Friday, April 10, 2020

ഒന്നാം ഏകദിനം: കറക്കിവീഴ്ത്തി കുൽദീപ്, അടിച്ചൊതുക്കി രോഹിത്.

ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്കു 8 വിക്കറ്റിന്റെ മികച്ച വിജയം. ഇംഗ്ലണ്ട് ഉയർത്തിയ 268 റൺസ് വിജയലക്ഷ്യം ഇന്ത്യ 40.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ബാറ്റിങ്ങിലും ബോളിംഗിലും എതിരാളികളെ നിഷ്പ്രഭരാക്കിയാണ് ഇന്ത്യയുടെ ജയം. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലി ബോളിങ് തിരഞ്ഞെടുത്തു. ക്യാപ്റ്റന്റെ തീരുമാനത്തെ ശെരിവെക്കുന്നതായിരുന്നു...

യോ യോ ടെസ്റ്റ്‌ പാസ്സായി സഞ്ജു : തരൂരിന്റെ ട്വീറ്റും പുറകേയെത്തി

യോ യോ ടെസ്റ്റ്‌ പാസ്സായി സഞ്ജു സാംസണ്‍. ബംഗളുരുവിലെ ദേശീയ ക്രിക്കറ്റ്‌ അക്കാദമിയില്‍ ഇന്നലെ നടന്ന ടെസ്റ്റിലാണ് സാംസണ്‍ 17.3 എന്ന സ്കോര്‍ നേടി ഫിറ്റ്നസ് തെളിയിച്ചത്. നേരത്തെ നടന്ന ടെസ്റ്റില്‍ താരത്തിനു യോഗ്യത മാര്‍ക്കായ 16.1 കടക്കാന്‍ സാധിച്ചിരുന്നില്ല. യോഗ്യതയ്ക്ക് വേണ്ട സ്കോറിലും പിന്നിലായി 15.6 മാത്രമായിരുന്നു സഞ്ജുവിന് നേടാൻ സാധിച്ചത്. ടെസ്റ്റില്‍...

ഉത്തേജക മരുന്ന് വിവാദം: പാക്‌ താരത്തിനു സസ്പെന്‍ഷന്‍

ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിയിലായ പാക്കിസ്ഥാന്‍ താരം അഹമ്മദ് ഷെഹ്സാദിനെ സസ്പെന്‍ഡ് ചെയ്ത് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഏപ്രിൽ – മെയ് മാസം നടന്ന പാകിസ്ഥാൻ കപ്പ് ഏകദിന ടൂർണമെന്റിനിടെ നടത്തിയ ഉത്തേജകമരുന്ന് പരിശോധനയിൽ കുടുങ്ങിയ പാക് താരം മൊഹമ്മദ് ഷഹ്സാദ് കുറ്റക്കാരനെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കണ്ടെത്തി. നേരത്തെ നടത്തിയ പരിശോധനയിൽ താരം...

ഷർദുൽ താക്കൂർ ബുംറയ്ക്ക് പകരക്കാരൻ.

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിൽ പരിക്കേറ്റ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി ഷർദുൽ താക്കൂറിനെ ഉൾപ്പെടുത്തി. അയർലൻഡിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിനിടെ ഫീൽഡ് ചെയ്യുമ്പോൾ ഇടത് കൈയുടെ തള്ളവിരലിന് പരിക്കേറ്റ ബുംറ രണ്ടാം ട്വന്റി 20 മത്സരം കളിച്ചിരുന്നില്ല. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മൂന്ന് മത്സര ട്വന്റി 20 പരമ്പരയിൽ നിന്നും ബുംറയെ നേരത്തെ ഒഴിവാക്കിയിരുന്നു. ഇന്ത്യ എയ്ക്ക്...

ഒന്നാം ടെസ്റ്റ് ബംഗ്ലാദേശ് ഇന്നിങ്‌സ് തോൽവിയിലേക്ക്.

വെസ്റ്റ് ഇൻഡീസുമായി നടക്കുന്ന ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശ് ഇന്നിങ്‌സ് തോൽവിയിലേക്ക് നീങ്ങുന്നു. ആദ്യ ഇന്നിങ്സിൽ ബംഗ്ലാ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്തായ ടീമിന് രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകർച്ച. മികച്ച ബൗളിങ് പ്രകടനത്തിന് ശേഷം ഒന്നാമിന്നിങ്സ് ബാറ്റിങ്ങിന് എത്തിയ വെസ്റ്റിൻഡീസ് 406 റൺസ് നേടി പുറത്തായി. സെഞ്ചുറി നേടിയ ക്രെയ്ഗ് ബ്രാത് വൈറ്റും അർധ...

