കൊണ്ടേയ്ക്ക് മുന്നില്‍ അടി തെറ്റി മൌറീഞ്ഞോ : എഫ്.എ കപ്പ് ചെല്‍സിക്ക്

എഫ് എ കപ്പ്‌ കിരീടം ചെല്‍സിക്ക്. വെംബ്ലിയില്‍ നടന്ന ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെല്‍സി മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ തോല്പിച്ചത്. 22ആം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ ഏദന്‍ ഹസാര്‍ഡാണ് ചെല്‍സിക്കായി വല കുലുക്കിയത്‌. ഹസാര്‍ഡിനെ യുണൈറ്റെഡ് താരം ഫില്‍ ജോണ്‍സ് ബോക്സില്‍ വീഴ്ത്തിയതിനായിരുന്നു റഫറി പെനാല്‍റ്റി അനുവദിച്ചത്. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ യുണൈറ്റഡിനു ഫിനിഷിങ്ങിലെ പോരായ്മയാണ് തിരിച്ചടിയായത്. മാര്‍ക്കസ് റാഷ്ഫോര്‍ഡ്, നെമാന്യ മാറ്റിച്, പോള്‍ പോഗ്ബ എന്നിവര്‍ രണ്ടാം പകുതിയില്‍ ഗോളെന്നുറച്ച അവസരങ്ങള്‍ പാഴാക്കിയിരുന്നു. അലെക്സിസ് സാഞ്ചസിന്റെ ഒരു ഫിനിഷ് റഫറി ഗോള്‍ ഓഫ്‌ സൈഡ് വിളിക്കുക കൂടി ചെയ്തപ്പോള്‍ തന്നെ യുണൈറ്റഡിന്റെ വിധി വ്യക്തമായിരുന്നു.

 

ചെല്‍സിയുടെ കോച്ച് അന്റോണിയോ കൊന്റെയുടെ ഭാവിയെ പറ്റി നിലനിന്ന അഭ്യുഹങ്ങള്‍ക്ക് വിരാമമിടുന്നതാണ് മത്സര ഫലം . അതെ സമയം മൌറിഞ്ഞോയ്ക്ക് ഫൈനലിലെ തോല്‍വിയോടെ ഈ സീസണ്‍ ട്രോഫി ഇല്ലാതെ അവസാനിപ്പിക്കേണ്ടിയും വന്നു.

LEAVE A REPLY

Please enter your comment!
Please enter your name here