ലോക റെക്കോര്‍ഡിനരികെ വീണ് ഫിഞ്ച് : ഓസീസിന് ജയം

Australian batsman D' Arcy Short congratulates Aaron Finch after he scored 100 during the T20 cricket match against Zimbabwe at Harare Sports Club, in Harare, Zimbabwe, Tuesday, July, 3, 2018. Zimbabwe is playing host to a tri-nation Twenty20 International series with Australia and Pakistan. (AP Photo/Tsvangirayi Mukwazhi)

സിംബാബ്‌വെയിൽ നടക്കുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയിൽ ഓസ്‌ട്രേലിയയ്ക്ക് തുടർച്ചയായ രണ്ടാം ജയം. സിംബാബ്‌വെയ്ക്കെതിരെ ഹരാരെയിൽ നടന്ന മത്സരത്തിൽ ഓസീസ് വിജയം 100 റൺസിനായിരുന്നു. പാകിസ്ഥാനെതിരെ അവസാനിപ്പിച്ചിടത്തു നിന്നും തുടങ്ങിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് അന്താരാഷ്ട്ര ടി20 യിലെ തന്റെ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോർ കണ്ടെത്തി. 76 പന്തുകൾ നേരിട്ട ഫിഞ്ച് 10 സിക്സും 16 ഫോറും ഉൾപ്പെടെ 172 റൺസ് നേടി. ഫിഞ്ചിന്റെ ഓപ്പണിങ് പങ്കാളി ഡാർസി ഷോർട്ട് 46 റൺസ് എടുത്തപ്പോൾ ഓസ്‌ട്രേലിയ സ്കോർബോർഡിൽ കുറിച്ചത് 229 റൺസ്.

230 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെ തുടക്കം മുതൽ തകർച്ച നേരിട്ടു. ഓപ്പണിങ് ബാറ്സ്മാന്മാർ അല്പസമയം പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും 4ആം ഓവറിൽ സ്കോർ 43ൽ നിൽക്കെ ചിബാബ പുറത്തായി. പിന്നീട് ബാറ്സ്മാന്മാർ കൂട്ടമായി പവലിയനിലേക്ക് മടങ്ങുന്ന കാഴ്ചയായിരുന്നു കണ്ടത്. ഓസീസ് ബൗളർമാരെ ഫലപ്രദമായി നേരിട്ട ഒരു ബാറ്റ്സ്മാൻ പോലും സിംബാബ്‌വെ നിരയിലില്ല. 28 റൺസെടുത്ത ഓപ്പണർ സോളമൻ മിറെ മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ഓസ്ട്രേലിയൻ ബൗളർമാരിൽ ആൻഡ്രൂ ടൈ 3 വിക്കറ്റുകളുമായി തിളങ്ങി. കഴിഞ്ഞ മത്സരത്തിലെ വിജയശിൽപി സ്റ്റാൻലേക്കിന് ഒരു വിക്കറ്റ് മാത്രമാണ് ലഭിച്ചത്. 20 ഓവറും ബാറ്റു ചെയ്ത സിംബാബ്‌വെ 9 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് എടുത്തു.

സിംബാബ്‌വെ ടീമിലെ 11 പേരും ബാറ്റ് ചെയ്‌തെങ്കിലും അവര്‍ക്ക് നേടാനായത് ഫിഞ്ച് ഒറ്റയ്ക്ക് നേടിയത്തിലും 43 റൺസ് കുറവാണ്. മത്സരത്തിലെ മാൻ ഓഫ് ദി മാച്ചും ആരോൺ ഫിഞ്ച് തന്നെ. തുടർച്ചയായ രണ്ടു മത്സര വിജയങ്ങളോടെ ഓസ്ട്രേലിയ ഫൈനലിലേക്കുള്ള പ്രവേശനം എളുപ്പമാക്കി. നാളെ നടക്കുന്ന മത്സരത്തിൽ പാകിസ്ഥാൻ സിംബാബ്‌വെയെ നേരിടും.

LEAVE A REPLY

Please enter your comment!
Please enter your name here