വിമ്പിൾഡൺ 2018: ആൻഡി മറെ പിന്മാറി.

ഇന്ന് ആരംഭിക്കുന്ന വിമ്പിൾഡൺ 2018 ടൂർണമെന്റിൽ നിന്നും ഇരുവട്ടം ചാമ്പ്യനായ ആൻഡി മറെ പിന്മാറി. ഇന്നലെയാണ് പിന്മാറുന്നതായി ബ്രിട്ടീഷ് താരം വെളിപ്പെടുത്തിയത്. പരിക്കിൽ നിന്നും മുക്തനായി തിരിച്ചുവരവിന്റെ പാതയിലുള്ള താരം 5 സെറ്റ് മത്സരങ്ങൾ കളിക്കാൻ സമയമായില്ല എന്ന് പറഞ്ഞു.

ഇടുപ്പിനേറ്റ പരിക്കിനെ തുടർന്ന് ഒരു വർഷത്തോളം കോർട്ടിന് വെളിയിലായിരുന്ന മറെ കഴിഞ്ഞ മാസമാണ് തിരിച്ചെത്തിയത്. ക്യുൻസിലെ മത്സരത്തിൽ നിക്ക് കിർഗിയോസിനോടും ഈസ്റ്റ്ബോണിൽ കൈൽ ഏഡ്മണ്ടിനോടും പരാജയപ്പെട്ടിരുന്നു.

കഠിനമായ പരിശീലനത്തിലൂടെ യു എസ് ഹാർഡ് കോർട്ട് സീസണിൽ മടങ്ങിവരാൻ ശ്രമിക്കും എന്ന് മറെ പറഞ്ഞു. 2007ന് ശേഷം ആദ്യമായാണ് മുറെ വിമ്പിൾഡണിൽ മത്സരിക്കാത്തത്. മറെയുടെ അഭാവത്തിൽ ചൈനീസ് തായ്‌പേയിയുടെ ജെസണ് ജംഗ് കളിക്കാൻ യോഗ്യത നേടി.

LEAVE A REPLY

Please enter your comment!
Please enter your name here