തമിഴ്നാട് പ്രീമിയര്‍ ലീഗ് മൂന്നാം സീസണില്‍ മലയാളി താരങ്ങള്‍ കളിക്കും

തമിഴ്നാട് പ്രീമിയര്‍ ലീഗ് മൂന്നാം സീസണില്‍ ഓരോ ഫ്രാഞ്ചൈസിയിലും രണ്ട് അന്യ സംസ്ഥാന താരങ്ങളെ ഉള്‍പ്പെടുത്താന്‍ അനുവദിച്ചു തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷന്‍. ഇങ്ങനെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള താരങ്ങളെ പങ്കെടുക്കാന്‍ അനുവദിക്കുന്നതു തമിഴ്നാട്ടിലെ താരങ്ങളുടെ കഴിവുകളെ കൂടുതല്‍ മെച്ചപ്പെടുത്തുവാന്‍ സഹായിക്കുമെന്നാണ് ബോര്‍ഡ് അംഗങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഫ്രാഞ്ചൈസികള്‍ ടീമിലേക്ക് തിരഞ്ഞെടുക്കുന്ന അന്യസംസ്ഥാന താരങ്ങള്‍ ഐപിഎല്‍ 2018ല്‍...

ബാറ്റിങ്ങിലും മികവ് കാട്ടി വിൻഡീസ് മികച്ച നിലയിൽ.

ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശിനെ 43 റൺസിന് പുറത്താക്കിയ വിൻഡീസ് ബാറ്റിങ്ങിലും മികവ് തുടരുന്നു. ആദ്യ ദിനം അവസാനിച്ചപ്പോൾ 68 ഓവർ ബാറ്റ് ചെയ്ത വിൻഡീസ് 2 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് എടുത്തിട്ടുണ്ട്. നാല് ദിവസം ബാക്കി നിൽക്കെ വിൻഡീസിനെ രണ്ടാം ദിവസം തുടക്കം തന്നെ പുറത്താക്കിയില്ലെങ്കിൽ ബംഗ്ലദേശിന്റെ തിരിച്ചുവരവ് അസാധ്യമാകും. ചെറിയ സ്കോറിന് പുറത്തായ...

വിൻഡീസ് ബൗളിംഗിന് മുൻപിൽ തകർന്നടിഞ്ഞ് ബംഗ്ലാദേശ്.

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് സീരീസിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിന് ബാറ്റിങ് തകർച്ച. കണിശതയാർന്ന വിൻഡീസ് ബൗളിംഗിന് മുന്നിൽ ബംഗ്ലാദേശ് 43 റൺസിന് ഓൾ ഔട്ട് ആയി. 25 റൺസ് നേടിയ ഓപ്പണർ ലിറ്റൻ ദാസിനൊഴികെ ആർക്കും രണ്ടക്കം കടക്കാനായില്ല. ടീമിലെ നാല് ബാറ്സ്മാന്മാർ റൺസൊന്നും എടുക്കാതെ പുറത്തായി. 5ആം ഓവറിൽ വിൻഡീസ് പേസ് ബൗളർ കെമർ റോച്ച്...

ത്രിരാഷ്ട്ര ട്വന്റി20: സിംബാബ്‌വെയ്ക്കെതിരെ പാകിസ്ഥാന് ജയം

ഹരാരെയിൽ നടന്ന ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയുടെ നാലാം മത്സരത്തിൽ ആതിഥേയരായ സിംബാബ്‌വെയ്ക്കെതിരെ പാകിസ്ഥാന് 7 വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ അർധസെഞ്ചുറി നേടിയ സോളമൻ മിറേയുടെ ബലത്തിൽ 163 റൺസ് എന്ന ഭേദപ്പെട്ട സ്കോറിലെത്തി. 63 പന്തിൽ 6 വീതം സിക്‌സും ഫോറും പറത്തിയ മിറേ 94 റൺസ് നേടി പുറത്തായി. ഈ...

പരിക്ക്, ഇന്ത്യക്കെതിരായ ട്വന്റി 20 , ഏകദിന മത്സരങ്ങളിൽ നിന്നും ടോം കുറൻ പുറത്ത്.

പേശിവലിവിനെ തുടർന്ന് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ടോം കുറൻ ഇന്ത്യക്കെതിരായ ട്വന്റി 20, ഏകദിന മത്സരങ്ങളിൽ നിന്നും പിന്മാറി. ഡൊമെസ്റ്റിക് ക്രിക്കറ്റിൽ സറെയുടെ താരമായ കുറൻ ഈ സീസണിൽ 4 മത്സരങ്ങൾ കളിച്ചിരുന്നു. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ കുറൻ ജൂലൈ 17ന് അവസാനിക്കുന്ന ഏകദിന പരമ്പരയ്ക്ക് ശേഷം സറെയ്ക്ക് വേണ്ടി കളിക്കുമെന്നാണ് അറിയിച്ചിരുന്നത്....

Report

ക്രോയേഷ്യ ഫൈനലിൽ. ലോകകപ്പ് ഇത്തവണ ഇംഗ്ലണ്ടിലേക്കില്ല.

  രണ്ടാം സെമിഫൈനലിൽ ക്രോയേഷ്യയ്ക്ക് ജയം. ഇംഗ്ലണ്ടിനെ തോൽപ്പിച്ചത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്. ജയത്തോടെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ എത്താൻ ക്രോയേഷ്യയ്ക്കായി. ഇംഗ്ലണ്ടിന്റെ കാത്തിരിപ്പിന് ഇക്കുറിയും ഫലമില്ല. കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ...