അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യ U-19 ടീമില്‍

ജൂലൈയില്‍ ശ്രീലങ്കന്‍ പര്യടനത്തിനു തയ്യാറെടുക്കുന്ന ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കറും. ശ്രീലങ്കയ്ക്കെതിരെ രണ്ട് ചതുര്‍ ദിന മത്സരങ്ങള്‍ക്കും, 5 ഏകദിനങ്ങള്‍ക്കും ഉള്ള ടീമിനെയാണ് ഇന്ന് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ഇതില്‍ ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ടീമിലാണ് അര്‍ജ്ജുന്‍ അംഗമായുള്ളത്.

ഡല്‍ഹിക്കു വേണ്ടി കഴിഞ്ഞ സീസണില്‍ ഫസ്റ്റ് ക്ലാസ്സ്‌ മത്സരങ്ങളില്‍ അരങ്ങേറ്റം കുറിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ അനുജ് റാവത്ത് ആണ് ചതുര്‍ ദിന ടീമിന്റെ നായകന്‍. ഏകദിന ടീമിനെ ഉത്തര്‍പ്രദേശിന്‌ വേണ്ടി വിജയ്‌ ഹസാരെ ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ച ആര്യന്‍ ജുയാല്‍ നയിക്കും. 18 വയസ്സുകാരനായ അര്‍ജുന്‍ ഇടം-കൈയ്യന്‍ മീഡിയം പേസറും ഇടം കൈയ്യന്‍ ബാറ്റ്സ്മാമാനുമാണ്. ഏപ്രില്‍ മുതല്‍ ധര്‍മ്മശാലയില്‍ നടന്ന് വരുന്ന അണ്ടര്‍-19 ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ ക്യാമ്പില്‍ അര്‍ജ്ജുന്‍ അംഗമായിരുന്നു.

ആറടിയിലേറെ പൊക്കമുള്ള താരം ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെയും, ഇംഗ്ലീഷ് ഓള്‍റൌണ്ടര്‍ ബെന്‍ സ്റ്റോക്ക്സിന്റെയും കടുത്ത ആരാധകനാണ് അർജുൻ.
ഈ വര്‍ഷം തുടക്കത്തില്‍ ഓസ്ട്രേലിയയില്‍ നടന്ന സ്പിരിറ്റ്‌ ഓഫ് ക്രിക്കറ്റ്‌ ഗ്ലോബല്‍ ചലഞ്ചില്‍ താരം മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ബ്രാഡ്മാന്‍ ഓവലില്‍ നടന്ന മത്സരത്തില്‍ ക്രിക്കറ്റ്‌ ക്ലബ് ഓഫ് ഇന്ത്യയെ പ്രതിനിധീകരിച്ച താരം ഹോങ്ങ്കോങ്ങിനെതിരായ ട്വന്റി ട്വന്റി മത്സരത്തില്‍ ഓപ്പണറായി ഇറങ്ങി 27 പന്തില്‍ 48 റണ്‍സും, ബൌളിങ്ങില്‍ 4 വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു. ഇതു കൂടാതെ ആഭ്യന്തര ക്രിക്കറ്റിലും കഴിഞ്ഞ കുറച്ച് കാലമായി ശ്രദ്ധേയമായ പ്രകടനമാണ് താരം നടത്തി വന്നിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here