പൗളിഞ്ഞോ ബാർസ വിടുന്നു

ബ്രസീലിയൻ താരം പൗളിഞ്ഞോ ബാഴ്സലോണയിൽനിന്ന് മുൻ ക്ലബ്‌ ഗാംഷൗ എവെർഗ്രാൻഡെയിലേക്ക് മടങ്ങിപ്പോകുന്നു. കഴിഞ്ഞ സീസണിലാണ് ചൈനയിൽനിന്നും പൗളിഞ്ഞോ ബാഴ്‌സയിലേക്ക് ചേക്കേറിയത്. ലോൺ വ്യവസ്ഥയിലാണ് ഇപ്പോൾ പൗളിഞ്ഞോ തിരിച്ചു പോവുന്നത്. ലോൺ കാലാവധി തീരുമ്പോൾ നിർബന്ധമായും പൗളിഞ്ഞോയെ ഗാംഷൗ വാങ്ങേണ്ടതായ വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്.

“എവെർഗ്രാൻഡെയിലേയും ബാഴ്സയിലെയും ക്ലബ്‌ ഫുട്ബോൾ മത്സരങ്ങളും, ലോകകപ്പിൽ ബ്രസീൽ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതും എനിക്ക് വളരെ നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു. ഗാംഷൗ ഫാന്സിനുവേണ്ടി കൂടുതൽ കിരീടങ്ങൾ നേടിക്കൊടുക്കാനാകും എന്ന പ്രതീക്ഷയിലാണ് ഞാൻ മടങ്ങി വരുന്നത്. സൂപ്പർ ലീഗിന് കൂടുതൽ ആവേശം പകരുവാനും എനിക്കാകുമെന്നാണ് കരുതുന്നത്” പൗളിഞ്ഞോ ഗാംഷൗ വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

2015ൽ 10 മില്യൺ പൗണ്ടിനാണ് ടോട്ടൻഹാമിൽനിന്നു ചൈനീസ് ക്ലബ്‌ പൗളിഞ്ഞോയെ വാങ്ങിയത്. 84 മത്സരങ്ങളിൽനിന്നും 22 ഗോളുകളും 5 അസിസ്റ്റുകളും പൗളീഞ്ഞോയുടെ അക്കൗണ്ടിൽ ഉണ്ട്. ബാഴ്സലോണയിലും പൗളിഞ്ഞോ തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. ലീഗ് മത്സരങ്ങളുടെ തുടക്കത്തിൽ തിളങ്ങിനിന്ന താരമായിരുന്നു പൗളിഞ്ഞോ. 49 മത്സരങ്ങളിൽനിന്നും 9 ഗോളുകൾ ബാഴ്സയ്ക്കായി താരം നേടിയിട്ടുണ്ട്.

പൗളീഞ്ഞോയുടെ തിരിച്ചുവരവോടെ ഗാംഷൗയിൽ ഈ സീസണിൽ 4 ബ്രസീൽ താരങ്ങളാണ് ഇറ്റാലിയൻ കോച്ച് ഫാബിയോ കനവാരോയുടെ കീഴിൽ ഉള്ളത്. തുടർച്ചയായ 8ആം ചൈനീസ് സൂപ്പർ ലീഗ് കിരീടം ലക്ഷ്യമിട്ടാണ് ഗാംഷൗ താരങ്ങൾ ഇറങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here