ചരിത്രം കുറിക്കാനുള്ള അവസരം കൈവിട്ട് ബാഴ്‌സ.

ലീഗ് മത്സരങ്ങളിൽ തോൽവി അറിയാതെ ചാമ്പ്യന്മാർ ആകാൻ ഉള്ള അവസരം നഷ്ടപ്പെടുത്തി ബാഴ്‌സ. ലീഗ് പോയിന്റ് പട്ടികയിൽ 15ആമത് നിൽക്കുന്ന ലെവാന്റെ ആണ് ചാംപ്യന്മാരെ അട്ടിമറിച്ചത്. ഘാന ഫുട്‌ബോൾ താരം ഇമ്മാനുവൽ ബോട്ടങ്ങിന്റെ ഹാട്രിക്കാണ് ചാംപ്യന്മാരുടെ പതനം ഉറപ്പിച്ചത്.

ഇടവേളക്ക് 2-1ന് മുന്നിട്ട് നിന്ന ലെവാന്റെ രണ്ടാം പകുതി തുടങ്ങി 10 മിനിറ്റിനുള്ളിൽ 3 ഗോൾ കൂടി അടിച്ചു വമ്പൻ ലീഡ് നേടി. കൂടിഞ്ഞോയുടെ ഹാട്രിക്കിന്റെ ബലത്തിൽ പൊരുതിയ ബാഴ്‌സ 5-4ന് സമനിലക്ക് അടുത്ത് എത്തിയെങ്കിലും ലെവാന്റെ പ്രതിരോധ നിര കൂടുതൽ ഗോളുകൾ വഴങ്ങാതെ കാത്തു.

സൂപ്പർ താരം ലയണൽ മെസ്സിയെ കൂടാതെ ഇറങ്ങിയ ബാഴ്‌സ 400 ദിവസത്തിനിടയിൽ ലാ ലീഗയിലെ ആദ്യ തോൽവി വഴങ്ങി. അൽപ്പം പരുക്കൻ അടവുകളിലേക്ക് നീങ്ങിയ ഇരുടീമുകൾക്കുമെതിരെ 6 വീതം മഞ്ഞ കാർഡുകൾ റഫറി പുറത്തെടുത്തു. ലീഗിൽ ബാഴ്‌സയുടെ അവസാന മത്സരം അടുത്ത ആഴ്ച റിയൽ സോസിഡാഡുമായി സ്വന്തം മൈതാനമായ ക്യാമ്പ് നൗവിൽ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here