യുക്രെയിനിയന്‍ യുവ ഗോള്‍ കീപ്പര്‍ ഇനി റയല്‍ മാഡ്രിഡിനായി വല കാക്കും.
യുക്രയിനിയന്‍ ഗോള്‍ കീപ്പര്‍ ആന്ദ്രെ ലൂണിന് ഇനി റയല്‍ മാഡ്രിഡിനായി വല കാക്കും. 19 കാരനായ താരം സോര്യ ലുവാൻസ്കൻസില് നിന്നാണ് ആറു വര്‍ഷത്തെ കരാറില്‍ റയലില്‍ എത്തുന്നത്. റയല്‍ സോസിഡാഡ്, ലിവര്‍പൂള്‍, യുവന്റസ് എന്നീ ക്ലബുകള്‍ താരത്തിനു പുറകെയുണ്ടായിരുന്നെങ്കിലും ലൂണിന് റയലില്‍ എത്തുകയായിരുന്നു. യുക്രൈൻ ദേശീയ ടീമിന് വേണ്ടി കളിച്ചിടുള്ള ഗോള്‍ കീപ്പര്‍മാരില്‍...
ബാഴ്സയിലേക്കില്ല നയം വ്യക്തമാക്കി ഗ്രീസ്മാൻ
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഫുട്ബോൾ ലോകത്ത് നിറഞ്ഞുനിന്നിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമം. താൻ ബാഴ്സയിലേക്ക് ഇല്ലെന്ന് അത്ലറ്റികോ മാഡ്രിഡ് താരം ഗ്രീസ്മാൻ വെളിപ്പെടുത്തി. ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ഗ്രീസ് മാൻ വാണ്ട മെട്രോപൊളിറ്റോയിൽ തുടരുന്നതായി അറിയിച്ചത്.
എൻറെ ആരാധകർ,എൻറെ ടീം, എൻറെ ഭവനം എന്ന ക്യാപ്ഷനോടുകൂടി പുറത്തുവിട്ട വീഡിയോയിൽ ഗ്രീസ്മാൻ അത്ലറ്റിക്കോയുടെ മൈതാനമായ വാണ്ട മെട്രോപൊലിറ്റോയുടെ മുൻപിൽ...
ചരിത്രം കുറിക്കാനുള്ള അവസരം കൈവിട്ട് ബാഴ്സ.
ലീഗ് മത്സരങ്ങളിൽ തോൽവി അറിയാതെ ചാമ്പ്യന്മാർ ആകാൻ ഉള്ള അവസരം നഷ്ടപ്പെടുത്തി ബാഴ്സ. ലീഗ് പോയിന്റ് പട്ടികയിൽ 15ആമത് നിൽക്കുന്ന ലെവാന്റെ ആണ് ചാംപ്യന്മാരെ അട്ടിമറിച്ചത്. ഘാന ഫുട്ബോൾ താരം ഇമ്മാനുവൽ ബോട്ടങ്ങിന്റെ ഹാട്രിക്കാണ് ചാംപ്യന്മാരുടെ പതനം ഉറപ്പിച്ചത്.
ഇടവേളക്ക് 2-1ന് മുന്നിട്ട് നിന്ന ലെവാന്റെ രണ്ടാം പകുതി തുടങ്ങി 10 മിനിറ്റിനുള്ളിൽ 3 ഗോൾ...
അവസാന ഹോം മത്സരത്തില്‍ സെല്‍റ്റയ്ക്കെതിരെ റയലിന്റെ ഗോള്‍ ആറാട്ട്
സീസണിലെ അവസാന ഹോം മത്സരത്തില്‍ താരങ്ങള്‍ പ്രതീക്ഷയ്ക്കൊത്തുണര്ന്നപ്പോള് റയല്‍ മാഡ്രിഡിന് സെല്‍റ്റാ വിഗോയ്ക്കെതിരെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് ജയം. വെല്‍ഷ് സുപ്പര്‍താരം ഗരത് ബെയ്ല് (13’,30’), ഇസ്കോ (32’), അഷറഫ് ഹാക്കിമി (52’), ടോണി ക്രൂസ് (81) എന്നിവര്‍ റയല്‍ നിരയില്‍ നിന്ന് ലക്ഷ്യംകണ്ടപ്പോള്‍ ഒരു ഗോള്‍ സെല്‍റ്റാ താരം ഗോമസിന്റെ സംഭാവനയായിരുന്നു. കഴിഞ്ഞ...