മുന്‍ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവിനെ തകര്‍ത്ത് മലയാളി താരം.

അഞ്ചു തവണ ലോകചാമ്പ്യനും രണ്ടു തവണ ഒളിമ്പിക് ജേതാവുമായ ചൈനയുടെ ലിന്‍ ഡാനെ തകര്‍ത്ത് മലയാളി താരം എച്. എസ് പ്രാണോയി. ഇന്തോനേഷ്യന്‍ ഓപ്പണിന്റെ ആദ്യ റൗണ്ടിലായിരുന്നു ഇരുവരും ഏറ്റു മുട്ടിയത്‌. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിന്റെ ആദ്യ ഗെയിം പ്രണോയ് വിജയിച്ചപ്പോള്‍ രണ്ടാം ഗെയ്മില്‍ ലിന്‍ ഡാന്‍ ശക്തമായ തിരിച്ചുവരവ് നടത്തി. എന്നാല്‍ മൂന്നാം ഗെയ്മില്‍ ശക്തമായി തിരിച്ചടിച്ച പ്രണോയ് ലിന്‍ ഡാനെ നിലംപരിശാക്കി മത്സരം സ്വന്തമാക്കി. 59 മിനുറ്റ് നീണ്ടു നിന്ന മത്സരത്തില്‍ 21-15, 9-21, 21-14 എന്ന സ്കോറിനാണ് എട്ടാം സീഡായ പ്രണോയ് ചൈനീസ് ഇതിഹാസ താരത്തെ പരാജയപ്പെടുത്തിയത്.

ബാഡ്മിന്റണ്‍ സര്‍ക്യൂട്ടില്‍ ജയന്റ് കില്ലര്‍ എന്നറിയപ്പെടുന്ന പ്രണോയ് ലിന്‍ ഡാനിനെ ഇത് രണ്ടാം  തവണയാണ് കീഴടക്കുന്നത്. രണ്ടാം റൗണ്ടില്‍ ചൈനീസ് തായ്‌പെയുടെ വാങ് ഷൂ വേയാണ് പ്രണോയ്ക്കു എതിരാളി. ഇന്ത്യന്‍ താരം സായ് പ്രണീതിനെ തോല്‍പിച്ചാണ് വാങ് ഷൂ രണ്ടാം റൌണ്ടിലെത്തിയത്. പ്രണോയിയും വാങ്ങും മുൻപ് 4 തവണ ഏറ്റുമുട്ടിയപ്പോൾ ഇരുവരും രണ്ടുതവണ വിജയം കണ്ടു.

LEAVE A REPLY

Please enter your comment!
Please enter your name here