ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുന്നു. നിരക്കുകള്‍ പരിശോധിക്കാം

ടൊയോട്ട യറിസ് ലാലിഗ വേൾഡ് ടൂർണമെന്റ് മത്സരങ്ങളുടെ ഓൺലൈൻ ടിക്കറ്റ് വിൽപ്പന നാളെ തുടങ്ങും. Paytm, Insider.in എന്നീ വെബ്സൈറ്റുകൾ വഴിയാണ് ടിക്കറ്റ് വിൽപ്പന നടക്കുക. 275, 390, 490, 2000, 6000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. VIP ബോക്സിലെ ടിക്കറ്റിന് 2000 രൂപയാണ് വില. ഏറ്റവും കൂടിയ ചാർജ് ഓണേഴ്‌സ് ബോക്സിനും, 6000 രൂപ. ആരാധകരെ ആകർഷിക്കാൻ Paytm ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ആദ്യത്തെ ഇന്റർനാഷണൽ പ്രീ സീസൺ ടൂര്ണമെന്റായ ടൊയോട്ട യറിസ് ലാലിഗ വേൾഡ് ടൂർണമെന്റ് ജൂലൈ 24ന് കൊച്ചിയിൽ ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്സിന് പുറമെ സ്പാനിഷ് ക്ലബ്ബായ ജിറോണാ FC, ഓസ്‌ട്രേലിയൻ ക്ലബ്‌ മെൽബോൺ സിറ്റി FC എന്നിവരാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സും മെൽബോൺ സിറ്റി FCയും തമ്മിലാണ് ആദ്യത്തെ മത്സരം.

LEAVE A REPLY

Please enter your comment!
Please enter your name here