Sunday, April 21, 2019

ജര്‍മനിയെ തകര്‍ത്ത മെക്സിക്കന്‍ തിരമാല

വെളുത്ത വസ്ത്രം ധരിച്ച,സ്വർണ്ണത്തലമുടിയുള്ള ആ യുവതിയ്ക്ക് തൻ്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. എന്തൊക്കെയോ പറയാൻ ശ്രമിച്ചുവെങ്കിലും ആ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു.അവൾ അപ്പോൾ കരച്ചിലിൻ്റെ വക്കിലായിരുന്നു. മോസ്കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തിൽ സന്നിഹിതരായിരുന്ന സകല മെക്സിക്കോ ആരാധകരുടെയും സ്ഥിതി അതുതന്നെയായിരുന്നു.അവരുടെ പ്രിയപ്പെട്ട ദേശീയ ടീം ജർമ്മനിയ്ക്കെതിരെ ലീഡ് സ്വന്തമാക്കിയ നിമിഷമായിരുന്നു അത് ! കളിയുടെ മുപ്പത്തിയഞ്ചാമത്തെ മിനുട്ടിലാണ് അത് സംഭവിച്ചത്....

ഏകനായി മെസ്സി

മോസ്കോയിലെ സ്പാർട്ടക് സ്റ്റേഡിയത്തിന്റെ പുൽമൈതാനിയിൽ റഫറി മാഴ്സീനിയാക് ഫ്രീകിക്കിനുള്ള സ്ഥാനം നിശ്ചയിക്കുകയാണ്. അർജന്റീനയും ഐസ്ലാണ്ടും തമ്മിലുള്ള മത്സരത്തിന്റെ തൊണ്ണൂറ്റിനാലാമത്തെ മിനുട്ടാണ്. അർജന്റീനയുടെ ക്യാപ്റ്റനെ ഫൗൾ ചെയ്തതിനായിരുന്നു ഫ്രീകിക്ക്. അത് പായിക്കാൻ മുന്നോട്ടുവന്നതും കപ്പിത്താൻ തന്നെ. തൊട്ടതെല്ലാം പിഴച്ച അയാൾക്ക് തന്റെ വേദനകൾ കഴുകിക്കളയാനുള്ള അവസാനത്തെ അവസരമായിരുന്നു ആ ഫ്രീകിക്ക്. വേദിയിൽ തിങ്ങിനിറഞ്ഞിരുന്ന അർജന്റീനാ ആരാധകർ...

Are You Not Entertained?

"Yesterday was the saddest day of my life, since the death of my mother...'' ഒരുതുള്ളി കണ്ണുനീരിന്റെ അകമ്പടിയോടെ ജുലൻ ലോപെറ്റെഗുയി ഇങ്ങനെ പറഞ്ഞു. റയൽ മാഡ്രിഡുമായി മൂന്നു വർഷത്തെ കരാറിലെത്തിയതിന്റെ പേരിൽ സ്പെയിനിന്റെ പരിശീലകസ്ഥാനം നഷ്ടമായതിനോടുള്ള പ്രതികരണമായിരുന്നു അത്. വേൾഡ്കപ്പ് കിക്കോഫിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ, അതുവരെ പരാജയമറിയാത്ത കോച്ചിനെ...
2,278FansLike
135FollowersFollow
18FollowersFollow
169SubscribersSubscribe

Report

ക്രോയേഷ്യ ഫൈനലിൽ. ലോകകപ്പ് ഇത്തവണ ഇംഗ്ലണ്ടിലേക്കില്ല.

  രണ്ടാം സെമിഫൈനലിൽ ക്രോയേഷ്യയ്ക്ക് ജയം. ഇംഗ്ലണ്ടിനെ തോൽപ്പിച്ചത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്. ജയത്തോടെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ എത്താൻ ക്രോയേഷ്യയ്ക്കായി. ഇംഗ്ലണ്ടിന്റെ കാത്തിരിപ്പിന് ഇക്കുറിയും ഫലമില്ല. കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ...