ബെല്‍ജിയന്‍ സൂപ്പര്‍ താരം ഇനി ഇന്റര്‍ മിലാനായി ബൂട്ട് കെട്ടും

എ.എസ്. റോമയുടെ വേണ്ടി കളിക്കുന്ന ബെൽജിയൻ സൂപ്പർ താരം റാഡ്ജ നൈൻ ഗോളൻ ഇറ്റാലിയൻ ക്ലബ്ബായ ഇന്റർ മിലാനിലേക്ക് ചേക്കേറി. കരാർ വിവരങ്ങൾ കൃത്യമായി പുറത്ത് വിട്ടിട്ടില്ലെങ്കിലും, രണ്ടരകോടിയോളം യൂറോയും, ഇതിനൊപ്പം ഇന്റർ മിലാൻ അക്കാദമിയിൽ നിന്നുള്ള ചില താരങ്ങളെയും നൽകുന്ന രീതിയിലാണ് എ.എസ് റോമ കരാറിന് സമ്മതിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍.

2014 ൽ എ.എസ് റോമയിലെത്തിയ നൈൻ ഗോളൻ, നാലര വര്‍ഷം റോമയില്‍ നിറഞ്ഞു കളിച്ചതിനു ശേഷമാണു ക്ലബ്ബ് വിടുന്നത്. കഴിഞ്ഞ സീസണിൽ ബാര്‍സലോണയെ തറപറ്റിച്ചു ചാമ്പ്യൻസ് ലീ​ഗ് സെമിയിലെത്തിയ റോമയുടെ പ്രകടനത്തില്‍ നൈൻ​ഗോളന്റെ പ്രകടനം ഏറെഎടുത്തുപറയത്തക്ക ഒന്നായിരുന്നു. ലോകകപ്പിനുള്ള ബെല്‍ജിയം ടീമില്‍ ഉറപ്പായും ഉള്‍പ്പെടും എന്ന് കരുതപെട്ട താരത്തെ എന്നാൽ ലോകകപ്പിനുള്ള ബെൽജിയം ടീമിൽ നിന്ന് പരിശീലകൻ റോബർട്ടോ മാർട്ടിൻസ് ഒഴിവാക്കിയിരുന്നു. ഇതിനുപിന്നാലെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് താരം വിരമിക്കലും പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here