Friday, April 10, 2020

കാസെമിറോ ഇല്ലാതെ ബ്രസീൽ

ബെൽജിയതിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബ്രസീൽ ഡിഫെൻസിവ് മിഡ്ഫീല്ഡർ കാസെമിറോ കളിക്കില്ല. ടൂർണമെന്റിൽ രണ്ടു മഞ്ഞക്കാർഡുകൾ കണ്ടതാണ് കാസെമിറോയ്ക്ക് വിനയായത്. ഇതോടെ 6ആം തീയതി നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി താരം ഫെർണാണ്ടിഞ്ഞോ പകരക്കാരനായേക്കും. ബ്രസീൽ പ്രതിരോധത്തിൽ നിർണായക പങ്കു വഹിക്കുന്ന കാസെമിറോ മുന്നേറ്റത്തിന്റെയും പ്രതിരോധത്തിന്റെയും ഇടയിലെ സുപ്രധാന കണ്ണിയാണ്. കോച്ച് ടിറ്റയുടെ തന്ത്രങ്ങളിൽ പ്രധാന...

പെനാൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ട്. ക്വാർട്ടറിൽ എതിരാളി സ്വീഡൻ.

ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി പെനാൽറ്റി ഷൂട്ടൗട്ട് ജയിച്ച ഇംഗ്ലണ്ട് ക്വാർട്ടറിൽ. കോളമ്പിയയുമായുള്ള മത്സരം നിശ്ചിത സമയത്തിലും അധിക സമയത്തിലും തുല്യത പാലിച്ചതിനാൽ ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. 4-3(1-1)എന്ന ഗോൾ നിലയ്ക്കാണ് ഇംഗ്ലീഷ് വിജയം. ജൂലൈ 7ആം തീയതി നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ട് സ്വീഡനെ നേരിടും. ബെൽജിയതിനെതിരെ വിശ്രമം അനുവദിച്ച ആദ്യ മത്സരത്തിലെ താരങ്ങൾ ഒക്കെ...

സ്വിറ്റ്സർലൻഡിനെ മറികടന്നു സ്വീഡൻ ക്വാർട്ടറിലേക്ക്

യൂറോപ്യൻ ടീമുകൾ മാറ്റുരച്ച പ്രീ ക്വാർട്ടർ മത്സരത്തിൽ വിജയം സ്വീഡനൊപ്പം. ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്വീഡൻ സ്വിറ്റ്സർലൻഡിനെ മറികടന്നത്. പന്ത് കൈവശം വച്ച കണക്കുകളിലും, ഷോട്ടുകളുടെ എണ്ണത്തിലും സ്വിറ്റ്സർലൻഡ്‌ മുന്നിട്ടുനിന്നെങ്കിലും സ്വീഡന്റെ പ്രതിരോധത്തെ മറികടന്ന് ഗോളടിക്കുന്നതിൽ അവർ പരാജയപ്പെട്ടു. ഉയരക്കൂടുതൽ മുതലെടുത്ത സ്വീഡിഷ് പ്രതിരോധം തങ്ങളുടെ ഗോൾകീപ്പർക്ക് കവചം തീർത്തുനിന്നു. സൂപ്പർ താരം ഷാക്വിരിയും...

അവസാന നിമിഷം ബെൽജിയം. ജപ്പാന് തലയുയർത്തി മടക്കം.

റഷ്യൻ ലോകകപ്പിലെ അവസാന ഏഷ്യൻ രാജ്യവും പുറത്ത്. ബെൽജിയത്തോട് ജപ്പാൻ പരാജയപ്പെട്ടത് 3-2ന്. ആവേശകരമായ രണ്ടാം പകുതിയിലാണ് ഗോളുകളെല്ലാം വന്നത്. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ജപ്പാന്റെ മടക്കം തലയുയർത്തിപ്പിടിച്ചാണ്. തുടക്കം മുതൽ കൗണ്ടർ അറ്റാക്കുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ജപ്പാൻ ഇനുയിയിലൂടെ ചില മുന്നേറ്റങ്ങൾ നടത്തി. പ്രതിരോധം ഫലപ്രദമായി തന്നെ ബെൽജിയൻ അറ്റാക്കുകളെ തടയുകയും ചെയ്തു. ഗ്രൂപ്പ്...

കാനറികൾ ക്വാർട്ടറിലേക്ക്

നെയ്മറിന്റെയും ഫിർമിനോയുടെയും ഗോളുകളുടെ മികവിൽ ബ്രസീൽ ക്വാർട്ടറിലേക്ക്. ഗ്രൂപ്പ്‌ ഘട്ടത്തിൽ ജർമ്മനിയെ അട്ടിമറിച്ചു എത്തിയ മെക്സിക്കോയ്ക്ക് വീണ്ടും പ്രീ ക്വാർട്ടറിൽ തോറ്റുമടങ്ങാനായിരുന്നു വിധി. തുടർച്ചയായ 7ആം തവണയാണ് മെക്സിക്കോ ലോകകപ്പിന്റെ പ്രീ ക്വാർട്ടർ കടക്കാനാവാതെ പുറത്താകുന്നത്. 1 ഗോളും 1 അസിസ്റ്റുമായി സൂപ്പർതാരം നെയ്മറാണ് ബ്രസീലിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്. സമീപകാലത്തെ ബ്രസീലിനെതിരെയുള്ള മികച്ച പ്രകടനങ്ങളുടെ...

മാഴ്സെലോ കളിക്കില്ല, കാനറികള്‍ക്കു തിരിച്ചടി : സാധ്യത ടീം ഇങ്ങനെ

ലോകകപ്പിലെ പ്രീക്വാർട്ടർ മത്സരത്തിൽ ഇന്ന് മെക്സിക്കോയെ നേരിടാനൊരുങ്ങുകയാണ് 5 വട്ടം ലോകചാമ്പ്യന്മാരായ ബ്രസീൽ. സെർബിയക്കെതിരായ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചതിന്റെ ആത്മവിശ്വാസത്തിലാണ്കാനറികള്‍ ഇന്ന് മെക്സിക്കോയെ നേരിടാനിറങ്ങുന്നത്. പ്രീ ക്വാര്‍ട്ടറിനിറങ്ങുന്ന ബ്രസീൽ ടീമിൽ ലെഫ്റ്റ് ബായ്ക്ക് മാഴ്സലോ കാണില്ലെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. പുറം വേദനയെത്തുടർന്ന് കഴിഞ്ഞ മത്സരത്തിനിടെ പുറത്തേക്ക് പോകേണ്ടി വന്ന മാഴ്സലോ പൂർണമായും ഫിറ്റ്...

ലോകകപ്പിനോട് വിട പറഞ്ഞ് അൽബിസെലെസ്റ്റ.

അങ്ങനെ അർജന്റീനയുടെ ലോകകപ്പ് ഇതോടെ അവസാനിച്ചിരിക്കുന്നു. ഒരുപക്ഷേ ഇനിയൊരു ലോകകപ്പിന് ഫുട്‌ബോൾ മാന്ത്രികൻ ലയണൽ മെസ്സി ഉണ്ടാവുമോ എന്ന് ഉറപ്പില്ല. ഒരു യുഗം ഇവിടെ അവസാനിക്കുന്നുവോ?. തോൽവിയിൽ നിന്നും ഉയിർത്തെഴുന്നേൽക്കാൻ ഈ ടീമിന് സാധിക്കുമോ? ഒരു അർജന്റീന ആരാധകന്റെ കുറിപ്പ്. കളി തുടങ്ങുമ്പോൾ ഉള്ളിൽ അര്ജന്റീന വിജയിക്കണമെന്ന് ആഗ്രഹിക്കുമ്പോഴും അമിത പ്രതീക്ഷകൾ കൊണ്ട് കാര്യമില്ലെന്നും മെസ്സി...

പോർച്ചുഗലിന് മടക്കയാത്ര. ഉറുഗ്വായ് vs ഫ്രാൻസ് ക്വാർട്ടർ ഫൈനൽ.

രണ്ടാം പ്രീ ക്വാർട്ടർ മത്സരത്തിൽ ഉറുഗ്വായ്ക്ക് ജയം. പോർച്ചുഗലിനെ തോൽപിച്ചത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്. ഉറുഗ്വായുടെ ഗോളുകൾ രണ്ടും സ്റ്റാർ സ്‌ട്രൈക്കർ എഡിസൺ കവാനി നേടിയപ്പോൾ പോർച്ചുഗൽ ഗോൾ ഡിഫൻഡർ പെപെയുടെ വകയായിരുന്നു. മത്സരം തുടങ്ങി കുറച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഉറുഗ്വായ് ലീഡ് നേടി. 7ആം മിനിറ്റിൽ സുവാരസിന്റെ മികച്ച ക്രോസ്സ് ഒരു പിൻ പോയിന്റ്...

അർജന്റീന പുറത്ത്. ഫ്രാൻസ് ക്വാർട്ടറിൽ.

ആദ്യ പ്രീ ക്വാർട്ടർ മത്സരത്തിൽ അർജന്റീനയ്ക്കെതിരെ ഫ്രാൻസിന് 4-3 എന്ന സ്കോറിന് വിജയം. ആദ്യാവസാനം ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ രണ്ടാം പകുതിയിലാണ് 5 ഗോളുകൾ വന്നത്. അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിക്ക് ഗോൾ നേടാൻ സാധിക്കാതിരുന്ന മത്സരത്തിൽ ഫ്രാൻസ് യുവതാരം കിലിയൻ എംബാപ്പെ ഇരട്ട ഗോളുകളുമായി തിളങ്ങി. ഫ്രാൻസിന് മികച്ച സാധ്യതയുമായാണ് ആദ്യ...

കളി മതിയാക്കി ഇറാന്റെ ഭാവിതാരം

ഇറാനിയൻ മെസ്സി എന്നറിയപ്പെട്ടിരുന്ന സർദർ അസ്‌മൗൻ രാജ്യാന്തര മല്സരങ്ങളിൽനിന്ന് വിരമിച്ചു. ആരാധകരുടെ അതിരുകടന്ന മോശം പെരുമാറ്റവും അധിക്ഷേപവുമാണ് 23കാരനായ താരത്തിനെക്കൊണ്ട് ഇത്തരമൊരു തീരുമാനമെടുപ്പിച്ചത്. ഗോളടിക്കുന്നതിലെ മികവുമൂലമാണ് 'ഇറാനിയൻ മെസ്സി' എന്ന വിളിപ്പേര് താരത്തിന് ലഭിച്ചത്. 36 മത്സരങ്ങളിൽനിന്ന് 23 ഗോളുകൾ ഇതുവരെ സർദർ രാജ്യത്തിനുവേണ്ടി നേടിയിട്ടുണ്ട്. ലോകകപ്പ് യോഗ്യതാറൗണ്ടിൽ 14 കളികളിൽനിന്ന് 11 ഗോളുകൾ...

Report

ക്രോയേഷ്യ ഫൈനലിൽ. ലോകകപ്പ് ഇത്തവണ ഇംഗ്ലണ്ടിലേക്കില്ല.

  രണ്ടാം സെമിഫൈനലിൽ ക്രോയേഷ്യയ്ക്ക് ജയം. ഇംഗ്ലണ്ടിനെ തോൽപ്പിച്ചത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്. ജയത്തോടെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ എത്താൻ ക്രോയേഷ്യയ്ക്കായി. ഇംഗ്ലണ്ടിന്റെ കാത്തിരിപ്പിന് ഇക്കുറിയും ഫലമില്ല. കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ...