ബുഫണിനു ഇനി തട്ടകം പി.എസ്.ജി

ഇറ്റാലിയന്‍ ഗോൾകീപ്പിങ് ഇതിഹാസം ജിയാന്‍ ലൂജി ബുഫൺ ഇനി പി എസ് ജിയിൽ കളിക്കും. കഴിഞ്ഞ സീസൺ അവസാനത്തിൽ യുവന്റസ് വിടാൻ തീരുമാനിച്ച ബുഫണെ സൈൻ ചെയ്തതായി ഇന്ന് പി എസ് ജി തങ്ങളുടെ ട്വിട്ടറില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. മെഡിക്കലിനായി ബുഫൺ ഫ്രാൻസിൽ നേരത്തെ എത്തിയിരുന്നു. കഴിഞ്ഞ സീസണോടെ യുവന്റസുമായുള്ള കരാർ അവസാനിച്ചിരുന്ന താരം കരാര്‍ പുതുക്കിയിരുന്നില്ല. ഫ്രീ ട്രാൻസ്ഫറിലാണ് ബുഫൺ പാരീസ് സെന്റ്‌ ജര്‍മനില്‍ എത്തുന്നത്.

ലോകത്തിലെ ജീവിച്ചിരിയ്ക്കുന്ന ഏറ്റവും മികച്ച 125 ഫുട്ബോൾ കളിക്കാരിൽ പെലെ തിരഞ്ഞെടുത്തപ്പോള്‍ അതിലൊരാളായി ബഫണ്‍ ഉള്‍പെട്ടിട്ടുണ്ട്. IFFHS(International Federation of Football History & Statistics) ഏറ്റവും മികച്ച ഗോൾകീപ്പർ ആയി നാലു പ്രാവശ്യവും 21-ാ നൂറ്റാണ്ടിലെ ഗോൾകീപ്പറായും ബഫണിനെ തിരഞ്ഞെടൂക്കുകയുണ്ടായി. 2001ൽ പാർമയിൽ നിന്ന് യുവന്റസിൽ ഒരു ഗോള്‍കീപ്പര്‍ക്കു കിട്ടിയ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുകയ്ക്ക്  എത്തിയ ബുഫൺ 9 ഇറ്റാലിയൻ ലീഗ് കിരീടങ്ങളും 4 കോപ ഇറ്റാലിയ കിരീടവും അടക്കം 21 കിരീടങ്ങൾ യുവന്റസിനൊപ്പം ബുഫൺ നേടി. ലീഗിലെ നിരവധി റെക്കോർഡുകളും യുവന്റസിനൊപ്പം സ്വന്തമാക്കിയാണ് ബുഫൺ ടീം വിട്ടത്. 17 വർഷങ്ങളായുള്ള യുവന്റസിനൊപ്പമുള്ള യാത്ര അവസാനിപ്പിച്ചാണ് താരം പി എസ് ജിയിൽ ഒരു വര്‍ഷത്തേയ്ക്ക് കരാറൊപ്പിട്ടു എത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here