യുവന്റസ് താരത്തെ ഫ്രീ ട്രാന്‍സ്ഫറില്‍ പാളയത്തിലെത്തിച്ച് ആഴ്സനല്‍

പുതിയ കോച് ഉനായ് എമ്രിക്ക് കീഴില്‍ നഷ്ടപെട്ട പ്രതാപം വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന ആഴ്സനല്‍ സീസണിലെ ആദ്യ ട്രാന്‍സ്ഫറും നടത്തി. യുവന്റസ്സിന്റെ സ്വിറ്റ്സര്‍ലാണ്ടുകാരനായ പ്രതിരോധ താരം സ്റ്റിഫന്‍ ലിച്ച്സ്റ്റൈനറാണ് ഫ്രീ ട്രാന്‍സ്ഫറില്‍ ലണ്ടനിലെക്കെത്തുന്നത്. റൈറ്റ് ബാക്ക് പൊസിഷനില്‍ കളിക്കുന്ന താരം കഴിഞ്ഞ ഏഴു സീസണുകളില്‍ യുവന്റസിന്റെ പ്രതിരോധ നിര കാത്തു. 7 തവണയും യുവെയ്ക്ക് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച സ്റ്റീഫന് ഗണ്ണെഴ്സിനു വേണ്ടിയും ഈ മികവു പുറത്തെടുക്കാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കാം.

സ്വിറ്റ്സര്‍ലാണ്ടിനു രണ്ടു ലോകകപ്പും, 2 യൂറോപ്പ്യന്‍ ചാമ്പ്യന്‍ഷിപ്പുകളും കളിച്ച സ്റ്റിഫന്‍ രാജ്യത്തിന്‌ വേണ്ടി 100 അന്താരാഷ്ട്ര മത്സരങ്ങള്‍ എന്ന നാഴികകല്ല്‌ പിന്നിടാന്‍ പോകുകയുമാണ്. ആഴ്സനല്‍ നിരയിലേക്ക് കൂടുമാറിയ ഈ വെറ്ററൻ താരത്തെ തേടി ഈ പ്രാവശ്യം സ്വിസ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും എത്തിയേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here