ക്വാർട്ടർ ഫൈനൽ വിജയതോടൊപ്പം ബെൽജിയത്തിന് പുതിയ റെക്കോര്ഡും.

ഇന്നലെ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബ്രസീലിനെ 2-1 ന് തകർത്ത് സെമി ഫൈനലിൽ പ്രവേശിച്ച ബെൽജിയത്തിനെ തേടി പുതിയ റെക്കോർഡും. ഏറ്റവും അധികം ഗോൾ സ്കോറർമാർ ഉള്ള ടീമായി ബെൽജിയം. ഇതുവരെ ആകെ സ്കോർ ചെയ്ത 14 ഗോളുകളിൽ 13 ഗോളുകൾക്ക് അവകാശികൾ 9 പേർ. ഒരു ഗോൾ ഫെര്ണാണ്ടിഞ്ഞോയുടെ വക സെൽഫ് ഗോൾ ആയിരുന്നു. റഷ്യൻ ലോകകപ്പിൽ മറ്റൊരു ടീമിനും ഇത്രയധികം ഗോൾ സ്കോറർമാർ ഇല്ല. മുൻ ലോകകപ്പുകളിൽ 2006ൽ ഇറ്റലിയും 1982ൽ ഫ്രാൻസും ടീമുകളിൽ പത്ത് ഗോൾ സ്കോറർമാർ ഉണ്ടായിരുന്നു.റഷ്യൻ ലോകകപ്പിൽ ഏറ്റവുമധികം ഗോളുകൾ നേടിയ ടീമും മറ്റാരുമല്ല. സുവർണ തലമുറയുമായി എത്തുന്ന ബെൽജിയൻ റെഡ് ഡെവിൾസ് സെമിയിൽ ഫ്രാന്സിനെയാണ് നേരിടുക. ബെൽജിയം കളിച്ച ലോകകപ്പുകളിൽ അവരുടെ ഏറ്റവും ഉയർന്ന ഗോൾ നേട്ടമാണിത്. മെർട്ടൻസ്, ലുകാകു, ഹസാർഡ്, ബാറ്റ്ഷ്വായി, ജനുസായ്,വെർട്ടോങ്കൻ,ഫെല്ലെയ്‌നി, ചാഡിൽ, ഡി ബ്‌റ്യൂണെ എന്നിവരാണ് ഈ ഗോളുകൾ അത്രയും നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here