Sunday, September 15, 2019

ദിനേശ് ചണ്ഡിമലിന്റെ അപ്പീൽ തള്ളി, ശ്രീലങ്കയെ ലക്മൽ നയിക്കും

വെസ്റ്റിൻഡീസിന് എതിരെയുള്ള ടെസ്റ്റ് മത്സരത്തിനിടയിൽ പന്തിൽ കൃത്രിമം കാണിച്ചതിന് ദിനേശ് ചണ്ഡിമലിനു വിധിച്ച ശിക്ഷ ശരിവച്ചു ICC നിയോഗിച്ച ജുഡീഷ്യൽ കമ്മിഷണർ മൈക്കിൾ ബെലോഫ്. ചണ്ഡിമലിനു പകരം പേസ് ബൗളർ സുരംഗ ലക്മലിനെയാണ്  ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അടുത്ത മത്സരത്തിലേക്ക് ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്.  വെറ്ററൻ താരം രംഗണ ഹെറാത്തിനെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും പരിശീലനത്തിനിടെ ഹെറാത്തിന്റെ...

അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യ U-19 ടീമില്‍

ജൂലൈയില്‍ ശ്രീലങ്കന്‍ പര്യടനത്തിനു തയ്യാറെടുക്കുന്ന ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കറും. ശ്രീലങ്കയ്ക്കെതിരെ രണ്ട് ചതുര്‍ ദിന മത്സരങ്ങള്‍ക്കും, 5 ഏകദിനങ്ങള്‍ക്കും ഉള്ള ടീമിനെയാണ് ഇന്ന് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ഇതില്‍ ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ടീമിലാണ് അര്‍ജ്ജുന്‍ അംഗമായുള്ളത്. ഡല്‍ഹിക്കു വേണ്ടി കഴിഞ്ഞ സീസണില്‍ ഫസ്റ്റ് ക്ലാസ്സ്‌ മത്സരങ്ങളില്‍ അരങ്ങേറ്റം കുറിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍...

ടെസ്റ്റ്‌ ക്രിക്കറ്റിൽ 100 വിക്കറ്റ് തികച്ചു ഉമേഷ്‌ യാദവ്

ഉമേഷ് യാദവ് ടെസ്റ്റ് ക്രിക്കറ്റിൽ 100 വിക്കറ്റ് തികച്ചു. ഇന്ത്യക്കുവേണ്ടി ടെസ്റ്റിൽ 100 വിക്കറ്റ് നേട്ടം കരസ്ഥമാക്കുന്ന 22ആമത്തെ താരമാണ് ഉമേഷ് യാദവ്. 37 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് ഉമേഷിന്റെ നേട്ടം. അഫ്ഗാനിസ്ഥാനെതിരെ ബാംഗ്ലൂരിൽ നടക്കുന്ന ടെസ്റ്റിൽ റഹ്മത് ഷായുടെ വിക്കറ്റ് വീഴ്ത്തിയാണ് ഉമേഷ് 100 തികച്ചത്. അതേസമയം രവിചന്ദ്രൻ അശ്വിൻ ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലെ...

അമീലിയ ഖേറിന് വനിതാ ഏകദിന ക്രിക്കറ്റിലെ ഉയർന്ന സ്കോർ.

അയർലൻഡുമായുള്ള  മൂന്നാം ഏകദിനത്തിൽ ന്യൂസിലാൻഡ് ക്രിക്കറ്റ് താരം അമീലിയ ഖേറിന് ഇരട്ട സെഞ്ച്വറി വനിതകളുടെ ഏകദിന മത്സരത്തിലെ ഏറ്റവും ഉയർന്ന സ്കോറും ഇതിനിടെ അമീലിയ കണ്ടെത്തി. 145 ബോളുകൾ നേരിട്ട അമീലിയ 31 ഫോറും രണ്ട് സിക്സും ഉൾപ്പടെ 232 റൺസ് എടുത്തു. ക്രിക്കറ്റിന്റെ എല്ലാ വിഭാഗങ്ങളിലും  ഡബിൾ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം...

അഫ്ഘാനിസ്ഥാനെ തകർത്തു ഇന്ത്യ

അഫ്ഘാൻ ചരിത്രത്തിന്റെ ഭാഗമായ ടെസ്റ്റ്‌ മത്സരത്തിൽ വെറും രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യ വിജയം കണ്ടു. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഏഷ്യൻ ടീം 2 ദിവസത്തിനുള്ളിൽ ടെസ്റ്റ്‌ വിജയിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ ഇന്നിംഗ്സ് വിജയവുമായി അഫ്ഗാനെതിരെയുള്ള മത്സരം.  ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ശക്തമായ തുടക്കമാണ് ലഭിച്ചത്. ഓപ്പണിങ് ബാറ്റസ്മാൻമാർ രണ്ടുപേരും മൂന്നക്കം കടന്നു. പിന്നാലെ...

ന്യൂസീലൻഡ് ക്രിക്കറ്റ് ടീം പരിശീലകൻ മൈക്ക് ഹെസ്സൺ സ്ഥാനമൊഴിഞ്ഞു.

6 വർഷമായി ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിച്ചിരുന്ന മൈക്ക്  ഹെസ്സൺ ജൂലൈ അവസാനത്തോടെ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചു. കോൺട്രാക്ട് അനുസരിച്ച് ഒരുവർഷം കൂടി  മൈക്ക്  ഹെസ്സണ് പരിശീലക സ്ഥാനത്ത് തുടരാമായിരുന്നു. തന്റെ ഭാര്യക്കും കുട്ടികൾക്കുമൊപ്പം സമയം ചിലവഴിക്കുന്നതിനായാണ് സ്ഥാനമൊഴിയുന്നത് എന്ന്  മൈക്ക്  ഹെസ്സൺ പറഞ്ഞു. ലോകകപ്പിന് ഒരുവർഷം മാത്രം  ബാക്കിനിൽക്കേ ഈ 42 വയസ്സുകാരന്റെ...

ഇന്ത്യ – അഫ്ഗാൻ ടെസ്റ്റ് , ആദ്യ ദിനം ഇന്ത്യക്ക് മേൽക്കൈ.

ബാംഗ്ലൂരിൽ നടക്കുന്ന ഇന്ത്യ അഫ്ഗാനിസ്ഥാൻ ടെസ്റ്റിൽ ആദ്യ ദിനം ഇന്ത്യക്ക് മേൽക്കൈ. മഴമൂലം ഇടക്കിടെ കളി തടസ്സപ്പെട്ടെങ്കിലും ഇന്ത്യൻ ബാറ്സ്മാന്മാർ മികച്ച ബാറ്റിംഗ് പുറത്തെടുത്തു. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 78 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 347 റൺസ് എന്ന നിലയിലാണ്.   ഓപ്പണർമാരായ ശിഖർ ധവാനും മുരളി വിജയ്‍യും സെഞ്ചുറി കണ്ടെത്തി. മൂന്നക്കം...

വാങ്കഡേയിൽ ചെന്നൈയുടെ മധുരപ്രതികാരം

ഏകപക്ഷീയമായ ബാറ്റിംഗ് പ്രകടനത്തിലൂടെ സൺറൈസേഴ്സിനെ തകർത്തു ചെന്നൈ സൂപ്പർകിങ്സ്. സൺറൈസേഴ്സ് ഉയർത്തിയ 178 വിജയലക്ഷ്യം വെറും 2 വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ മറികടന്നത്. ഷെയിൻ വാട്സന്റെ സെഞ്ചുറിയാണ് ഹൈദരാബാദിനെ തറപറ്റിച്ചത്.  ടോസ് നേടിയ ചെന്നൈ ഹൈദരാബാദിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ ധവാനൊപ്പം ഗോസ്വാമിയാണ് ഇറങ്ങിയത്. ഇല്ലാത്ത റണ്ണിനോടി ഗോസ്വാമി തുടക്കത്തിൽ തന്നെ വിക്കറ്റ് തുലച്ചു. പിന്നീട്...

ഐപിഎല്ലിൽ ഇന്ന് കലാശപ്പോരാട്ടം

50 ദിവസങ്ങൾക്കും, 59 മത്സരങ്ങൾക്കും ശേഷം IPL 2018 ചാമ്പ്യനെ ഇന്നറിയാം. എല്ലാ കണ്ണുകളും മുബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലേക്ക്. അവശേഷിക്കുന്നത് രണ്ടേരണ്ട്‍ ടീമുകൾ, ചെന്നൈ സൂപ്പർകിങ്‌സും സൺറൈസേഴ്‌സ് ഹൈദെരാബാദും. സീസണിൽ പോയിന്റ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത ടീമുകൾ തമ്മിലാണ് ഫൈനൽ എന്ന പ്രത്യേകതയും ഉണ്ട്.  9 സീസണിൽ നിന്നും 7ആം ഫൈനൽ...

കൊൽക്കത്തയ്ക്ക് പ്ലേയോഫ് യോഗ്യത

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നേടിയ 5 വിക്കറ്റ് ജയത്തോടെ കൊൽക്കത്ത പ്ലേയോഫിലേക്ക്. തുടർച്ചയായ രണ്ടാം മത്സരത്തിലും ഹൈദരാബാദിന്റെ ബൗളേഴ്‌സ് നിറം മങ്ങിയപ്പോൾ കൊൽക്കത്തയ്ക്ക് അനായാസ ജയം. ആദ്യം ബാറ്റുചെയ്ത ഹൈദരാബാദിന് ഗോസ്വാമിയും ധവാനും നല്ല തുടക്കമാണ് നൽകിയത്. ഗോസ്വാമിയുടെ വിക്കറ്റ് നഷ്ടമായശേഷം ഇറങ്ങിയ ക്യാപ്റ്റൻ വില്യംസൺ തകർപ്പൻ ഫോമിലായിരുന്നു. ധവാന്റെയും വില്യംസണിന്റെയും വിക്കറ്റ് നഷ്ടമാവുമ്പോൾ സ്കോർ...
2,259FansLike
127FollowersFollow
18FollowersFollow
196SubscribersSubscribe

Report

ക്രോയേഷ്യ ഫൈനലിൽ. ലോകകപ്പ് ഇത്തവണ ഇംഗ്ലണ്ടിലേക്കില്ല.

  രണ്ടാം സെമിഫൈനലിൽ ക്രോയേഷ്യയ്ക്ക് ജയം. ഇംഗ്ലണ്ടിനെ തോൽപ്പിച്ചത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്. ജയത്തോടെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ എത്താൻ ക്രോയേഷ്യയ്ക്കായി. ഇംഗ്ലണ്ടിന്റെ കാത്തിരിപ്പിന് ഇക്കുറിയും ഫലമില്ല. കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ...