ഇംഗ്ലണ്ടിനെതിരെ ബെൽജിയം സൂപ്പർതാരം ഇറങ്ങില്ല 

വേൾഡ്കപ്പ്‌ ഗ്രൂപ്പ്‌ ഘട്ടത്തിലെ അവസാന മത്സരത്തിനിറങ്ങുന്ന ബെൽജിയം നിരയിൽ സ്റ്റാർ സ്‌ട്രൈക്കർ റൊമേലു ലുക്കാക്കു ഉണ്ടാവില്ല. കഴിഞ്ഞ ദിവസം ട്യൂണീസിയയെ 5-2ന് തറപറ്റിച്ച മത്സരത്തിനിടയിൽ ലുക്കാക്കുവിന്റെ കാൽപ്പാദത്തിനു പരുക്കേറ്റിരുന്നു. മത്സരശേഷം താരം വൈദ്യപരിശോധനയ്ക്കു വിധേയനായിരുന്നു. പരിക്ക് സാരമുള്ളതല്ലെന്നും എന്നിരുന്നാലും വിശ്രമം അനുവദിക്കുന്നതാണ് നിലവിലെ സാഹചര്യത്തിൽ നല്ലതെന്നും ബെൽജിയം മാനേജർ റോബർട്ടോ മാർട്ടിനെസ് പറഞ്ഞു. 
ലോകകപ്പിൽ മുൻനിര ടീമുകളിൽ തകർപ്പൻ പ്രകടനം തുടർച്ചയായി കാഴ്ചവച്ച ടീമാണ് ബെൽജിയം. ലുക്കാക്കുവിന്റെ പ്രകടനം ബെൽജിയത്തിനു നിർണായകമാണ്. 2 കളികളിൽ നിന്നായി 4 ഗോളുകൾ ലുക്കാക്കു റഷ്യയിൽ നേടിയിട്ടുണ്ട്. ഗോൾഡൻ ബൂട്ടിനുള്ള മത്സരത്തിൽ 5 ഗോളടിച്ച ഇംഗ്ലണ്ടിന്റെ ഹാരി കെയ്‌നിനു പുറകിൽ രണ്ടാം സ്ഥാനത്താണ് നിലവിൽ ലുക്കാക്കു. ഗ്രൂപ്പിൽനിന്നും നേരത്തെതന്നെ ഇംഗ്ലണ്ടും ബെൽജിയവും പ്രീ ക്വാർട്ടറിലേക്ക് പ്രവേശിച്ച സാഹചര്യത്തിൽ ഇന്നത്തെ മത്സരം ഗ്രൂപ്പ്‌ ചാമ്പ്യന്മാരെ കണ്ടെത്താനുള്ള മത്സരമാണ്. 

1 COMMENT

Comments are closed.