ആർതർ മിലോ ബാഴ്സയുമായി കരാറിലെത്തി

മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ബ്രസീലിയൻ താരം ആർതർ മിലോയുമായി ബാർസ കരാർ ഒപ്പിടാനൊരുങ്ങുന്നു. ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ ആർതർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഗ്രെമിയോ സ്പോർട്ടിങ്ങിൽനിന്നും € 30 മില്യൺ എന്ന തുകയ്ക്കാണ് താരത്തിനെ ബാർസ വാങ്ങുന്നത്. 6 വർഷത്തെ കരാറിലാണ് മിലോ ഒപ്പുവയ്ക്കുന്നത്. ഉടൻതന്നെ താരം ബാർസ ടീമിനൊപ്പം ചേരും. അമേരിക്കയിൽ നടക്കുന്ന പ്രീ സീസൺ ടൂർണമെന്റിൽ മിലോ ടീമിനൊപ്പം ഉണ്ടാവും.

ആർതർ മിലോയുടെ വരവ് FC ബാർസിലോണ തങ്ങളുടെ വെബ്‌സൈറ്റിലൂടെ അറിയിച്ചിട്ടുണ്ട്. 21 വയസുകാരനായ താരത്തിനെ ബാർസ മാസങ്ങളായി നോട്ടമിട്ടിരിക്കുകയായിരുന്നു. കൗട്ടീഞ്ഞോയ്ക്ക് കൂട്ടായി മറ്റൊരു ബ്രസീൽ താരം കൂടി എത്തുന്നതോടെ ബാഴ്സയുടെ മധ്യനിര ശക്തമായി.

“ബാർസയാണ് എന്റെ ട്രാൻസ്ഫെറിനുവേണ്ടി മുന്നോട്ടുവന്നത്. ക്ലബ്ബുകൾ തമ്മിലുള്ള ചർച്ചയ്ക്കുശേഷം ട്രാൻസ്ഫർ തീരുമാനിക്കുകയായിരുന്നു. വളരെ സുതാര്യമായ രീതിയിൽ ട്രാൻസ്ഫർ നടപടിക്രമങ്ങൾ പൂർത്തിയായി. ഈയൊരു മാറ്റത്തിൽ ഞാൻ വളരെ സംതൃപ്തനാണ്” ആർതർ മിലോ പത്രസമ്മേളനത്തിൽ പറഞ്ഞു. ഗ്രെമിയോ സ്പോർട്ടിങ് ക്ലബ്ബിന്റെ ഡയറക്ടർ ആന്ദ്രേ സനോട്ടയും ആർതറിനൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here