കാത്തിരിപ്പ് അവസാനിച്ചു: ബ്രസീലിയന്‍ യുവ താരം റയലിനൊപ്പം ചേരും

ബ്രസീലിയന്‍ യുവ താരം വിനീഷ്യസ് ജൂനിയര്‍ വെള്ളിയാഴ്ച്ച റയല്‍ മഡ്രിഡ് ടീമിനൊപ്പം ഔദ്യോഗികമായി ചേരും. കഴിഞ്ഞ വര്‍ഷം മേയില്‍ താരവുമായി റയല്‍ കരാറിലെത്തിയിരുന്നുവെങ്കിലും ട്രാന്‍സ്ഫര്‍ നൂലാമാലകള്‍ ഒഴിവാക്കാന്‍ താരം തന്റെ മാതൃ ക്ലബ്ബായ ഫ്ലെമെന്ഗോയില്‍ തുടരുകയായിരുന്നു. താരത്തിനു 18 വയസായാതിനാലാണ് റയല്‍ മാഡ്രിഡ്‌ സീനിയര്‍ ടീമിലേക്ക് വിളി വന്നത്.

Faltam palavras para descrever o que eu sinto e o quanto eu fui feliz com essa camisa, nesse Clube que eu amo desde que nasci. Passei os melhores momentos da minha vida e os piores também.. e hoje saio daqui feliz, honrado, realizado, orgulhoso, e muito mais. Quero agradecer primeiramente a Deus e a todos que me ajudaram até aqui. A maior torcida do Mundo, e todos os torcedores dos outros times que sempre me mandam mensagens e acompanham o meu futebol! Na sexta-feira embarco pra Espanha/Madrid e estou um pouco nervoso, ansioso pra essa nova etapa da minha vida. Um novo desafio que eu venho superando, sendo tão novo. Que Deus possa me abençoar e também a minha família, que meus amigos possam me ajudar mais e mais que sem dúvida esse é o maior sonho e desafio da minha. Obrigado, obrigado e obrigado. Nem nos meus melhores sonhos eu sonhava com esse início de carreira lindo e maravilhoso. E as vezes fico pensando… Será que eu mereço tanto?! Agradeço a Deus todos os dias, que ele possa me dar ainda mais forças para realizar mais os meus sonhos. Valeu, @flamengo . Eu te amo. Eu sou Mengão! Até logo. ⚫🔴⚽

A post shared by Vinicius Jr. (@viniciusjunior) on

റയലിനൊപ്പം ചേരുന്ന വാര്‍ത്ത‍ വിനീഷ്യസ് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തു വിട്ടത്. വളരെ വൈകാരികമായ സന്ദേശമായിരുന്നു വിനിഷ്യസ് ഫ്ലെമെങ്ങോയിലെ തന്റെ വിടവാങ്ങലിനെക്കുറിച്ചു ഇന്സ്റ്റഗ്രാമില്‍ കുറിച്ചത്. 10ആമത്തെ വയസ്സില്‍ ഫ്ലമെന്ഗോയിലൂടെ വിനിഷ്യസ് പന്ത് തട്ടി തുടങ്ങിയത്. തന്റെ നൈസര്‍ഗികമായ കേളി ശൈലിയിലൂടെ കരിയറിന്റെ തുടക്കത്തില്‍ തന്നെ ലോകത്തിന്റെ ശ്രദ്ധ തന്നിലെക്കാകര്‍ഷിക്കാന്‍ വിനിഷ്യസിനു കഴിഞ്ഞു. 11നാം വയസു മുതല്‍ താരത്തെ സൈന്‍ ചെയ്യാന്‍ റയല്‍ മാഡ്രിഡ്‌ പദ്ധതികള്‍ തയാറാക്കിയിരുന്നു. 16ആം വയസില്‍ തന്നെ ഫ്‌ളമെംഗോയുടെ സീനിയര്‍ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ച താരത്തിനു 17 മത്സരങ്ങളില്‍ നിന്ന് 6 ഗോളുകളും 3 അസിസ്റ്റുകളും സ്വന്തമാക്കാനായി.

ബ്രസീലിയന്‍ ദേശീയ ടീമിനെ വിവിധ ഏജ് ഗ്രൂപ്പുകളില്‍ പ്രതിനിധീകരിച്ച വിനീഷ്യസ് ദേശീയ ടീമിനായി 23 മത്സരങ്ങളില്‍ നിന്ന് 18 ഗോളുകളും സ്കോര്‍ ചെയ്തിട്ടുണ്ട്. 2017ല്‍ നടന്ന അണ്ടര്‍ 17 സൗത്ത് അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പില്‍ ബ്രസീലിന്റെ ടോപ്‌ സ്കോറര്‍ വിനീഷ്യസ് ആയിരുന്നു. ഇന്ത്യയില്‍ നടന്ന അണ്ടര്‍ 17 ലോകകപ്പില്‍ ബ്രസീലിനായി കളിക്കുമെന്ന് വാര്‍ത്ത‍ വന്നിരുന്നെങ്കിലും ക്ലബ് അനുവദിക്കതതിനാല്‍ താരം കളിച്ചിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here