ബാംഗ്ലൂരിന് പുതു ജീവൻ

പ്ലേയോഫ്‌ സാദ്ധ്യതകൾ നിലനിർത്താൻ അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും ജയിക്കുക എന്ന ലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിന് ത്രസിപ്പിക്കുന്ന വിജയം. 100 റൺ കൂട്ടുകെട്ടുമായി കോഹ്‌ലിയും ഡിവില്ലിയേഴ്സും കളംനിറഞ്ഞപ്പോൾ ഡൽഹി ഉയർത്തിയ 181 വിജയലക്ഷ്യം ബാംഗ്ലൂർ അനായാസം മറികടന്നു. 70 റൺസെടുത്ത കോഹ്ലി 14ആം ഓവറിൽ പുറത്തായെങ്കിലും 72 റണ്ണുമായി പുറത്താകാതെനിന്ന ഡിവില്ലിയേഴ്സ് 19ആം ഓവറിൽ ബോൾട്ടിനെ ലോങ്ങ്‌ ഓഫിന് മുകളിലൂടെ സിക്സർ പറത്തി ബാംഗ്ലൂരിനെ ഫിനിഷിങ് പോയിന്റ് കടത്തി. 360 ഡിഗ്രി ഷോട്ടുകളായിരുന്നു ആരാധകർക്കായി കോഹ്‌ലിയും ഡിവില്ലിയേഴ്സും കരുതിവച്ചത്. ലാമിച്ചനെ ഒഴികെ മറ്റെല്ലാ ബൗളേഴ്‌സും ഇരുവരുടെയും ബാറ്റിന്റെ ചൂടറിഞ്ഞു.

നേരത്തെ ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ഋഷഭ് പന്ത്, ശ്രെയസ് അയ്യർ, അഭിഷേക് ശർമ എന്നിവരുടെ ബാറ്റിംഗ് മികവിൽ 4 വിക്കറ്റ് നഷ്ടത്തിൽ 181 റൺ എടുത്തിരുന്നു. 34 പന്തിൽ 61 റണ്ണുമായി ഋഷഭ് പന്ത് ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ചു. 46 റണ്ണെടുത്തു അഭിഷേക് ശർമ അരങ്ങേറ്റമത്സരം അവിസ്മരണീയമാക്കി. 11 കളികളിൽനിന്നും 8 പോയിന്റുമായി ബാംഗ്ലൂർ 7ആം സ്ഥാനത്തു തുടരുന്നു. 12 കളികളിൽ 6 പോയിന്റ് മാത്രമുള്ള ഡൽഹിയുടെ പ്ലേഓഫ് സാദ്ധ്യതകൾ നേരത്തെതന്നെ അസ്തമിച്ചിരുന്നു. 14ആം തീയതി പഞ്ചാബുമായിട്ടാണ് ബാംഗ്ലൂരിന്റെ അടുത്ത മത്സരം.

LEAVE A REPLY

Please enter your comment!
Please enter your name here