യൻ ആരോസിനുവേണ്ടി കളിച്ചെങ്കിലും പിന്നീട് കൊൽക്കത്തയിൽ മടങ്ങിയെത്തി. ISL ഒന്നാം സീസണിൽ നോർത്ത് ഈസ്റ്റിലും രണ്ടാം സീസണിൽ ഡൽഹിയിലുമാണ് ഡൗങ്ങേൽ കളിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആക്രമങ്ങളുടെ മൂർച്ച കൂട്ടാൻ ഡൗങ്ങലിന്റെ സാന്നിധ്യം സഹായകരമാകും.

LEAVE A REPLY

Please enter your comment!
Please enter your name here