ഏഷ്യ കപ്പ് : ഹോങ്കോങ്ങിനെതിരെ പാക്കിസ്ഥാന് ജയം

ദുബായ്: ഏഷ്യ കപ്പ് ഗ്രൂപ് എ യിലെ ആദ്യ മത്സരത്തിൽ താരതമ്യേന ദുർബലരായ ഹോങ്കോങ്ങിനെതിരെ പാക്കിസ്ഥാന് 8 വിക്കറ്റ് വിജയം. ഹോങ്കോങ് ഉയർത്തിയ 116 എന്ന വിജയലക്ഷ്യം പാക്കിസ്ഥാൻ 2 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

ടോസ് നേടിയ ഹോങ്കോങ് ക്യാപ്റ്റൻ അൻഷുമാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശെരിവെയ്ക്കുന്ന വിധത്തിൽ ആയിരുന്നു ഹോങ്കോങിന്റെ തുടക്കം. ആദ്യ ഓവറിൽ തന്നെ മുഹമ്മദ് ആമിറിന്റെ പന്ത് 2 തവണ ഹോങ്കോങ് ബൗണ്ടറി കടത്തി. അനായാസേന റൺസ് കണ്ടെത്തിയിരുന്ന നിസകത് ഖാൻ അലക്ഷ്യമായി റൺ ഔട്ട് വഴങ്ങിയതോടെ ഹോങ്കോങ് പ്രതിസന്ധിയിലായി. ഹോങ്കോങ് നിരയിൽ 27 റൺസ് നേടിയ ഐസാസ് ഖാൻ, 26 റൺസ് നേടിയ ഷാ, 19 റൺസ് നേടിയ ക്യാപ്റ്റൻ അൻഷുമാൻ എന്നിവരൊഴികെ ആർക്കും പിടിച്ച് നിൽക്കാനായില്ല. ഒടുവിൽ 37.1 ഓവറിൽ 116 റൺസിന് എല്ലാവരും പുറത്തായി. പാക്കിസ്ഥാന് വേണ്ടി ഉസ്മാൻ 3 വിക്കറ്റും, ശദാബ് ഖാൻ, ഹസൻ അലി എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് ഒരു ഘട്ടത്തിലും തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഇമാം ഉൾ ഹഖ് 50 പുറത്താകാതെ റൺസ്, ബാബർ അസം 33, ഫഖർ സമാൻ 24 എന്നിങ്ങനെ റൺസ് നേടി. ഷൊഹൈബ് മാലിക് 9 റൺസ് നേടി പുറത്താകാതെ നിന്നു. ഹോങ്കോങിന് വേണ്ടി ഇഹ്‌സാൻ ഖാൻ ആണ് 2 വിക്കറ്റും നേടിയത്.
പാകിസ്താന് വേണ്ടി 3 വിക്കറ്റ് വീഴ്ത്തിയ ഉസ്മാൻ ഖാൻ ആണ് മാൻ ഓഫ് ദി മാച്ച്. ഇന്ന് നടക്കുന്ന ഗ്രൂപ്പ് ബി യിലെ രണ്ടാം മത്സരത്തിൽ ശ്രീലങ്ക അഫ്ഘാനിസ്ഥാനെ നേരിടും. ആദ്യ മത്സരത്തിൽ ശ്രീലങ്ക ബംഗ്ലാദേശിനോട് പരാജയപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here