ബെൽജിയം പ്രീ ക്വാർട്ടറിൽ

2018 റഷ്യൻ ലോകകപ്പിൽ ഇതുവരെയുള്ള മത്സരങ്ങളിൽ  ഏറ്റവും കൂടുതൽ ഗോൾ പിറന്ന മത്സരമായിരുന്നു ബെൽജിയവും ട്യുണീഷ്യയും തമ്മിൽ നടന്ന മത്സരം. ഏഴ് ഗോളുകളാണ്  മത്സരത്തിൽ പിറന്നത്.

ഇംഗ്ലണ്ടിനോട് അവസാനനിമിഷം വരെ പൊരുതാനായതിന്റെ ആത്മവിശ്വാസവുമായി ഇറങ്ങിയ ടുണീഷ്യയുടെ വലയിലേക്ക് ആറാം മിനിറ്റിൽ ലഭിച്ച പെനാൽറ്റികിക്കിലൂടെ ഏദൻ  ഹസാർഡ് ഗോൾവേട്ടക്ക് തുടക്കം കുറിച്ചു.ഡിബ്രൂയ്ൻ-ഹസാർഡ്-ലുക്കാക്കു ത്രയം മികച്ചു കളിച്ചപ്പോൾ  ട്യൂണിഷ്യൻ ഗോൾ മുഖം നിരന്തരം പരീക്ഷിക്കപ്പെട്ടു. തുടർച്ചയായ രണ്ടാം മത്സരത്തിലും സ്കോർ ചെയ്തു ലുക്കാക്കു ലോകകപ്പിലേക്കുള്ള തന്റെ വരവ് രാജകീയമാക്കി.ബെൽജിയത്തിന്റെ എക്കാലത്തെയും മികച്ച സ്ട്രൈക്കെർ താൻ തന്നെയാണെന്ന് അരകെട്ടുറപ്പിക്കുന്നതായിരുന്നു ലുക്കാക്കുവിന്റെ പ്രകടനം. 2 ഗോളുകളോടെ ഗോൾഡൻ ബൂട്ടിനുള്ള മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം എത്താനും ലുകകുവിനായി.ഇരുവർക്കും നാലു ഗോളുകൾ വീതമാണ്.പരിക്ക് മൂലം പ്രതിരോധനിരയിലെ രണ്ട്  സുപ്രധാന താരങ്ങളെ പിൻവലിക്കേണ്ടി വന്ന ട്യൂണിഷ്യക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. രണ്ടാം പകുതിയുടെ ആരംഭത്തിൽ അഡ്വാൻസ് ചെയ്തെത്തിയ ഗോളിയെ മനോഹരമായി കബളിപ്പിച്ച ഹസാർഡ് ഈ മത്സരത്തിലെ തന്റെ പേരിലെ രണ്ടാം ഗോളും ബെൽജിയത്തിന്റെ നാലാം ഗോളും നേടി.കളിയുടെ  അവസാന സമയങ്ങളിൽ ഹസാർഡിന് പകരക്കാനായി ഇറങ്ങിയ ബാറ്റ്ഷ്വായി അരഡസനോടോളം ഷോട്ടുകളാണ് ലക്ഷ്യത്തിലേക്ക് പായിച്ചു. അവസാനം 90ആം മിനിറ്റിൽ ബാറ്റ്ഷ്വായി  ലക്ഷ്യം കണ്ടതോടെ ട്യുണീഷ്യയുടെ പതനം പൂർണമായി.

വിജയത്തോടെ രാജകീയമായി തന്നെ ബെൽജിയം പ്രീകോർട്ടറിലേക്ക് മുന്നേറിയപ്പോൾ ട്യുണീഷ്യയുടെ ലോകകപ്പ് മോഹങ്ങൾ ഇവിടെ അവസാനിച്ചു. വമ്പന്മാർക്കെല്ലാം അടിതെറ്റിയ ലോകകപ്പിൽ കരുത്തന്മാർക്കെല്ലാം മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് ബെൽജിയം പ്രീകോർട്ടറിലേക്ക് മുന്നേറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here