Sunday, September 15, 2019

ദിനേശ് ചണ്ഡിമലിന്റെ അപ്പീൽ തള്ളി, ശ്രീലങ്കയെ ലക്മൽ നയിക്കും

വെസ്റ്റിൻഡീസിന് എതിരെയുള്ള ടെസ്റ്റ് മത്സരത്തിനിടയിൽ പന്തിൽ കൃത്രിമം കാണിച്ചതിന് ദിനേശ് ചണ്ഡിമലിനു വിധിച്ച ശിക്ഷ ശരിവച്ചു ICC നിയോഗിച്ച ജുഡീഷ്യൽ കമ്മിഷണർ മൈക്കിൾ ബെലോഫ്. ചണ്ഡിമലിനു പകരം പേസ് ബൗളർ സുരംഗ ലക്മലിനെയാണ്  ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അടുത്ത മത്സരത്തിലേക്ക് ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്.  വെറ്ററൻ താരം രംഗണ ഹെറാത്തിനെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും പരിശീലനത്തിനിടെ ഹെറാത്തിന്റെ...

പരിക്ക് അഫ്ഗാനിസ്ഥാൻ ടെസ്റ്റിൽ സാഹയില്ല, ദിനേഷ് കാർത്തിക് പകരക്കാരൻ.

ഐപിഎൽ  ക്വാളിഫയർ മൽസരത്തിനിടെ തള്ളവിരലിന് പരുക്കേറ്റ വൃദ്ധിമാൻസാഹ അഫ്ഗാനിസ്ഥാന് എതിരെയുള്ള  ടെസ്റ്റിൽ കളിക്കില്ല. തമിഴ്നാട്  വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്ക് സാഹയ്ക്ക് പകരക്കാരനായി ടീമിൽ ഇടംപിടിച്ചു.   നേരത്തെ ക്യാപ്റ്റൻ വിരാട് കോലിയും പരിക്കിന്റെ പിടിയിൽ അകപ്പെട്ടിരുന്നു രണ്ടുപേരും ഇംഗ്ലണ്ടിനെതിരായ  സീരീസിന് മുന്നോടിയായി വിശ്രമത്തിലാണ്. സാഹയുടെ പരുക്ക് ഭേദമാക്കാൻ 5-6 ആഴ്ച വേണ്ടിവരുമെന്ന് ബിസിസിഐ  ഡോക്ടർമാർ അറിയിച്ചു.   ഈവർഷം...

മുംബൈയ്ക്ക് ബുമ്രയുടെ ബൌളിംഗ് മികവിൽ വിജയം

ടോസ് നേടിയ അശ്വിൻ മുംബൈയെ ബാറ്റിങ്ങിനയച്ചു. 3 ഓവറിൽ 37 റണ്ണുമായി മുംബൈ കുതിച്ചുകൊണ്ടിരിക്കെ അശ്വിൻ ടീമിന്റെ വജ്രായുധം പ്രയോഗിച്ചു, ആൻഡ്രൂ ടൈ. എറിഞ്ഞ ആദ്യ ബോളിൽത്തന്നെ വിക്കറ്റ്. 6ആം ഓവറിൽ സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ എന്നിവരെയും ആൻഡ്രൂ ടൈ പുറത്താക്കിയെങ്കിലും മറ്റ് പഞ്ചാബ് ബൗളേഴ്സിൽനിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ല. രോഹിത് ശർമ...

രണ്ടാം ഏകദിനം: റൂട്ട് അടിവേരായി, ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് മികച്ച വിജയം

ലോർഡ്സിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് 86 റൺസ് വിജയം. ഇംഗ്ലണ്ടിന്റെ 322 റൺസിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 236 റൺസിന് ഓൾ ഔട്ടായി. ടോസ് നേടിയ ഇംഗ്ലീഷ് ക്യാപ്റ്റൻ ഇയാൻ മോർഗൻ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഓപ്പണർമാർ ഇത്തവണയും ക്യാപ്റ്റനെ നിരാശനാക്കിയില്ല, ഓപ്പണിങ് വിക്കറ്റിൽ 69 റൺസ്. ജേസൺ റോയ് 40ഉം ബെയർസ്റ്റോ 38 റൺസും...

വാങ്കഡേയിൽ ചെന്നൈയുടെ മധുരപ്രതികാരം

ഏകപക്ഷീയമായ ബാറ്റിംഗ് പ്രകടനത്തിലൂടെ സൺറൈസേഴ്സിനെ തകർത്തു ചെന്നൈ സൂപ്പർകിങ്സ്. സൺറൈസേഴ്സ് ഉയർത്തിയ 178 വിജയലക്ഷ്യം വെറും 2 വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ മറികടന്നത്. ഷെയിൻ വാട്സന്റെ സെഞ്ചുറിയാണ് ഹൈദരാബാദിനെ തറപറ്റിച്ചത്.  ടോസ് നേടിയ ചെന്നൈ ഹൈദരാബാദിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ ധവാനൊപ്പം ഗോസ്വാമിയാണ് ഇറങ്ങിയത്. ഇല്ലാത്ത റണ്ണിനോടി ഗോസ്വാമി തുടക്കത്തിൽ തന്നെ വിക്കറ്റ് തുലച്ചു. പിന്നീട്...

വിരാട് കോഹ്ലിക്കും അനുഷ്ക ശർമയ്ക്കും വക്കീൽ നോട്ടീസ്

ആഡംബരകാറിൽനിന്നും പ്ലാസ്റ്റിക് മാലിന്യം റോഡിൽ വലിച്ചെറിഞ്ഞെന്നപേരിൽ അനുഷ്ക ശർമയുടെ ശകാരം അനുഭവിച്ച അർഹാൻ സിംഗ് അനുഷ്കയ്ക്കും വിരാടിനുമെതിരെ നിയമനടപടിക്ക്. ഇരുവർക്കും അർഹാന്റെ ഭാഗത്തുനിന്നും വക്കീൽ നോട്ടീസ് അയച്ചു. ഇരുവരും മാപ്പുപറയണമെന്നാണ് അർഹാന്റെ ആവശ്യം. അർഹാനെ അനുഷ്ക ശകാരിക്കുന്ന വീഡിയോ വിരാട് ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. അനുഷ്ക തന്റെ വാഹനത്തിലിരുന്നുകൊണ്ടു അർഹാൻ മാലിന്യം വലിച്ചെറിഞ്ഞതിനെ ചോദ്യംചെയ്യുകയും ശകാരിക്കുകയും ചെയ്തിരുന്നു....

മികച്ച തുടക്കം മുതലാക്കാനാവാതെ മുംബൈ

എവിൻ ലൂയിസും സൂര്യകുമാർ യാദവും നൽകിയ മികച്ച തുടക്കം മുതലാക്കാനാവാതെ മുംബൈ ഇന്ത്യൻസ്. അർദ്ധ സെഞ്ചുറി നേടിയ എവിൻ ലൂയിസ് സൂര്യകുമാർ യാദവിനൊപ്പം ചേർന്നപ്പോൾ ഓപ്പണിങ് കൂട്ടുകെട്ടിൽ പിറന്നത് 87 റൺസ്. ജോഫ്രെ അർച്ചറാണ് അപകടകരമായ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ഇറങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമ സംപൂജ്യനായി മടങ്ങി. രാജസ്ഥാനെതിരെ തുടർച്ചയായി രണ്ടാം മത്സരത്തിലും...

പാകിസ്ഥാൻ vs ഇംഗ്ലണ്ട് ടെസ്റ്റ്‌ – ഇംഗ്ലണ്ട് ഒന്നാമിന്നിങ്സിൽ 184ന് പുറത്ത്

പാകിസ്ഥാനും vs ഇംഗ്ലണ്ടും സീരിസിലെ ആദ്യ ടെസ്റ്റിലെ ഒന്നാമിന്നിങ്സിൽ ഇംഗ്ലണ്ട് 184ന് പുറത്തായി. ലോർഡ്സിലെ പച്ചപ്പ് നിറഞ്ഞ പിച്ചിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. കൃത്യമായ ലൈനിലും ലെങ്ങ്തിലും ബൗൾ ചെയ്ത പാക്സിതാനി ബൗളേഴ്സ് പിച്ചിന്റെ ആനുകൂല്യം മുതലെടുത്തതോടെ ഇംഗ്ലണ്ട് ബാറ്റസ്മാൻമാർ പതറി. 70 റണ്ണെടുത്ത കുക്ക്, 38 റണ്ണെടുത്ത സ്റ്റോക്സ് എന്നിവർ...

തമിഴ്നാട് പ്രീമിയര്‍ ലീഗ് മൂന്നാം സീസണില്‍ മലയാളി താരങ്ങള്‍ കളിക്കും

തമിഴ്നാട് പ്രീമിയര്‍ ലീഗ് മൂന്നാം സീസണില്‍ ഓരോ ഫ്രാഞ്ചൈസിയിലും രണ്ട് അന്യ സംസ്ഥാന താരങ്ങളെ ഉള്‍പ്പെടുത്താന്‍ അനുവദിച്ചു തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷന്‍. ഇങ്ങനെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള താരങ്ങളെ പങ്കെടുക്കാന്‍ അനുവദിക്കുന്നതു തമിഴ്നാട്ടിലെ താരങ്ങളുടെ കഴിവുകളെ കൂടുതല്‍ മെച്ചപ്പെടുത്തുവാന്‍ സഹായിക്കുമെന്നാണ് ബോര്‍ഡ് അംഗങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഫ്രാഞ്ചൈസികള്‍ ടീമിലേക്ക് തിരഞ്ഞെടുക്കുന്ന അന്യസംസ്ഥാന താരങ്ങള്‍ ഐപിഎല്‍ 2018ല്‍...

ബാറ്റിങ്ങിലും മികവ് കാട്ടി വിൻഡീസ് മികച്ച നിലയിൽ.

ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശിനെ 43 റൺസിന് പുറത്താക്കിയ വിൻഡീസ് ബാറ്റിങ്ങിലും മികവ് തുടരുന്നു. ആദ്യ ദിനം അവസാനിച്ചപ്പോൾ 68 ഓവർ ബാറ്റ് ചെയ്ത വിൻഡീസ് 2 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് എടുത്തിട്ടുണ്ട്. നാല് ദിവസം ബാക്കി നിൽക്കെ വിൻഡീസിനെ രണ്ടാം ദിവസം തുടക്കം തന്നെ പുറത്താക്കിയില്ലെങ്കിൽ ബംഗ്ലദേശിന്റെ തിരിച്ചുവരവ് അസാധ്യമാകും. ചെറിയ സ്കോറിന് പുറത്തായ...
2,259FansLike
127FollowersFollow
18FollowersFollow
196SubscribersSubscribe

Report

ക്രോയേഷ്യ ഫൈനലിൽ. ലോകകപ്പ് ഇത്തവണ ഇംഗ്ലണ്ടിലേക്കില്ല.

  രണ്ടാം സെമിഫൈനലിൽ ക്രോയേഷ്യയ്ക്ക് ജയം. ഇംഗ്ലണ്ടിനെ തോൽപ്പിച്ചത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്. ജയത്തോടെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ എത്താൻ ക്രോയേഷ്യയ്ക്കായി. ഇംഗ്ലണ്ടിന്റെ കാത്തിരിപ്പിന് ഇക്കുറിയും ഫലമില്ല. കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ...