അമീലിയ ഖേറിന് വനിതാ ഏകദിന ക്രിക്കറ്റിലെ ഉയർന്ന സ്കോർ.

അയർലൻഡുമായുള്ള  മൂന്നാം ഏകദിനത്തിൽ ന്യൂസിലാൻഡ് ക്രിക്കറ്റ് താരം അമീലിയ ഖേറിന് ഇരട്ട സെഞ്ച്വറി വനിതകളുടെ ഏകദിന മത്സരത്തിലെ ഏറ്റവും ഉയർന്ന സ്കോറും ഇതിനിടെ അമീലിയ കണ്ടെത്തി. 145 ബോളുകൾ നേരിട്ട അമീലിയ 31 ഫോറും രണ്ട് സിക്സും ഉൾപ്പടെ 232 റൺസ് എടുത്തു. ക്രിക്കറ്റിന്റെ എല്ലാ വിഭാഗങ്ങളിലും  ഡബിൾ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും 17 വയസു മാത്രമുള്ള അമീലിയ സ്വന്തമാക്കി.

 

ബെലിൻഡ ക്ലാർക്കിന്റെ 21 വർഷം നീണ്ട റെക്കോർഡാണ് ഈ പതിനേഴുകാരി തകർത്തതത്. 1997 ലോകകപ്പിൽ  ഡെൻമാർക്കിനെ തിരെ ബെലിൻഡ ക്ലാർക്ക് നേടിയ 229 റൺസായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്കോർ.

 

അമീലിയയുടെ റെക്കോർഡ്  ബാറ്റിംഗിന്റെ പിൻബലത്തിൽ ന്യൂസിലൻഡ് 50  ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 440 റൺറൺസെടുത്തു. അയർലൻഡിനെതിരെ  ഈ സീരിസിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും 400ലധികം റൺസ് സ്കോർ ചെയ്യാൻ ന്യൂസിലണ്ടിനായി.

LEAVE A REPLY

Please enter your comment!
Please enter your name here