പന്തിൽ കൃത്രിമം കാണിച്ചാൽ ഇനി പിടി മുറുകും: ഐ.സി.സി ശിക്ഷ കടുപ്പിക്കുന്നു

തുടർക്കഥയാകുന്ന പന്തിലെ കൃത്രിമം കാണിക്കലിനും, കളിക്കളത്തിലെ മോശം പെരുമാറ്റത്തിനുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ ഡബ്ലിനിൽ ചേർന്ന ICC വാർഷികയോഗത്തിൽ തീരുമാനമായി. ചീഫ് എക്സിക്യൂട്ടീവ് കമ്മറ്റിയും ക്രിക്കറ്റ്‌ കമ്മറ്റിയും മുന്നോട്ടുവച്ച സുപ്രധാനമായ മാറ്റങ്ങൾക്ക് ICC ബോർഡ്‌ അംഗീകാരം നൽകി. വ്യക്തിപരമായ അധിക്ഷേപം കോഡ് ഓഫ് കണ്ടക്റ്റിൽ ഉൾപ്പെടുത്തിയത് കൂടാതെ, പന്തിൽ കൃത്രിമം കാണിക്കുന്നത് ലെവൽ 3 കുറ്റങ്ങളുടെ ഗണത്തിൽനിന്നും ലെവൽ 2ലേക്ക് മാറ്റി. ലെവൽ 3 ഗണത്തിൽപ്പെടുന്ന കുറ്റങ്ങൾക്കുള്ള പരമാവധി ശിക്ഷ 8 സസ്പെന്ഷൻ പോയിന്റിൽനിന്നും 12 സസ്പെന്ഷൻ പോയിന്റായി ഉയർത്തി, അതായത് 6 ടെസ്റ്റ്‌ മത്സരങ്ങൾ അല്ലെങ്കിൽ 12 ഏകദിന മത്സരങ്ങൾ ഇനി പരമാവധി ശിക്ഷയായി നഷ്ടപ്പെടും.

താരങ്ങളുടെ പെരുമാറ്റം അതിരുകടന്നാൽ അത്തു രാജ്യങ്ങളിലെ ബോർഡിനെയും ഉത്തരവാദിത്വം ഉള്ളതായി കരുതി മെമ്പർ ബോർഡിനെതിരെയും നടപടി സ്വീകരിക്കുവാൻ ധാരണയായി. ലെവൽ 1 മുതൽ 3 വരെയുള്ള കുറ്റങ്ങളിൽ വിധിപറയാൻ മാച്ച് റെഫറിക്ക് അംഗീകാരം നൽകി, ലെവൽ 4 കുറ്റങ്ങൾ ജുഡീഷ്യൽ കമ്മീഷണറുടെ അധികാരപരിധിയിൽ വരും. ICC ബോർഡ്‌ അംഗീകരിച്ച മാറ്റങ്ങളും പുതിയ നിയമങ്ങളും ഈ വർഷം അവസാനത്തോടുകൂടി പ്രാബല്യത്തിൽ വരും.

LEAVE A REPLY

Please enter your comment!
Please enter your name here