അര്‍ജന്റീനിയന്‍ താരത്തിനു പരിക്ക്: ലോകകപ്പ്‌ നഷ്ടമാവും.

അര്‍ജന്റീനയുടെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ സെര്‍ജിയോ റൊമെറൊയ്ക്ക് കാല്‍ മുട്ടിനേറ്റ പരിക്കിനെതുടര്‍ന്ന് ലോകകപ്പ്‌ നഷ്ടമാകും. ട്രൈയിനിങ്ങിനിടെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഗോള്‍ കീപ്പര്‍ കൂടിയായ താരത്തിനു പരിക്കെറ്റത്‌. 31 വയസ്സുകാരനായ താരം അര്‍ജന്റിനെയ്ക്ക് വേണ്ടി 94 മത്സരങ്ങളില്‍ ഗ്ലൌ അണിഞ്ഞിട്ടുണ്ട്. 2014 ലോകകപ്പില്‍ റൊമെറൊയായിരുന്നു ഫൈനലിലെത്തിയ അര്‍ജന്റീനിയന്‍ ടീമിന്റെ വല കാത്തത്.

ജൂണ്‍ 16നു ഐസ്ലാണ്ടിനെതിരെയാണ് അര്‍ജന്റീനയുടെ ആദ്യ പോരാട്ടം. ടീമിലെ മറ്റു ഗോള്‍ കീപ്പര്‍മാര്‍ ചെല്‍സിയുടെ വില്ലി കാബല്ലെരോയും റിവര്‍പ്ലേറ്റിന്റെ ഫ്രാങ്കോ അര്‍മാനിയുമാണ്. ഇതില്‍ അര്‍മാനി സീനിയര്‍ തലത്തില്‍ അന്താരാഷ്‌ട്ര മത്സരങ്ങളില്‍ അരങ്ങേറ്റം കുറിച്ചിട്ടില്ല. വില്ലിയ്ക്കാകട്ടെ ആകെ രണ്ടു മത്സരങ്ങളുടെ മത്സര പരിചയം മാത്രാമാണുള്ളത്. പരിക്കേറ്റ റൊമെറോയ്ക്ക് പകരക്കാരനായി മെക്സിക്കന്‍ ക്ലബ്‌ ടൈഗ്രെസിന്റെ ഗോള്‍കീപ്പര്‍ നാഹുവല്‍ ഗുസ്മാനെ അര്‍ജന്റീനിയന്‍ അസോസിയേഷന്‍ ടീമിലേക്ക് വിളിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here