കുഞ്ഞു പവാഡിനായി വമ്പൻ സ്രാവുകൾ

ഒരൊറ്റ ഗോൾ മതി ജീവിതം മാറാൻ. അതെ ഫ്രഞ്ച് യുവതാരം ബെഞ്ചമിൻ പവാഡ് ഇപ്പോൾ വമ്പൻ ക്ലബ്ബുകളുടെ നിരീക്ഷണത്തിലാണ് . അർജൻറീനക്കെതിരെ ഫ്രാൻസിനു വേണ്ടി നേടിയ അത്യുഗ്രൻ ഗോളാണ് പവാഡിനെ വമ്പന്മാരുടെ നോട്ടപ്പുള്ളി ആക്കിയത്. കഴിഞ്ഞ സീസണിൻടെ മധ്യത്തിൽ തന്നെ ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക് പവാഡ് എന്ന യുവ ഡിഫൻഡറെ നോട്ടമിട്ടിരുന്നു. എന്നാൽ ഈ ലോകകപ്പിലെ സ്ഥിരതയാർന്ന പ്രകടനവും അർജൻറീനക്കെതിരെ നേടിയ ഉജ്ജ്വല ഗോളും മറ്റു വമ്പൻ ക്ലബ്ബുകളുടെ നോട്ടം പവാഡിൽ എത്തിച്ചു.

നിലവിൽ ജർമൻ ബുണ്ടസ് ലീഗയിൽ സ്റ്റുഡ്ഗർടിൻടെ പ്രതിരോധനിരയിലെ കീ പ്ലെയറാണ് ഈ 22 വയസ്സുകാരൻ. 2016 ൽ ഫ്രഞ്ച് ലീഗിൽ നിന്നും സ്റ്റുട്ട്ഗാർട്ടിൽ എത്തിയ താരം ആ സീസണിൽ ക്ലബ്ബിനൊപ്പം ലീഗിൽ ഒന്നാം സ്ഥാനം നേടുകയും അതോടെ ഒന്നാം ഡിവിഷനിലേക്ക് പ്രൊമോഷൻ നേടുകയും ചെയ്തു. സ്റ്റുട്ട്ഗാർട്ടിന് ഒപ്പമുള്ള രണ്ടാം സീസണിൽ എല്ലാ മത്സരങ്ങളിലും പവാഡ് കളിച്ചിരുന്നു. സെൻറർ ബാക്ക് ആയി കളിക്കുന്ന പാവാഡ് റൈറ്റ് ബാക്ക്  , ഡിഫൻസീവ് മിഡ്ഫീൽഡർ എന്നെ റോളുകളും ഭംഗിയായി കൈകാര്യം ചെയ്യും എന്നതും താരത്തിൻടെ മൂല്യം കൂട്ടുന്നു.

ട്രാൻസ്ഫർ മാർക്കറ്റിൽ 30 മില്യൺ വിലയുള്ള താരത്തെ ഇപ്പോൾ ബയേൺ മ്യൂണിക്കിന് ഒപ്പം ആഴ്സണൽ, ടോട്ടനം എന്നീ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളും നാപ്പോളി എന്ന ഇറ്റാലിയൻ ക്ലബ്ബും  നോട്ടമിടുന്നു എന്നാണ് റൂമറുകൾ. എന്നാൽ താരത്തിന് ക്ലബ്ബുമായി നാലുവർഷത്തെ കോൺട്രാക്ട് ഉണ്ടായിരിക്കെ താരത്തെ വിട്ടുകൊടുക്കാൻ സ്റ്റുട്ട്ഗാർട്ട് തയ്യാറാകുമോ എന്ന് കണ്ടറിയേണ്ടതുണ്ട്. സ്റ്റുട്ട്ഗാർട്ട് ,ബയേൺ മ്യൂണിക്ക് ക്ലബ്ബുകളുടെ പ്രസിഡണ്ടുമാരുടെ സൗഹൃദം താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ബയേൺ മ്യൂണിക്കിന് അനുകൂലഘടകമാണ് .

LEAVE A REPLY

Please enter your comment!
Please enter your name here