Friday, April 10, 2020

വിംബിൾഡൺ 2018: ഫെഡറർ ക്വാർട്ടറിൽ പുറത്ത്.

ഒന്നാം സീഡ് ഫെഡററിന് തോൽവി. എട്ടാം സീഡ് സൗത്ത് ആഫ്രിക്കയുടെ കെവിൻ ആൻഡേഴ്‌സൺ ആണ് മുൻ ചാമ്പ്യനെ അട്ടിമറിച്ചത്. ആദ്യ രണ്ടു സെറ്റുകൾ കൈവിട്ട ശേഷമാണ് ആൻഡേഴ്സന്റെ തിരിച്ചുവരവ്. സ്കോർ 2-6, 5-7, 7-5, 6-4, 13-11. ആദ്യ രണ്ട് സെറ്റുകൾ കരസ്ഥമാക്കിയ ഫെഡറർ മൂന്നാം സെറ്റിൽ 4-5 ,30-40 എന്ന നിലയിൽ മത്സരം ജയിക്കുന്നതിന്റെ...

വിംബിൾഡൺ അഞ്ചാം ദിവസം: ഫെഡറർ,സെറീന വില്യംസ് അവസാന പതിനാറിൽ

വിംബിൾഡൺ 2018 അഞ്ചാം ദിവസം മുൻ ചാമ്പ്യന്മാരായ റോജർ ഫെഡററും സെറീന വില്യംസും അവസാന പതിനാറിലേക്ക് കടന്നു. റോജർ ഫെഡറർ ജർമനിയുടെ ജാൻ ലെന്നർഡിനെ നേരിട്ടുള്ള സെറ്റുകളിൽ 6-3 7-5 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തി. കേവലം 1 മണിക്കൂർ 34 മിനിറ്റിൽ കളിയവസാനിപ്പിച്ച ഫെഡറർ വിംബിൾഡൺ 2018 ഇൽ ഒരു സെറ്റ് പോലും...

വിമ്പിൾഡൺ നാലാം ദിവസം: നദാൽ,സിമോണ ഹാലപ്പ് മൂന്നാം റൗണ്ടിൽ. മുഗുരസ,വാവ്റിങ്ക പുറത്ത്.

വിമ്പിൾഡൺ 2018 നാലാം ദിവസവും അട്ടിമറികൾ തുടരുന്നു. പുരുഷന്മാരുടെ വിഭാഗത്തിൽ മൂന്നാം സീഡ് മരിൻ സിലിച്ച് പുറത്തായി. അർജന്റീനയുടെ ഗൈഡോ പെല്ലയാണ് സിലിച്ചിനെ  3-6, 1-6, 6-4, 7-6 (3), 7-5 എന്ന സ്കോറിന് പരാജയപ്പെടുത്തിയത്. മൂന്ന് തവണ ഗ്രാൻഡ്സ്ലാം ജേതാവ് സ്റ്റാൻ വാവ്റിങ്കയും രണ്ടാം റൗണ്ടിൽ പുറത്തായി. ഇറ്റലിയുടെ തോമസ് ഫാബിയാനോ വാവ്റിങ്കയെ തോൽപിച്ചത്...

വിമ്പിൾഡൺ മൂന്നാം ദിനം: ഫെഡറർ,സെറീന വില്യംസ് മൂന്നാം റൗണ്ടിൽ.

ഒൻപതാം കിരീടം ലക്ഷ്യമിടുന്ന ഒന്നാം സീഡ് റോജർ ഫെഡറർ രണ്ടാം റൗണ്ടിൽ സ്ലോവാകിയയുടെ ലൂക്കാസ് ലാക്കൊയെയാണ് തോൽപിച്ചത് സ്കോർ 6-4 6-4 6-1. ഇതോടെ വിംബിൾഡണിൽ തുടർച്ചയായി 26 സെറ്റുകൾ ജയിക്കാൻ ഫെഡറർക്കായി. മറ്റൊരു മത്സരത്തിൽ മിലോസ് റവോണിക് ജോൺ മിലിമനെ 7-6 (4) 7-6 (4) 7-6 (4) എന്ന സ്കോറിന് തോൽപിച്ചു. വനിതാ...

വിമ്പിൾഡൺ 2018: നദാൽ, ജോക്കോവിച്ച് മുന്നോട്ട് ഡൊമിനിക് തീം പരിക്ക് മൂലം പിന്മാറി.

വിമ്പിൾഡൺ രണ്ടാം ദിവസം പുരുഷന്മാരുടെ ടെന്നീസ് അട്ടിമറികളൊന്നും ഇല്ലാതെ കടന്നു പോയി. മുൻ ചാമ്പ്യന്മാരായ റാഫേൽ നദാലും നൊവാക് ജോക്കോവിച്ചും അനായാസം രണ്ടാം റൗണ്ടിലേക്ക് മുന്നേറി. നദാൽ നേരിട്ടുള്ള സെറ്റുകളിൽ ദുദി സെലയെ 6-3, 6-3, 6-2 സ്കോറിന് തോല്പിച്ചപ്പോൾ  ജോക്കോവിച്ച് റ്റെനിസ് സാൻഡ്‌ഗ്രേയനെ 6-3, 6-1, 6-2 സ്കോറിന് തറപറ്റിച്ചു. അലക്സാണ്ടർ സെവ്‌രെവ്,ജുവാൻ മാർട്ടിൻ ഡെൽ...

വിമ്പിൾഡൺ രണ്ടാം ദിനം: വനിതകളിൽ ഹാലപ്പ്,മുഗുരസ മുന്നോട്ട് ഷറപ്പോവ,ക്വിറ്റോവ പുറത്ത്.

വിമ്പിൾഡൺ രണ്ടാം ദിവസം വനിതാ ടെന്നീസിൽ അട്ടിമറികൾ. മൂന്ന് വർഷങ്ങൾക്ക് ശേഷം ടൂർണമെന്റിൽ തിരിച്ചെത്തിയ 24ആം സീഡ് റഷ്യൻ താരം മരിയ ഷറപ്പോവ ആദ്യ റൗണ്ടിൽ പുറത്ത്. റഷ്യയുടെതന്നെ വിറ്റാലിയ ഡിയറ്റ്ഷെങ്കോ ആണ് ഷറപ്പോവയെ 6-7(3), 7-6(3), 6-4  എന്ന സ്കോറിന് പരാജയപ്പെടുത്തിയത്. 14 തവണ വിമ്പിൾഡണിൽ മത്സരിച്ചിട്ടുള്ള ഷറപ്പോവ ഇതാദ്യമായാണ് ആദ്യ റൗണ്ടിൽ...

ഫെഡറര്‍, വാവ്റിങ്ക രണ്ടാം റൗണ്ടില്‍

ടോപ്പ് സീഡ് സ്വിസ് താരം റോജർ ഫെഡറർ വിമ്പിള്‍ഡണ്‍ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. 79 മിനുട്ട് നീണ്ടു നിന്ന മത്സരത്തില്‍ സെര്‍ബിയയുടെ ടുസാന്‍ ലജോവിച്ചിനെ നേരിട്ടുള്ള സെറ്റുകളിൽ മറികടന്നായിരുന്നു 20 തവണ ഗ്രാന്‍ഡ്‌സ്ലാം ജേതാവായ ഫെഡററുടെ വിജയം. സ്‌കോർ 6-1, 6-2, 6-4. പരുക്കിൽ നിന്ന് മുക്തനായി പഴയ ഫോമിലേക്ക് തിരിച്ചു വരാന്‍ ശ്രമിക്കുന്ന...

വിമ്പിൾഡൺ 2018: ആൻഡി മറെ പിന്മാറി.

