Friday, December 6, 2019

റയല്‍ മാഡ്രിഡ്‌ യുവ താരം ഇനി ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനായി പന്ത് തട്ടും

മൊറോക്കന്‍ റൈറ്റ് ബാക്ക് അഷ്‌റഫ് ഹക്കീമി ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍. രണ്ടു വര്‍ഷത്തേക്ക്  ലോണിലാണ് താരം റയല്‍ മാഡ്രിഡില്‍ നിന്ന് ബൊറൂസിയയിലേക്ക് പോകുന്നത്. Comunicado Oficial: Achraf 👉 https://t.co/B2KjFN8JAR#RealMadrid pic.twitter.com/GEu85J2n9M — Real Madrid C.F. (@realmadrid) July 11, 2018 Borussia Dortmund have completed the loan signing of Real Madrid right back Achraf...

മുന്‍ ബ്ലാസ്റ്റേഴ്സ് താരം ഹോസു പുതിയ ക്ലബ്ബില്‍

കേരളാ ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്ന‌ ഹോസു കുറെയിസ് പുതിയ ക്ലബ്ബില്‍. സ്പാനിഷ് മൂന്നാം ഡിവിഷൻ ക്ലബ്ബായ യു.ഇ ലാഗോസ്റ്ററയാണ് താരത്തെ സൈന്‍ ചെയ്തത്. താരത്തിന്റെ സൈനിംഗ്  ട്വിറ്ററിലൂടെ ക്ലബ്‌ പ്രഖ്യാപിക്കുകയായിരുന്നു. സി.എഫ് എസ്പ്ലെസ്, എഫ്.ഇ. ഫിഗുരാസ്, ജിറോണ എന്നി ക്ലബ്ബുകളിലൂടെ ഫുട്ബോള്‍ കളിച്ചു തുടങ്ങിയ ഹോസു 2009 സ്പാനിഷ്‌ വമ്പന്മാരായ ബാഴ്സലോണയുടെ യൂത്ത് അക്കാദമിയിയായ ലാ മാസിയയില്‍...

കോസ്റ്റാറിക്കയുടെ ലോകകപ്പ്‌ താരത്തെ സൈന്‍ ചെയ്തു ഇന്ത്യന്‍ ക്ലബ്‌

റഷ്യൻ ലോകകപ്പിൽ കോസ്റ്റാറിക്കയ്ക്ക് വേണ്ടി ബൂട്ട് കെട്ടിയ പ്രതിരോധതാരം ജോണി അക്കോസ്റ്റയുമായി ഇന്ത്യൻ ക്ലബ്ബ് ഈസ്റ്റ് ബെംഗാൾ കരാറിലെത്തി. ഒരു വർഷത്തെ കരാറിലാണ് കോസ്റ്റാറിക്കൻ ഡിഫന്‍ഡര്‍ കൊല്‍കത്ത വമ്പന്മാരുടെ കൂടെ  ചേര്‍ന്നിരിക്കുന്നത്. കൊളംബിയയില്‍ ഒന്നാം ഡിവിഷനില്‍ കളിക്കുന്ന ക്ലബ്ബായ റിയോനെഗ്രോ അഗ്വിലയിൽ നിന്നാണ് മുപ്പത്തിനാലുകാരനായ താരം ഇന്ത്യയിലേക്കെത്തുന്നത്‌.  കോസ്റ്റാറിക്കൻ ദേശീയ ടീമിനായി രണ്ട് ലോകകപ്പുള്‍ കളിച്ച...

മുന്‍ റയല്‍ മാഡ്രിഡ്‌ താരത്തെ ടീമിലെത്തിച്ചു അത്ലെറ്റിക്കൊ മാഡ്രിഡ്‌

മുന്‍ റയല്‍ മാഡ്രിഡ്‌ താരത്തെ ടീമിലെത്തിച്ചു അത്ലെറ്റിക്കൊ മാഡ്രിഡ്‌. റയൽ മാഡ്രിഡ് യൂത്ത് ടീമിലൂടെ വളർന്നു വന്ന റയലിന്റെ സീനിയർ ടീമിനായി ഏഴു മത്സരങ്ങളില്‍ ഗോള്‍ വല കാത്ത ആന്റോണിയോ അദാനെയാണ് അത്ലെറ്റിക്കൊ സ്വന്തമാക്കിയത്. റയല്‍ വിട്ട താരം അവസാന നാലു സീസണുകളിലും റയൽ ബെറ്റിസിന്റെ ഗോള്‍ വലയാണ് കാത്തത്. അവസാന നാലു സീസണുകളിലായി...

ലെസ്റ്റർ സിറ്റിയുടെ സൂപ്പര്‍ താരത്തെ റാഞ്ചി മാഞ്ചസ്റ്റർ സിറ്റി

ലെസ്റ്റർ സിറ്റി താരം റിയാദ് മഹ്റസ് മാഞ്ചസ്റ്റർ സിറ്റിയുമായി കരാർ ഒപ്പിട്ടു. അറുപതു ദശലക്ഷം യൂറോക്ക് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയ താരത്തിന്റെ മെഡിക്കൽ പരിശോധനകൾ രണ്ടു ദിവസത്തിനുളളിൽ ഉണ്ടാകുമെന്നാണ് റിപ്പോര്‍ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ തന്നെ റിയാദ് മെഹ്റസിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി പരിശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ഈ...

ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിൽ

ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിൽ. ഏറെ നാളത്തെ കാത്തിരിപ്പിനും അഭ്യൂഹങ്ങൾക്കും വിരാമം. റൊണാൾഡോ യുവന്റസിൽ എത്തിയതായി റയൽ മാഡ്രിഡ് ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. മെയിൽ ലീവേർപൂളിനെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ 3-1 വിജയത്തിന് ശേഷം ക്ലബ്ബ് വിടുന്നതിനെക്കുറിച്ച് റൊണാൾഡോ സൂചന നൽകിയിരുന്നു. മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ പേരായിരുന്നു ആദ്യം ഉയർന്നു കേട്ടിരുന്നത്. പിന്നീട് ലോകകപ്പിനിടെയാണ് ജുവെന്റസുമായി ബന്ധപ്പെട്ട് അഭ്യുഹങ്ങൾ...

ആർതർ മിലോ ബാഴ്സയുമായി കരാറിലെത്തി

മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ബ്രസീലിയൻ താരം ആർതർ മിലോയുമായി ബാർസ കരാർ ഒപ്പിടാനൊരുങ്ങുന്നു. ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ ആർതർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഗ്രെമിയോ സ്പോർട്ടിങ്ങിൽനിന്നും € 30 മില്യൺ എന്ന തുകയ്ക്കാണ് താരത്തിനെ ബാർസ വാങ്ങുന്നത്. 6 വർഷത്തെ കരാറിലാണ് മിലോ ഒപ്പുവയ്ക്കുന്നത്. ഉടൻതന്നെ താരം ബാർസ ടീമിനൊപ്പം ചേരും. അമേരിക്കയിൽ നടക്കുന്ന...

പൗളിഞ്ഞോ ബാർസ വിടുന്നു

ബ്രസീലിയൻ താരം പൗളിഞ്ഞോ ബാഴ്സലോണയിൽനിന്ന് മുൻ ക്ലബ്‌ ഗാംഷൗ എവെർഗ്രാൻഡെയിലേക്ക് മടങ്ങിപ്പോകുന്നു. കഴിഞ്ഞ സീസണിലാണ് ചൈനയിൽനിന്നും പൗളിഞ്ഞോ ബാഴ്‌സയിലേക്ക് ചേക്കേറിയത്. ലോൺ വ്യവസ്ഥയിലാണ് ഇപ്പോൾ പൗളിഞ്ഞോ തിരിച്ചു പോവുന്നത്. ലോൺ കാലാവധി തീരുമ്പോൾ നിർബന്ധമായും പൗളിഞ്ഞോയെ ഗാംഷൗ വാങ്ങേണ്ടതായ വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്. "എവെർഗ്രാൻഡെയിലേയും ബാഴ്സയിലെയും ക്ലബ്‌ ഫുട്ബോൾ മത്സരങ്ങളും, ലോകകപ്പിൽ ബ്രസീൽ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതും...

റൊണാൾഡോ റൂമർ, യുവന്റസിന്റെ ഷെയർ പ്രൈസിന് വമ്പൻ മുന്നേറ്റം

ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിലേക്ക് എത്തും എന്ന റൂമറിനെ തുടർന്ന് യുവന്റസിന് ഷെയർ മാർക്കറ്റിൽ കുതിച്ചു ചാട്ടം. അംഗീകൃത ഉറവിടങ്ങളിൽ നിന്നും വാർത്തകളൊന്നും ലഭിച്ചില്ലെങ്കിലും ഷെയർ മാർക്കറ്റ് ഈ വാർത്ത ഇപ്പോൾ തന്നെ ആഘോഷമാക്കി മാറ്റിക്കഴിഞ്ഞു. നാല് വർഷത്തേക്ക് റൊണാൾഡോ കരാർ ഒപ്പിട്ടു എന്നാണ് വാർത്തകൾ. ഒരു സീസണിൽ 30 മില്യൺ യൂറോ വരെ റൊണാൾഡോയ്ക്ക്...

കുഞ്ഞു പവാഡിനായി വമ്പൻ സ്രാവുകൾ

ഒരൊറ്റ ഗോൾ മതി ജീവിതം മാറാൻ. അതെ ഫ്രഞ്ച് യുവതാരം ബെഞ്ചമിൻ പവാഡ് ഇപ്പോൾ വമ്പൻ ക്ലബ്ബുകളുടെ നിരീക്ഷണത്തിലാണ് . അർജൻറീനക്കെതിരെ ഫ്രാൻസിനു വേണ്ടി നേടിയ അത്യുഗ്രൻ ഗോളാണ് പവാഡിനെ വമ്പന്മാരുടെ നോട്ടപ്പുള്ളി ആക്കിയത്. കഴിഞ്ഞ സീസണിൻടെ മധ്യത്തിൽ തന്നെ ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക് പവാഡ് എന്ന യുവ ഡിഫൻഡറെ നോട്ടമിട്ടിരുന്നു. എന്നാൽ...
2,246FansLike
127FollowersFollow
16FollowersFollow
194SubscribersSubscribe

Report

ക്രോയേഷ്യ ഫൈനലിൽ. ലോകകപ്പ് ഇത്തവണ ഇംഗ്ലണ്ടിലേക്കില്ല.

  രണ്ടാം സെമിഫൈനലിൽ ക്രോയേഷ്യയ്ക്ക് ജയം. ഇംഗ്ലണ്ടിനെ തോൽപ്പിച്ചത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്. ജയത്തോടെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ എത്താൻ ക്രോയേഷ്യയ്ക്കായി. ഇംഗ്ലണ്ടിന്റെ കാത്തിരിപ്പിന് ഇക്കുറിയും ഫലമില്ല. കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ...