Friday, April 10, 2020

അച്ഛനെ തടവറയിലാക്കിയവരുടെ നെഞ്ചും കൂട് തകര്‍ത്തു ഷാക്ക

ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമാണ് ഫുട്ബോള്‍ വേള്‍ഡ് കപ്പ്. ഒളിമ്പിക്സിനെക്കാളും പ്രേക്ഷക പ്രീതിയും, താരമൂല്യവും ഒക്കെ കാല്‍ പന്തിന്റെ മാമാങ്കത്തിനാണെന്നു നിസംശയം പറയാം. മിക്കപോഴും ഫുട്ബോൾ മൈതാനങ്ങളിൽ പ്രകടമാകുന്നത് കളിമികവ് മാത്രമല്ല. രാഷ്ട്രീയ, സാമുഹിക വിഷയങ്ങൾ തുടങ്ങി മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എന്തിനും കാൽപ്പന്തിനെ പേറുന്ന പുല്‍മൈതാനങ്ങളില്‍ സ്ഥാനമുണ്ട്. സ്വിറ്റ്സർലാൻഡും സെർബിയയും തമ്മിലുള്ള മത്സരത്തിലെ...

“അതിജീവനത്തിന്റെ നാള്‍ വഴികള്‍” – റൊമേലു ലുക്കാക്കു

ദി പ്ലെയെഴ്സ് ട്രിബ്യുണ്‍ വെബ്‌സൈറ്റില്‍ വന്ന ലേഖനത്തിന്റെ തർജമ എന്റെ കുടുംബം പാപ്പരാണ് എന്നറിഞ്ഞ നിമിഷം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. എന്റെ അമ്മ ഞങ്ങളുടെ വീട്ടിലെ ഫ്രിഡ്ജിന്റെ അടുത്ത് നിസ്സഹായയായി എന്നെ നോക്കി നില്‍ക്കുന്നത് ഇപ്പോഴും എന്റെ കണ്‍മുന്നില്‍ ഉണ്ട്. എനിക്ക് ആറു വയസുള്ളപ്പോഴാണ് ഇത് സംഭവിക്കുന്നത്‌. ഒരു ദിവസം സ്കൂളിലെ ഇടവേളയ്ക്കിടയില്‍ ഉച്ചഭക്ഷണം കഴിക്കാനായി ഞാന്‍...

വളരുന്ന ടെക്നോളജിയും മാറുന്ന ഫുട്ബോള്‍ സമവാക്യങ്ങളും

വേദി 1 :- 2010 ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പിൻറെ പ്രീ ക്വാർട്ടർ മത്സരം. കരുത്തരായ ജർമനിയും ഇംഗ്ലണ്ടും പരസ്പരം പോരാടുന്നു. കളിയുടെ 39 ആം മിനുട്ടിൽ ജർമനി 2-1ന് മുന്നിൽ നിൽക്കെ ഇംഗ്ലണ്ടിൻറെ ലാംപാർഡ് തൊടുത്തുവിട്ട ഷോട്ട്  ജർമനിയുടെ കീപ്പർ മാനുവൽ ന്യൂയറെ കടന്നു ക്രോസ് ബാറിന്  ഉള്ളിൽ തട്ടി ഗോളിനുള്ളിലേക്ക്. ഗോൾ പോസ്റ്റിന്...

Are You Not Entertained?

"Yesterday was the saddest day of my life, since the death of my mother...'' ഒരുതുള്ളി കണ്ണുനീരിന്റെ അകമ്പടിയോടെ ജുലൻ ലോപെറ്റെഗുയി ഇങ്ങനെ പറഞ്ഞു. റയൽ മാഡ്രിഡുമായി മൂന്നു വർഷത്തെ കരാറിലെത്തിയതിന്റെ പേരിൽ സ്പെയിനിന്റെ പരിശീലകസ്ഥാനം നഷ്ടമായതിനോടുള്ള പ്രതികരണമായിരുന്നു അത്. വേൾഡ്കപ്പ് കിക്കോഫിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ, അതുവരെ പരാജയമറിയാത്ത കോച്ചിനെ...

ദി ട്വല്‍ത്ത് മാന്‍

പൗരാണിക ലോകാത്ഭുതങ്ങളിലൊന്നായി നൂറ്റാണ്ടുകളോളം മനുഷ്യ തലമുറകളെ വിസ്മയിപ്പിച്ച ലൈറ്റ് ഹൗസിന്റെ നഗരം പൊടുന്നനെ അന്ധകാരത്തിലേക്ക് വീണിരിക്കുന്നു. 88ആം മിനുട്ടിൽ കോംഗോ സബ്സ്റ്റിറ്യുറ്റ് അർണോൾഡ് ബൗകയുടെ ഇടങ്കാലിൽ നിന്ന് പുറപ്പെട്ട വോളിയാണ് മെഡിറ്ററീയനിന്റെ മടിത്തട്ടിലുറങ്ങുന്ന അലക്സാണ്ട്രിയയിലെ നിറഞ്ഞു കവിഞ്ഞ ഗ്യാലറിയെ ശ്മശാന മൂകമാക്കിയത്. രണ്ടര പതിറ്റാണ്ട് കാത്തിരിപ്പിന് ശേഷം കൈയെത്തി പിടിച്ചെന്ന് കരുതിയ തങ്ങളുടെ സ്വപ്നം മെല്ലെ...

ക്ലോസെയുടെ റെക്കോർഡ് ഇത്തവണ ക്ലോസാകുമോ??

20 ലോകകപ്പുകളിലായി ഇതുവരെ 2300ൽ അധികം ഗോളുകൾ സ്കോർ ചെയ്യപ്പെട്ടുകഴിഞ്ഞു. ഗോൾവേട്ടക്കാരുടെ വ്യക്തിഗത റെക്കോർഡ് നിലവിൽ ജർമനിയുടെ മിറോസ്ലാവ് ക്ളോസെയുടെ പേരിലാണ്. 4 ലോകകപ്പ് ടൂർണമെന്റിലെ 24 മത്സരങ്ങളിൽനിന്ന് ക്ളോസെ അടിച്ചുകൂട്ടിയത് 16 ഗോളുകൾ. കഴിഞ്ഞ ലോകകപ്പിൽ ആതിഥേയരായ ബ്രസീലിനെ 7-1ന് ജർമ്മനി തകർത്തുവിട്ട മത്സരത്തിലാണ് ക്ളോസെ ബ്രസീലിന്റെതന്നെ റൊണാൾഡോയെ മറികടന്നു റെക്കോർഡ് സ്വന്തമാക്കിയത്.  ഇതുവരെയുള്ള...

ഈ സീസണിലെ മികച്ച ഐ.പി.എല്‍ ഇലവന്‍

രണ്ടുമാസത്തെ കാത്തിരിപ്പിനൊടുവിൽ വാട്സൺന്റെ സെഞ്ചുറി മികവിൽ ചെന്നൈ കപ്പുയർത്തി. സീസണിലെ പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ IPL 2018 ടീം തിരഞ്ഞെടുത്താൽ എങ്ങനെയെന്നു പരിശോധിക്കാം. 1. സുനിൽ നരെയ്ൻ മത്സരങ്ങൾ 16, റൺസ് 357, സ്ട്രൈക്ക് റേറ്റ് 189.89ഓൾറൗണ്ടർ സുനിൽ നരെയ്ൻ, കൊൽക്കത്ത പ്ലേയോഫ് മത്സരങ്ങൾക്ക് യോഗ്യത നേടുന്നതിന് മുഖ്യ കാരണക്കാരിൽ ഒരാൾ. ഓപ്പണിങ്ങിൽ വെടിക്കെട്ടും മിഡിൽ ഓവറുകളിൽ...

റാഫേൽ നദാൽ – കളിമൺ കോർട്ടിലെ രാജാവ്

ലോകം കണ്ട ഏറ്റവും മികച്ച പുരുഷ ടെന്നീസ് താരം ആരെന്നു ചോദിച്ചാൽ കാലഘട്ടത്തിനനുസരിച് ഒത്തിരി പേരുകൾ ഉയർന്നുകേൾക്കാം. 21ആം നൂറ്റാണ്ടിലെ ഏറ്റവും മികച്ച താരം ആരെന്നതും തർക്കവിഷയം തന്നെ. എന്നിരുന്നാലും 3 പേരുകളാണ് മറ്റുതാരങ്ങളെക്കാളും ഒരുപടി മുന്നിൽനിൽക്കുന്നത്, റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക് ജോക്കോവിച്. 2015, 2016 വർഷങ്ങളിൽ ഫെഡററും നദാലും കളിക്കളത്തിൽ...

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ടോസ് സമ്പ്രദായം ഒഴിവാക്കാൻ സാധ്യത.

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ടോസ് എടുത്തു കളയുന്നതിനെക്കുറിച്ചു ഐ.സി.സി ആലോചിക്കുന്നു. ഹോം ആൻഡ് എവേ ആനുകൂല്യം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഐ.സി.സി ഇങ്ങനെയൊരു മാറ്റം കൊണ്ട് വരാൻ ഉദ്ദേശിക്കുന്നത്. നിലവിൽ സ്വന്തം നാട്ടിൽ കളിക്കുന്ന ടെസ്‌റ്റുകളിൽ പിച്ച് ഒരുക്കുന്നതിനുള്ള സ്വാതന്ത്ര്യം അതാതു ബോർഡുകളിൽ നിക്ഷിപ്തമാണ്. അതിനു പുറമെ ടോസിന്റെ ആനുകൂല്യം കൂടെ ഹോം ടീമിന് കിട്ടാതിരിക്കാനാണ്...

Infinite Iniesta – Adios Don

ഒരു യുഗത്തിന് കൂടി അന്ത്യം. കുറേ ദൃശ്യങ്ങൾ കണ്മുന്നിൽ മിന്നി മറയുന്നു. അതിൽ  സ്റ്റാംഫോഡ് ബ്രിഡ്ജിലെ അവസാന നിമിഷത്തെ ഗോളിന് അല്പം നിറം കൂടുതലുണ്ട്. ഒരു കളിക്കാരന്റെ കരിയർ കേവലം ഒരു ഗോളിൽ വർണിക്കാൻ ആവില്ല, പ്രത്യേകിച്ച് ആ കളിക്കാരന്റെ പേര് ഇനിയെസ്റ്റ എന്നാവുമ്പോൾ. താൻ മൈതാനത്തുള്ള ഓരോ നിമിഷവും ടീമിന് വേണ്ടി എന്തെങ്കിലും...

Report

ക്രോയേഷ്യ ഫൈനലിൽ. ലോകകപ്പ് ഇത്തവണ ഇംഗ്ലണ്ടിലേക്കില്ല.

  രണ്ടാം സെമിഫൈനലിൽ ക്രോയേഷ്യയ്ക്ക് ജയം. ഇംഗ്ലണ്ടിനെ തോൽപ്പിച്ചത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്. ജയത്തോടെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ എത്താൻ ക്രോയേഷ്യയ്ക്കായി. ഇംഗ്ലണ്ടിന്റെ കാത്തിരിപ്പിന് ഇക്കുറിയും ഫലമില്ല. കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ...