ബാഴ്സയിലേക്കില്ല നയം വ്യക്തമാക്കി ഗ്രീസ്മാൻ

കഴിഞ്ഞ കുറച്ച് ആഴ്ചകളായി  ഫുട്ബോൾ ലോകത്ത് നിറഞ്ഞുനിന്നിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമം. താൻ ബാഴ്സയിലേക്ക് ഇല്ലെന്ന് അത്‌ലറ്റികോ മാഡ്രിഡ് താരം ഗ്രീസ്മാൻ വെളിപ്പെടുത്തി. ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ഗ്രീസ് മാൻ വാണ്ട മെട്രോപൊളിറ്റോയിൽ തുടരുന്നതായി അറിയിച്ചത്.

എൻറെ ആരാധകർ,എൻറെ ടീം, എൻറെ ഭവനം  എന്ന ക്യാപ്ഷനോടുകൂടി പുറത്തുവിട്ട വീഡിയോയിൽ ഗ്രീസ്മാൻ അത്ലറ്റിക്കോയുടെ മൈതാനമായ വാണ്ട മെട്രോപൊലിറ്റോയുടെ മുൻപിൽ നിൽക്കുന്നതായി കാണാം. അത്‌ലറ്റികോ മാഡ്രിഡ് പുതിയ കളിക്കാരെ വാങ്ങുന്നതിലൂടെ ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്താനാകും എന്നാണ് പ്രതീക്ഷയെന്ന്  ഗ്രീസ്മാൻ. പറഞ്ഞു തൻറെ തീരുമാനം 100% സുനിശ്ചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

കഴിഞ്ഞ സീസണിൽ അത്‌ലറ്റിക്കോ മാഡ്രിഡിനായി  48 മത്സരങ്ങളിൽ 28 ഗോളുകൾ ഗ്രീസ്മാൻ സ്കോർ ചെയ്തു. ഗ്രീസ്മാന്റെ മികവിൽ അത്ലറ്റികോ യൂറോപ്പ കിരീടം ചൂടിയിരുന്നു. ലാലിഗയിൽ രണ്ടാമതെത്താനും  ടീമിനായി.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here