ഒന്നാംദിനം ഇംഗ്ലണ്ടിന് മേൽക്കൈ

പാകിസ്താനെതിരെയുള്ള രണ്ടാമത്തെ ടെസ്റ്റിന്റെ ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ടിന് വ്യക്തമായ മേൽക്കൈ. പാകിസ്താന്റെ ഒന്നാമിന്നിങ്സിൽ 174 റണ്ണിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 2 വിക്കറ്റ് നഷ്ടത്തിൽ 106 റൺ എടുത്തിട്ടുണ്ട്. 

ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ഇംഗ്ലണ്ട് ബൗളേഴ്‌സ് ആരെയും നിലയുറപ്പിക്കാൻ സമ്മതിച്ചില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണുകൊണ്ടിരുന്നു. പേസർമാരെ പുന്തുണയ്ക്കുന്ന പിച്ചിൽ ഇംഗ്ലീഷ് ബൗളേഴ്‌സ് പാകിസ്താനെ വിറപ്പിച്ചു. ആൻഡേഴ്സൺ, ബ്രോഡ്, ക്രിസ് വോക്‌സ് എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി. സാം കുറാനാണ് അവശേഷിച്ച 1 വിക്കറ്റ്. 

ടീമിൽ തിരിച്ചെത്തിയ ജെന്നിങ്‌സ് വെറ്ററൻ ബാറ്റ്സ്മാൻ കുക്കിനൊപ്പം ഇംഗ്ലണ്ടിന് നല്ല തുടക്കമാണ് നൽകിയത്. ജെന്നിങ്‌സ് 29ഉം കുക്ക് 46ഉം റൺസ് എടുത്തു പുറത്തായി. ക്യാപ്റ്റൻ ജോ റൂട്ടും ഡൊമിനിക് ബസ്സുമാണ് ക്രീസിലുള്ളത്. ലോർഡ്സിലെ പ്രകടനം ആവർത്തിക്കാൻ പാകിസ്ഥാൻ ബൗളേഴ്‌സിന് ഇന്ന് കഴിഞ്ഞില്ല. 

LEAVE A REPLY

Please enter your comment!
Please enter your name here