വില്ലിയനെ ബാഴ്‌സയ്ക്ക് നൽകാൻ തയ്യാറായി ചെൽസി

വില്ലിയനെ ലാലിഗയിൽ എത്തിക്കാനുള്ള ബാഴ്സയുടെ ശ്രമത്തിന്‌ പച്ചക്കൊടിയെന്ന് റിപ്പോർട്ടുകൾ. താരത്തിനെ ബാർസ ലക്ഷ്യമിട്ടതായി നേരത്തെതന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബാഴ്സയുടെ 50 മില്യൺ പൗണ്ടിന്റെ ഓഫർ ചെൽസി സ്വീകരിച്ചിരുന്നില്ല. 70 മില്യണിൽ കൂടുതൽ നൽകിയാൽ മാത്രമേ താരത്തിന്റെ ട്രാൻസ്ഫെറിനു സാധ്യതയുള്ളൂ. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ തങ്ങൾക്കെതിരെ നടത്തിയ പ്രകടനത്തോടെയാണ് വില്ലിയൻ ബാഴ്സയുടെ റഡാറിൽ പതിഞ്ഞത്. ബ്രസീലുകാരനായ താരത്തിനുവേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡും മുന്നോട്ടുവന്നിരുന്നു. എന്നാൽ യുണൈറ്റഡിലേക്ക് ട്രാൻസ്ഫർ നൽകുന്നതിനേക്കാൾ ബാഴ്സയിലേക്കുള്ള നീക്കമാണ് ചെൽസി മാനേജ്മെന്റിന് താൽപ്പര്യം.

ബാഴ്സയ്ക്കുവേണ്ടി കളിക്കുവാനുള്ള അതിയായ ആഗ്രഹം തനിക്കുണ്ടെന്ന് നേരത്തെ വില്ലിയൻ പറഞ്ഞിരുന്നു. ചെൽസി ആവശ്യപ്പെടുന്ന തുകയ്ക്ക് പകരമായി ബാർസ നിരയിൽനിന്നും പൗളിഞ്ഞോ, ആന്ദ്രേ ഗോമസ്, റഫീഞ്ഞ എന്നിവരിൽ ആരെയെങ്കിലും ചെൽസിക്ക് നല്കുന്നതിനെക്കുറിച്ചു ബാർസ ആലോചിക്കുന്നതായി സ്പാനിഷ് പത്രമായ Mundo Deportivo റിപ്പോർട്ട്‌ ചെയ്തിരുന്നു. അതേസമയം റഷ്യൻ മിഡ്‌ഫീൽഡർ അലക്സാണ്ടർ ഗോലോവിനെ പാളയത്തിലെത്തിക്കാൻ ചെൽസി ശ്രമം തുടങ്ങിക്കഴിഞ്ഞു. ക്ലബ്‌ വിടാൻ ഉദ്യേശിക്കുന്ന ഇംഗ്ലണ്ട് മിഡ്‌ഫീൽഡർ ഡാനി ഡ്രിങ്ക്‌വാട്ടറിനെ നിലനിർത്തുന്നതിനെക്കുറിച്ചു ചെൽസി ആലോചിക്കുന്നുണ്ട് 

LEAVE A REPLY

Please enter your comment!
Please enter your name here