ഇന്ത്യ – അഫ്ഗാൻ ടെസ്റ്റ് , ആദ്യ ദിനം ഇന്ത്യക്ക് മേൽക്കൈ.

ബാംഗ്ലൂരിൽ നടക്കുന്ന ഇന്ത്യ അഫ്ഗാനിസ്ഥാൻ ടെസ്റ്റിൽ ആദ്യ ദിനം ഇന്ത്യക്ക് മേൽക്കൈ. മഴമൂലം ഇടക്കിടെ കളി തടസ്സപ്പെട്ടെങ്കിലും ഇന്ത്യൻ ബാറ്സ്മാന്മാർ മികച്ച ബാറ്റിംഗ് പുറത്തെടുത്തു. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 78 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 347 റൺസ് എന്ന നിലയിലാണ്.

 

ഓപ്പണർമാരായ ശിഖർ ധവാനും മുരളി വിജയ്‍യും സെഞ്ചുറി കണ്ടെത്തി. മൂന്നക്കം കടന്നശേഷം ഇരുവർക്കും പിന്നീട് അധികസമയം പിടിച്ചുനിൽക്കാനായില്ല. ധവാൻ 107 റൺസിനും വിജയ് 105 റൺസിനും പുറത്തായി. മൂന്നാം സ്ഥാനത്ത് ഇറങ്ങിയ ലോകേഷ് രാഹുൽ അർധ സെഞ്ചുറി നേടി പുറത്തായി.

അഫ്ഗാൻ സ്പിന്നർമാരെ സമർഥമായി നേരിട്ട ഇന്ത്യൻ ബാറ്സ്മാന്മാർ ഐപിഎലിൽ മികവുറ്റ ബോളിങ് പുറത്തെടുത്ത റഷീദ് ഖാനെയും മുജീബ് ഉർ റഹ്മാനെയും ആദ്യ 2 സെഷനുകളിലും  അനായാസം നേരിട്ടു. പിന്നീടങ്ങോട്ട് താളംകണ്ടെത്തിയ അഫ്ഗാൻ ബോളിങ് നിര റൺവിട്ടുകൊടുക്കുന്നതിൽ പിശുക്കുകാട്ടിയപ്പോൾ സമ്മർദ്ദം നേരിടാനാവാതെ ഇന്ത്യൻ ബാറ്റസ്മാൻമാർ വിക്കറ്റുതുലച്ചു. കളി അവസാനിക്കുമ്പോൾ 10 റൺസുമായി ഹാർദിക് പാണ്ടൃയും 7 റൺസുമായി രവിചന്ദ്രൻ അശ്വിനുമാണ് ക്രീസിൽ ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here