വിരാട് കോഹ്ലിക്കും അനുഷ്ക ശർമയ്ക്കും വക്കീൽ നോട്ടീസ്

ആഡംബരകാറിൽനിന്നും പ്ലാസ്റ്റിക് മാലിന്യം റോഡിൽ വലിച്ചെറിഞ്ഞെന്നപേരിൽ അനുഷ്ക ശർമയുടെ ശകാരം അനുഭവിച്ച അർഹാൻ സിംഗ് അനുഷ്കയ്ക്കും വിരാടിനുമെതിരെ നിയമനടപടിക്ക്. ഇരുവർക്കും അർഹാന്റെ ഭാഗത്തുനിന്നും വക്കീൽ നോട്ടീസ് അയച്ചു. ഇരുവരും മാപ്പുപറയണമെന്നാണ് അർഹാന്റെ ആവശ്യം.

അർഹാനെ അനുഷ്ക ശകാരിക്കുന്ന വീഡിയോ വിരാട് ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. അനുഷ്ക തന്റെ വാഹനത്തിലിരുന്നുകൊണ്ടു അർഹാൻ മാലിന്യം വലിച്ചെറിഞ്ഞതിനെ ചോദ്യംചെയ്യുകയും ശകാരിക്കുകയും ചെയ്തിരുന്നു. മണിക്കൂറുകൾക്കകം വീഡിയോ വൈറലാകുകയും ചെയ്തതോടെ അർഹാനെതിരെ വിമർശനങ്ങൾ ഉയർന്നു. ട്വിറ്ററിൽ വീഡിയോ ഇട്ടുകൊണ്ട് കോഹ്ലിയും അർഹാനെ കടുത്തഭാഷയിൽ വിമർശിച്ചിരുന്നു.

വീഡിയോ വൈറലായതിനെത്തുടർന്നു അർഹാൻ വിരാടിനും അനുഷ്കയ്ക്കുമെതിരെ രംഗത്തുവരുകയാണ് ഉണ്ടായത്. “അബദ്ധവശാൽ വളരെചെറിയൊരു പ്ലാസ്റ്റിക് കഷ്ണം ഞാൻ പുറത്തിടുന്ന സാഹചര്യമുണ്ടായി. ഉടൻതന്നെ കാറിന്റെ വിൻഡോയിലൂടെ അനുഷ്ക എന്നെ ശകാരിക്കുകയും ബഹളംവയ്ക്കുകയുമാണ് ഉണ്ടായതു. എന്റെ പ്രവർത്തിയിൽ എനിക്ക് ദുഖമുണ്ട്. അതേസമയം സംസാരത്തിൽ അൽപ്പം മാന്യത പുലർത്തിയാൽ താരപദവിക്ക് ഇടിവുണ്ടാകില്ല എന്ന് അനുഷ്കയും വിരാടും ഓർക്കണം” അർഹാൻ പറഞ്ഞു. തന്റെ കാറിൽനിന്ന് പുറംതള്ളിയ മാലിന്യത്തെക്കാൾ കൂടുതൽ മലിനമായ സംസാരമാണ് ഇരുവരുടെയും ഭാഗത്തുനിന്നും വന്നത് എന്നുകൂടി അർഹാൻ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here