Monday, July 22, 2019

ടെസ്റ്റ്‌ ക്രിക്കറ്റിൽ 100 വിക്കറ്റ് തികച്ചു ഉമേഷ്‌ യാദവ്

ഉമേഷ് യാദവ് ടെസ്റ്റ് ക്രിക്കറ്റിൽ 100 വിക്കറ്റ് തികച്ചു. ഇന്ത്യക്കുവേണ്ടി ടെസ്റ്റിൽ 100 വിക്കറ്റ് നേട്ടം കരസ്ഥമാക്കുന്ന 22ആമത്തെ താരമാണ് ഉമേഷ് യാദവ്. 37 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് ഉമേഷിന്റെ നേട്ടം. അഫ്ഗാനിസ്ഥാനെതിരെ ബാംഗ്ലൂരിൽ നടക്കുന്ന ടെസ്റ്റിൽ റഹ്മത് ഷായുടെ വിക്കറ്റ് വീഴ്ത്തിയാണ് ഉമേഷ് 100 തികച്ചത്. അതേസമയം രവിചന്ദ്രൻ അശ്വിൻ ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലെ...

ഇന്ത്യ – അഫ്ഗാൻ ടെസ്റ്റ് , ആദ്യ ദിനം ഇന്ത്യക്ക് മേൽക്കൈ.

ബാംഗ്ലൂരിൽ നടക്കുന്ന ഇന്ത്യ അഫ്ഗാനിസ്ഥാൻ ടെസ്റ്റിൽ ആദ്യ ദിനം ഇന്ത്യക്ക് മേൽക്കൈ. മഴമൂലം ഇടക്കിടെ കളി തടസ്സപ്പെട്ടെങ്കിലും ഇന്ത്യൻ ബാറ്സ്മാന്മാർ മികച്ച ബാറ്റിംഗ് പുറത്തെടുത്തു. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 78 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 347 റൺസ് എന്ന നിലയിലാണ്.   ഓപ്പണർമാരായ ശിഖർ ധവാനും മുരളി വിജയ്‍യും സെഞ്ചുറി കണ്ടെത്തി. മൂന്നക്കം...

ചരിത്ര ടെസ്റ്റ് – ആദ്യ സെഷൻ ഇന്ത്യക്ക്.

അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റ് എന്ന നിലയിൽ ശ്രദ്ധേയമായ മത്സരത്തിൽ ആദ്യദിനം ഉച്ചഭക്ഷണത്തിനു മുൻപ് ഇന്ത്യയ്ക്ക് മേൽക്കൈ. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 27 ഓവറിൽ 158 റൺസ്  നേടിയിട്ടുണ്ട്.     സെഞ്ചുറി നേടിയ ഓപ്പണർ ശിഖർ ധവാനാണ് ഇന്ത്യയുടെ ബാറ്റിങ്ങിനെ നയിച്ചത് 91 പന്തുകൾ നേരിട്ട ധവാൻ 19 ഫോറും 3 സിക്സും ഉൾപ്പെടെ 104...

അമീലിയ ഖേറിന് വനിതാ ഏകദിന ക്രിക്കറ്റിലെ ഉയർന്ന സ്കോർ.

അയർലൻഡുമായുള്ള  മൂന്നാം ഏകദിനത്തിൽ ന്യൂസിലാൻഡ് ക്രിക്കറ്റ് താരം അമീലിയ ഖേറിന് ഇരട്ട സെഞ്ച്വറി വനിതകളുടെ ഏകദിന മത്സരത്തിലെ ഏറ്റവും ഉയർന്ന സ്കോറും ഇതിനിടെ അമീലിയ കണ്ടെത്തി. 145 ബോളുകൾ നേരിട്ട അമീലിയ 31 ഫോറും രണ്ട് സിക്സും ഉൾപ്പടെ 232 റൺസ് എടുത്തു. ക്രിക്കറ്റിന്റെ എല്ലാ വിഭാഗങ്ങളിലും  ഡബിൾ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം...

യോ യോ ടെസ്റ്റില്‍ പരാജയം: സഞ്ജു സാംസണ്‍ ഇന്ത്യ എ ടീമില്‍ നിന്ന് പുറത്ത്

ഇന്ത്യ എ ടീമിന്റെ ഇംഗ്ലണ്ട് ടൂറില്‍ നിന്ന് സഞ്ജു സാംസണ്‍ പുറത്ത്. ഇംഗ്ലണ്ടിലേക്ക് ഇന്നലെ യാത്ര തിരിച്ച ഇന്ത്യ എ ടീമിനൊപ്പം സഞ്ജു യാത്ര ചെയ്തിട്ടില്ല എന്നാണ് ബി.സി.സി.ഐ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഒരു കളിക്കാരന്റെ ഫിറ്റ്നസ് അളക്കുന്നതിനുള്ള മാനദണ്ഡമായ യോ യോ ടെസ്റ്റിലെ പരാജയമാണ് സഞ്ജുവിന്റെ ടീമില്‍ നിന്നുള്ള പുറത്താകലില്‍ കലാശിച്ചത്. ടെസ്റ്റില്‍...

അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യ U-19 ടീമില്‍

ജൂലൈയില്‍ ശ്രീലങ്കന്‍ പര്യടനത്തിനു തയ്യാറെടുക്കുന്ന ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കറും. ശ്രീലങ്കയ്ക്കെതിരെ രണ്ട് ചതുര്‍ ദിന മത്സരങ്ങള്‍ക്കും, 5 ഏകദിനങ്ങള്‍ക്കും ഉള്ള ടീമിനെയാണ് ഇന്ന് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ഇതില്‍ ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ടീമിലാണ് അര്‍ജ്ജുന്‍ അംഗമായുള്ളത്. ഡല്‍ഹിക്കു വേണ്ടി കഴിഞ്ഞ സീസണില്‍ ഫസ്റ്റ് ക്ലാസ്സ്‌ മത്സരങ്ങളില്‍ അരങ്ങേറ്റം കുറിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍...

ന്യൂസീലൻഡ് ക്രിക്കറ്റ് ടീം പരിശീലകൻ മൈക്ക് ഹെസ്സൺ സ്ഥാനമൊഴിഞ്ഞു.

6 വർഷമായി ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിച്ചിരുന്ന മൈക്ക്  ഹെസ്സൺ ജൂലൈ അവസാനത്തോടെ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചു. കോൺട്രാക്ട് അനുസരിച്ച് ഒരുവർഷം കൂടി  മൈക്ക്  ഹെസ്സണ് പരിശീലക സ്ഥാനത്ത് തുടരാമായിരുന്നു. തന്റെ ഭാര്യക്കും കുട്ടികൾക്കുമൊപ്പം സമയം ചിലവഴിക്കുന്നതിനായാണ് സ്ഥാനമൊഴിയുന്നത് എന്ന്  മൈക്ക്  ഹെസ്സൺ പറഞ്ഞു. ലോകകപ്പിന് ഒരുവർഷം മാത്രം  ബാക്കിനിൽക്കേ ഈ 42 വയസ്സുകാരന്റെ...

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിനം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ നടക്കുമെന്ന് ബിസിസിഐ

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയില്‍ കേരളത്തിനനുവദിച്ച മത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ബിസിസിഐ. ഡേ ആന്‍ഡ്‌ നൈറ്റ് രീതിയിലുള്ള മത്സരമാണ് നടക്കുക. ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മല്‍സരമാണ് കേരളത്തിന്‌ അനുവദിച്ചു കിട്ടിയിട്ടൂള്ളത്. മത്സരം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് നടക്കുക. മത്സരത്തിന്റെ നടത്തിപ്പുമായി ബന്ധപെട്ട് സ്ഥിതീകരണം ബിസിസിഐ ടൂര്‍സ് ആന്‍ഡ്...

വനിതകളുടെ ഏഷ്യാകപ്പ്‌ മത്സരങ്ങൾക്ക് നാളെ തുടക്കമാകും

വനിതകളുടെ ഏഷ്യ കപ്പ് മത്സരങ്ങൾക്ക് നാളെ മലേഷ്യയിൽ തുടക്കമാവും.ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, മലേഷ്യ, പാകിസ്ഥാൻ, തായ്ലൻഡ് എന്നീ 6 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ആറിൽ ആറു തവണയും കിരീടം ചൂടിയ ഇന്ത്യക്ക് തന്നെയാണ് ഇത്തവണയും സാധ്യത കല്പിക്കപ്പെടുന്നത്. ആദ്യ 4 ടൂർണമെന്റുകൾ ഏകദിന മത്സരങ്ങളായിരുന്നു. പിന്നീട് ഏഷ്യ കപ്പ് മത്സരങ്ങൾ ട്വന്റിട്വന്റി ഫോര്മാറ്റിലേക്ക് മാറ്റുകയായിരുന്നു....

പരിക്ക് അഫ്ഗാനിസ്ഥാൻ ടെസ്റ്റിൽ സാഹയില്ല, ദിനേഷ് കാർത്തിക് പകരക്കാരൻ.

ഐപിഎൽ  ക്വാളിഫയർ മൽസരത്തിനിടെ തള്ളവിരലിന് പരുക്കേറ്റ വൃദ്ധിമാൻസാഹ അഫ്ഗാനിസ്ഥാന് എതിരെയുള്ള  ടെസ്റ്റിൽ കളിക്കില്ല. തമിഴ്നാട്  വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്ക് സാഹയ്ക്ക് പകരക്കാരനായി ടീമിൽ ഇടംപിടിച്ചു.   നേരത്തെ ക്യാപ്റ്റൻ വിരാട് കോലിയും പരിക്കിന്റെ പിടിയിൽ അകപ്പെട്ടിരുന്നു രണ്ടുപേരും ഇംഗ്ലണ്ടിനെതിരായ  സീരീസിന് മുന്നോടിയായി വിശ്രമത്തിലാണ്. സാഹയുടെ പരുക്ക് ഭേദമാക്കാൻ 5-6 ആഴ്ച വേണ്ടിവരുമെന്ന് ബിസിസിഐ  ഡോക്ടർമാർ അറിയിച്ചു.   ഈവർഷം...
2,270FansLike
127FollowersFollow
18FollowersFollow
193SubscribersSubscribe

Report

ക്രോയേഷ്യ ഫൈനലിൽ. ലോകകപ്പ് ഇത്തവണ ഇംഗ്ലണ്ടിലേക്കില്ല.

  രണ്ടാം സെമിഫൈനലിൽ ക്രോയേഷ്യയ്ക്ക് ജയം. ഇംഗ്ലണ്ടിനെ തോൽപ്പിച്ചത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്. ജയത്തോടെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ എത്താൻ ക്രോയേഷ്യയ്ക്കായി. ഇംഗ്ലണ്ടിന്റെ കാത്തിരിപ്പിന് ഇക്കുറിയും ഫലമില്ല. കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ...