ത്രിരാഷ്ട്ര പരമ്പര: ഓസ്‌ട്രേലിയയ്ക്ക് വമ്പൻ വിജയം.

ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയയ്ക്ക് ജയം. രണ്ടാമത് ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ പാകിസ്ഥാൻ ഉയർത്തിയ 117 റൺസ് വിജയലക്ഷ്യം 10.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെ അതിവേഗ ബാറ്റിങ്ങാണ് ഓസ്‌ട്രേലിയൻ വിജയം എളുപ്പമാക്കിയത്. ഇതോടെ തുടർച്ചയായി 8 മത്സരങ്ങൾ ജയിച്ചെത്തിയ പാകിസ്താന്റെ കുതിപ്പിന് തടയിടാൻ ഓസ്ട്രേലിയ്ക്കായി. സ്കോർ : പാകിസ്ഥാൻ -116/10 (19.5 ഓവർ), ഓസ്ട്രേലിയ – 117/1 (10.5 ഓവർ).

ടോസ് നേടിയ ഓസ്ട്രേലിയ പാകിസ്ഥാനെ ബാറ്റിങ്ങിനയച്ചു. ബില്ലി സ്റ്റാൻലേക്കിന്റെ ബൗളിംഗ് മികവിൽ പാകിസ്ഥാൻ തകർന്നടിഞ്ഞു. തുടർച്ചയായി 4 ഓവറുകൾ എറിഞ്ഞ സ്റ്റാൻലേക്ക് വെറും 8 റൺസ് മാത്രം വഴങ്ങി 4 മുൻനിര ബാറ്സ്മാന്മാരുടെ വിക്കറ്റ് കൊയ്തു. ഒരു ഘട്ടത്തിൽ 61/6 എന്ന നിലയിൽ പറങ്ങിയ പാകിസ്ഥാനെ ഷദബ് ഖാൻ (29),ആസിഫ് അലി (22), ഫഹീം അഷ്റഫ് (21) എന്നിവരുടെ ചെറുത്തുനിൽപ്പാണ് ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ആൻഡ്രൂ ടൈ മൂന്നു വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ തുടക്കം മുതൽ ആക്രമിച്ചു കളിച്ചു. ക്യാപ്റ്റൻ ഫിഞ്ച് മുന്നിൽ നിന്ന് നയിച്ചപ്പോൾ പാക് ബൗളർമാർനിശബ്ദരായി. 33 പന്തുകൾ നേരിട്ട ഫിഞ്ച് 4 ബൗണ്ടറികളും, 6 സിക്സറുകളും ഉൾപ്പെടെ 68 റൺസ് നേടി പുറത്താകാതെ നിന്നു. ഡാർസി ഷോർട്ടാണ് 15 റൺസ് എടുത്ത് പുറത്തായി. പിന്നീടെത്തിയ ട്രാവിസ് ഹെഡ് 18 റൺസ് നേടി ഫിഞ്ചിന് പിന്തുണ നൽകി. സ്റ്റാൻലേക്ക് ആണ് കളിയിലെ താരം.

LEAVE A REPLY

Please enter your comment!
Please enter your name here