ഇന്ന് ആരംഭിക്കുന്ന വിമ്പിൾഡൺ 2018 ടൂർണമെന്റിൽ നിന്നും ഇരുവട്ടം ചാമ്പ്യനായ ആൻഡി മറെ പിന്മാറി. ഇന്നലെയാണ് പിന്മാറുന്നതായി ബ്രിട്ടീഷ് താരം വെളിപ്പെടുത്തിയത്. പരിക്കിൽ നിന്നും മുക്തനായി തിരിച്ചുവരവിന്റെ പാതയിലുള്ള താരം 5 സെറ്റ് മത്സരങ്ങൾ കളിക്കാൻ സമയമായില്ല എന്ന് പറഞ്ഞു. ഇടുപ്പിനേറ്റ പരിക്കിനെ തുടർന്ന് ഒരു വർഷത്തോളം കോർട്ടിന് വെളിയിലായിരുന്ന മറെ കഴിഞ്ഞ മാസമാണ് തിരിച്ചെത്തിയത്....

വിമ്പിൾഡൺ 2018: സീഡിങ് പ്രഖ്യാപിച്ചു

ജൂലൈ രണ്ടിന് ആരംഭിക്കുന്ന വിമ്പിൾഡൺ ഗ്രാൻഡ്സ്ലാം ടെന്നീസ് ടൂർണമെന്റിനുള്ള സീഡിങ് പ്രഖ്യാപിച്ചു. പുരുഷന്മാരുടെ സീഡിങ്ങിൽ പഴയത് പോലെ തന്നെ 2 വർഷത്തെ പുൽമൈതാനത്തെ പ്രകടനങ്ങൾ അടിസ്ഥാനമായി എടുത്തപ്പോൾ സ്ത്രീകളുടെ സീഡിങ്ങിൽ ആദ്യമായി സ്‌പെഷ്യൽ സീഡിങ് ഉൾപ്പെടുത്തി. സ്ത്രീകളുടെ സീഡിങ്ങിൽ മുൻവർഷങ്ങളിൽ WTA റാങ്കിങ് ആയിരുന്നു ആധാരമാക്കിയിരുന്നത്. എന്നാൽ ഈ വർഷം മുതൽ പ്രസവത്തിന് ശേഷം...

ഫെഡറർ ഹാലെ ഓപ്പണിന്റെ സെമിയിൽ

ലോക ഒന്നാം നമ്പർ താരം റോജർ ഫെഡറർ ഹാലെ ഓപ്പണിന്റെ സെമിയിൽ പ്രവേശിച്ചു. ലോക റാങ്കിങ്ങില്‍ 60 ആം സ്ഥാനത്തുള്ള ഓസീസ് താരം എബ്‌ഡനെയാണ് സ്വിസ് താരം കീഴടക്കിയത്. സ്‌കോർ 7-6,7-5. സെമിയിൽ ജപ്പാന്റെ സുഗീറ്റയെ കീഴടക്കി എത്തിയ അമേരിക്കന്‍ താരം ഡെന്നിസ് കുഡ്ലയാണ് ഫെഡററുടെ എതിരാളി. ബെർണ കോറിച്ച്, നാലാം സീഡ് സ്‌പെയിനിന്റെ...

Report

ക്രോയേഷ്യ ഫൈനലിൽ. ലോകകപ്പ് ഇത്തവണ ഇംഗ്ലണ്ടിലേക്കില്ല.

  രണ്ടാം സെമിഫൈനലിൽ ക്രോയേഷ്യയ്ക്ക് ജയം. ഇംഗ്ലണ്ടിനെ തോൽപ്പിച്ചത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്. ജയത്തോടെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ എത്താൻ ക്രോയേഷ്യയ്ക്കായി. ഇംഗ്ലണ്ടിന്റെ കാത്തിരിപ്പിന് ഇക്കുറിയും ഫലമില്ല. കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ...