ഇനിയെസ്റ്റക്കു വിജയത്തോടെ യാത്രയയപ്പ്.

ഇനിയെസ്റ്റയുടെ അവസാന മത്സരത്തിൽ വിജയം ബാഴ്സലോണക്കൊപ്പം. 56ആം മിനിറ്റിലെ കൂടിഞ്ഞോയുടെ ലോങ്ങ്‌റേഞ്ചറാണ് ബാര്‍സയ്ക്ക് ജയം സമ്മാനിച്ചത്‌. ക്യാമ്പ് നൌവില്‍ മികച്ച പോരാട്ടമാണ് റയൽ സോസിഡാഡ് പുറത്തെടുത്തത്. 

 

ഇനിയെസ്റ്റയെ വിജയത്തോടെ യാത്രയയക്കുക എന്ന ലക്ഷ്യത്തോടെ കളിക്കളത്തിലിറങ്ങിയ ബാഴ്‌സ അധികം മികവുറ്റ കളിയായിരുന്നില്ല പുറത്തെടുത്തത്. വലത് വിങ്ങിൽ ഇടക്കിടെ ഡെംമ്പലയുടെ ഒറ്റയാൾ മുന്നേറ്റങ്ങൾ കണ്ടു. അതൊന്നും പക്ഷെ ഗോളിൽ കലാശിച്ചില്ല. കൂടിഞ്ഞോയുടെ കയ്യൊപ്പു പതിഞ്ഞ ലോങ് റേഞ്ചർ വേണ്ടി വന്നു ബാഴ്സയ്ക്ക് ലീഡ് എടുക്കാൻ.

 

ഒടുവിൽ 84ആം മിനിറ്റിൽ ഏവരും കാത്തിരുന്ന നിമിഷമെത്തി. ക്യാപ്റ്റൻ ആം ബാൻഡ് മെസ്സിക്ക് കൈമാറി ഇനിയെസ്റ്റ കളത്തിനു പുറത്തേക്ക്. സ്റ്റാന്റിംഗ് ഒവേഷനുമായി കാണികൾ, അനുമോദനങ്ങളുമായി സഹ കളിക്കാരും എതിർ ടീമംഗങ്ങളും. നിറ കണ്ണുകളോടെ ഇനിയെസ്റ്റ പുറത്തേക്ക് നടന്നു, സ്വപ്നതുല്യമായ ഒരു കരിയർ അവിടെ അവസാനിക്കുകയായിരുന്നു.

 

 

റയൽ സോസിഡാഡ് ക്ലബ്ബ് ലെജൻഡ് സാബി പ്രിയറ്റോക്കും ഇത് അവസാന മത്സരമായിരുന്നു. തന്റെ കരിയർ മുഴുവനും സോസിഡാഡിനു വേണ്ടി സമർപ്പിച്ച പ്രിയറ്റോ 88ആം മിനിറ്റിൽ പകരക്കാരനായി കളത്തിലിറങ്ങി. ക്യാമ്പ് നൗവിൽ തിങ്ങിനിറഞ്ഞ കാണികൾ കരഘോഷത്തോടെയാണ് അദ്ദേഹത്തെ വരവേറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here