കാസെമിറോ ഇല്ലാതെ ബ്രസീൽ

ബെൽജിയതിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബ്രസീൽ ഡിഫെൻസിവ് മിഡ്ഫീല്ഡർ കാസെമിറോ കളിക്കില്ല. ടൂർണമെന്റിൽ രണ്ടു മഞ്ഞക്കാർഡുകൾ കണ്ടതാണ് കാസെമിറോയ്ക്ക് വിനയായത്. ഇതോടെ 6ആം തീയതി നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി താരം ഫെർണാണ്ടിഞ്ഞോ പകരക്കാരനായേക്കും.

ബ്രസീൽ പ്രതിരോധത്തിൽ നിർണായക പങ്കു വഹിക്കുന്ന കാസെമിറോ മുന്നേറ്റത്തിന്റെയും പ്രതിരോധത്തിന്റെയും ഇടയിലെ സുപ്രധാന കണ്ണിയാണ്. കോച്ച് ടിറ്റയുടെ തന്ത്രങ്ങളിൽ പ്രധാന പങ്കു വഹിക്കുന്ന കാസെമിറോ ടൂർണമെന്റിൽ ഇതുവരെ മികച്ച പ്രകടനമായിരുന്നു കാഴ്ച വച്ചത്. റയൽ മാഡ്രിഡിനൊപ്പം തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയ കാസെമിറോ നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഡിഫെൻസിവ് മിഡ്ഫീല്ഡരമാരിൽ ഒരാളാണ്.

കാസെമിറോ കൂടി ഉൾപ്പെടുന്ന ബ്രസീൽ പ്രതിരോധം ടൂർണമെന്റിൽ ഇതുവരെ ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്. മെക്സിക്കോയ്ക്ക് എതിരായ മത്സരത്തിൽ ഹിർവിങ് ലൊസാനൊയെ ഫൗൾ ചെയ്തതിനാണ് കാസെമിറോയ്ക്ക് രണ്ടാം മഞ്ഞകാർഡ് ലഭിച്ചത്. ആദ്യ കാർഡ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ സ്വിറ്റ്സർലൻഡിനെതിരെ ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here