വീണ്ടും ബയേൺ

ജർമൻ ലീഗിൽ ബയേൺ മ്യൂണിക്കിന് തുടർച്ചയായ ആറാം കിരീടം.അവസാന ലീഗ് മാച്ചിൽ സ്റ്റാറ്റ്ഗർറ്റിനോട് 4-1ന് തോൽവി വഴങ്ങിയെങ്കിലും ലീഗ് വിജയത്തിന് മങ്ങലേറ്റില്ല. 21 പോയിന്റ് ലീഡുമായി ആണ് ബയേൺ ചാമ്പ്യന്മാർ ആയിരിക്കുന്നത്. കാർലോ അഞ്ചെലോട്ടിയുടെ പുറത്താകലിനു ശേഷം കോച്ചിങ് ഏറ്റെടുത്ത ജൂപ്പ് ഹെൻസ്കിന് പൊൻതൂവൽ ആയി കപ്പ് വിജയം.

മുഖ്യ എതിരാളികൾ ആയ ബൊറൂസിയ ഡോർട്മുണ്ട് നിറം മങ്ങിയ സീസണിൽ ഷാൽകെ ആണ് ലീഗിൽ രണ്ടാമത്. 55 പോയിന്റുമായി 4ആം സ്ഥാനത്ത് ലീഗ് അവസാനിച്ച ബൊറൂസിയക്ക് നേരിട്ടുള്ള ചാമ്പ്യൻസ് ലീഗ് പ്രവേശനവും നഷ്‌ടമായി. പ്ലേ ഓഫ് കളികളിലൂടെയെ ബൊറൂസിയക്ക് ചാമ്പ്യൻസ് ലീഗ് പ്രവേശനം സാധ്യമാകൂ.

ഹോഫൻഹൈമും 55 പോയിന്റുമായി തുല്യത പാലിച്ചെങ്കിലും ഗോൾ വ്യത്യാസത്തിൽ പോയിന്റ് പട്ടികയിൽ മുന്പിലാണ്. കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ ആർ ബി ലേയ്‌പ്സിഗ്‌ ഇത്തവണ ആറാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. എഫ് സി ഹാംബർഗ് ആദ്യമായി ലീഗിൽ നിന്നും തരംതാഴ്ത്തപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here