Friday, April 10, 2020

ചെന്നൈയുടെ വിജയത്തിലൂടെ രാജസ്ഥാന് പ്ലേഓഫ് യോഗ്യത.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട പഞ്ചാബിന് രണ്ടാം ഓവറിൽ തന്നെ ക്രിസ് ഗെയ്‌ലിനെ നഷ്ടമായി. എങ്കിടിയുടെ ബോളിൽ റെയ്നയ്ക്ക് ക്യാച്ച്. തുടരെയുള്ള ഓവറുകളിൽ  ഫിഞ്ചിനയും രാഹുലിനെയും നഷ്ടപ്പെട്ട പഞ്ചാബിന് തിരിച്ചുവരവ് അസാധ്യമായി. പിന്നീടു ക്രീസിൽ ഒത്തുചേർന്ന മില്ലറും മനോജ് തിവാരിയും ചേർന്ന് സ്കോർബോർഡ് പതുക്കെ ചലിപ്പിച്ചു. വേഗത്തിൽ സ്കോർ ചെയ്യുന്നതിൽ അവരും പരാജയപ്പെട്ടു. അവസാന...

പടിക്കൽ കലമുടച്ചു മുംബൈ പ്ലേയോഫ് കാണാതെ പുറത്ത്

ഐപിഎൽ 2018ൽ നിന്നും മുംബൈ പുറത്തേക്ക്. ഡൽഹിക്കെതിരെ വിജയത്തിൽകുറഞ്ഞൊന്നും മുംബൈയ്ക്ക് പ്ലേയോഫ് ടിക്കറ്റ് നല്കുമായിരുന്നില്ല. അവസാന ഓവറുകളിൽ ബെൻ കട്ടിങ് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മുംബൈയ്ക്ക് രക്ഷപെടാനായില്ല. എല്ലാവര്ഷത്തെയും പോലെ ഇത്തവണയും സീസണിന്റെ രണ്ടാംപകുതിയിലെ പ്രകടനം പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് നിരാശ മാത്രം. മുംബൈയുടെ തോൽവി നിലവിൽ 4ആം സ്ഥാനത്തുള്ള രാജസ്ഥാന് ആശ്വാസമായി. ചെന്നൈ പഞ്ചാബ് മത്സരം...

പ്ലേ ഓഫ് – അവസാന സാധ്യതകൾ

ഇന്നലെ സൻറൈസേഴ്സിന് എതിരെ നേടിയ വിജയത്തോടെ കൊൽക്കത്ത പ്ലേ ഓഫ് യോഗ്യത നേടി. നേരത്തെതന്നെ ഹൈദരബാദും ചെന്നൈയും യോഗ്യത നേടിയിരിക്കെ ഇനി അവശേഷിക്കുന്നത് നാലാം സ്ലോട്ട് മാത്രം. 14 കളിയിൽ 14 പോയിന്റ് ഉള്ള രാജസ്ഥാനും 13 കളിയിൽ 12 പോയിന്റ് വീതം നേടിയ പഞ്ചാബും മുംബൈയും തമ്മിലാണ് ഇനി മത്സരം. പ്ലേ ഓഫ് പ്രതീക്ഷകൾ: രാജസ്ഥാൻ...

കൊൽക്കത്തയ്ക്ക് പ്ലേയോഫ് യോഗ്യത

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നേടിയ 5 വിക്കറ്റ് ജയത്തോടെ കൊൽക്കത്ത പ്ലേയോഫിലേക്ക്. തുടർച്ചയായ രണ്ടാം മത്സരത്തിലും ഹൈദരാബാദിന്റെ ബൗളേഴ്‌സ് നിറം മങ്ങിയപ്പോൾ കൊൽക്കത്തയ്ക്ക് അനായാസ ജയം. ആദ്യം ബാറ്റുചെയ്ത ഹൈദരാബാദിന് ഗോസ്വാമിയും ധവാനും നല്ല തുടക്കമാണ് നൽകിയത്. ഗോസ്വാമിയുടെ വിക്കറ്റ് നഷ്ടമായശേഷം ഇറങ്ങിയ ക്യാപ്റ്റൻ വില്യംസൺ തകർപ്പൻ ഫോമിലായിരുന്നു. ധവാന്റെയും വില്യംസണിന്റെയും വിക്കറ്റ് നഷ്ടമാവുമ്പോൾ സ്കോർ...

പ്ലേ ഓഫ് പ്രതീക്ഷയിൽ രാജസ്ഥാൻ

ജയ്‌പുരിൽ നടന്ന നിർണായകമായ ബാംഗ്ലൂർ-രാജസ്ഥാൻ മത്സരത്തിൽ വിജയം രാജസ്ഥാനോടൊപ്പം. ഇരു ടീമുകളുടെയും മുന്നോട്ടുള്ള പ്രയാണത്തിൽ ജയം അനിവാര്യമായിരുന്ന കളിയിൽ സ്പിൻ കരുത്തിലാണ് രാജസ്ഥാൻ ബാംഗ്ലൂരിനെ തറപറ്റിച്ചത്. രാജ്യം മുഴുവൻ രാഷ്ട്രീയ കാരണങ്ങളാൽ കര്ണാടകയിലേക്ക് കണ്ണുനട്ടിരുന്ന ദിവസത്തിൽ തന്നെയായി കർണാടകയുടെ ടീമായ ആർ സി ബിയുടെ പതനം. അതിനു കാരണമായത് കർണാടകയുടെ സ്പിൻ ദ്വയങ്ങളായ ശ്രേയസ് ഗോപാലും...

ഡൽഹിക്ക് ആശ്വാസ ജയം

ടൂർണമെന്റിൽ നിന്ന് പുറത്തായതിന്റെ വിഷമത്തിന് ആശ്വാസമേകി ഡൽഹിക്ക് ജയം. പോയിന്റ് പട്ടികയിൽ 2ആം സ്ഥാനത്തു നിൽക്കുന്ന ചെന്നൈയെയാണ് ഡൽഹി കീഴടക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് പതിഞ്ഞ തുടക്കമായിരുന്നു ലഭിച്ചത്. മുൻനിര ബാറ്സ്മാന്മാരിൽ ഋഷഭ് പന്ത് ഒഴികെ മറ്റെല്ലാവരും റൺ കണ്ടെത്താൻ ബുദ്ധിമുട്ടി. മധ്യനിരയിൽ വിജയ് ശങ്കറും അവസാന ഓവറുകളിൽ വെടിക്കെട്ട് നടത്തിയ ഹർഷൽ...

റണ്ണൊഴുകിയ മത്സരത്തില്‍ ആർ സി ബിക്ക് നിർണായക വിജയം

രണ്ടിന്നിംഗ്സിലുമായി 400ൽ ഏറെ റൺസ് പിറന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂറിനു സൺറൈസേഴ്‌സ് ഹൈദരബാദിനെതിരെ മിന്നുന്ന ജയം. ബാംഗ്ലൂർ ഉയർത്തിയ കൂറ്റൻ സ്‌കോർ പിന്തുടർന്ന സൺറൈസേഴ്‌സ് 20 ഓവറിൽ വിജയത്തിന് 14 റൺസ് അകലെ പൊരുതി വീണു. ചിന്നസ്വാമി സ്റ്റേഡിയത്തിലെ നിറഞ്ഞ കാണികൾക്ക് വിരുന്നൊരുക്കി ഇരു ടീമിലേയും ബാറ്സ്മാന്മാർ ഗ്രൗണ്ടിൽ നിറഞ്ഞാടിയ മത്സരത്തിൽ ഐ.പി.എൽ...

മുംബൈയ്ക്ക് ബുമ്രയുടെ ബൌളിംഗ് മികവിൽ വിജയം

ടോസ് നേടിയ അശ്വിൻ മുംബൈയെ ബാറ്റിങ്ങിനയച്ചു. 3 ഓവറിൽ 37 റണ്ണുമായി മുംബൈ കുതിച്ചുകൊണ്ടിരിക്കെ അശ്വിൻ ടീമിന്റെ വജ്രായുധം പ്രയോഗിച്ചു, ആൻഡ്രൂ ടൈ. എറിഞ്ഞ ആദ്യ ബോളിൽത്തന്നെ വിക്കറ്റ്. 6ആം ഓവറിൽ സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ എന്നിവരെയും ആൻഡ്രൂ ടൈ പുറത്താക്കിയെങ്കിലും മറ്റ് പഞ്ചാബ് ബൗളേഴ്സിൽനിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ല. രോഹിത് ശർമ...

മികച്ച പ്രഹരശേഷിയുള്ള ബാറ്റസ്മാൻമാർ ഇതുവരെ

ഐപിഎൽ 2018 അവസാന ആഴചയിലേക്ക് കടന്നിരിക്കുന്നു. ഇതുവരെയുള്ള പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഏറ്റവും അപകടകാരികളായ ബാറ്സ്മാന്മാർ ആരൊക്കെയാണെന്ന് പരിശോധിക്കാം. 1. ഋഷഭ് പന്ത്  സീസണിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാൻ. ഐപിഎലിലെ ആറ്റം ബോംബ്. നിലവിൽ റൺവേട്ടക്കാരിൽ മുന്നിൽ ഋഷഭ് പന്താണ്. ടൂർണമെന്റിൽ ഇതുവരെ ഏറ്റവും കൂടുതൽ സിക്സും, ഫോറും അടിച്ചിരിക്കുന്നതും താരം തന്നെ. 31 സിക്സും 61 ഫോറും....

കൊൽക്കത്തയ്ക്ക് പ്ലേയോഫ് കൈയെത്തും ദൂരത്ത്

രാജസ്ഥാനെതിരെയുള്ള മത്സരം ജയിച്ചതോടെ പ്ലേയോഫ് സ്വപ്നത്തിനോട് ഒരുപടികൂടി അടുത്ത് കൊൽക്കത്ത. നേരത്തെ കുൽദീപ് യാദവിന്റെ സ്പിൻ മികവിൽ രാജസ്ഥാനെ കൊൽക്കത്ത 142 റണ്ണിന് പുറത്താക്കിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്കുവേണ്ടി ആദ്യ ഓവറിൽ സുനിൽ നരെയ്ൻ 21 റണ്ണെടുത്തു. ബെൻ സ്റ്റോക്സ് നരെയ്നെയും ഉത്തപ്പയെയും പുറത്താക്കിയെങ്കിലും റൺ നിരക്ക് കാര്യമായി കുറയ്ക്കാൻ രാജസ്ഥാന് കഴിഞ്ഞില്ല. ചെറിയ സ്കോർ...

Report

ക്രോയേഷ്യ ഫൈനലിൽ. ലോകകപ്പ് ഇത്തവണ ഇംഗ്ലണ്ടിലേക്കില്ല.

  രണ്ടാം സെമിഫൈനലിൽ ക്രോയേഷ്യയ്ക്ക് ജയം. ഇംഗ്ലണ്ടിനെ തോൽപ്പിച്ചത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്. ജയത്തോടെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ എത്താൻ ക്രോയേഷ്യയ്ക്കായി. ഇംഗ്ലണ്ടിന്റെ കാത്തിരിപ്പിന് ഇക്കുറിയും ഫലമില്ല. കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ...