ചെന്നൈയുടെ വിജയത്തിലൂടെ രാജസ്ഥാന് പ്ലേഓഫ് യോഗ്യത.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട പഞ്ചാബിന് രണ്ടാം ഓവറിൽ തന്നെ ക്രിസ് ഗെയ്‌ലിനെ നഷ്ടമായി. എങ്കിടിയുടെ ബോളിൽ റെയ്നയ്ക്ക് ക്യാച്ച്. തുടരെയുള്ള ഓവറുകളിൽ  ഫിഞ്ചിനയും രാഹുലിനെയും നഷ്ടപ്പെട്ട പഞ്ചാബിന് തിരിച്ചുവരവ് അസാധ്യമായി. പിന്നീടു ക്രീസിൽ ഒത്തുചേർന്ന മില്ലറും മനോജ് തിവാരിയും ചേർന്ന് സ്കോർബോർഡ് പതുക്കെ ചലിപ്പിച്ചു. വേഗത്തിൽ സ്കോർ ചെയ്യുന്നതിൽ അവരും പരാജയപ്പെട്ടു. അവസാന ഓവറുകളിലെ കരുൺ നായരുടെ വമ്പനടിക്കും പഞ്ചാബിനെ മികച്ച സ്കോറിലേക്ക് എത്തിക്കാനായില്ല നാല് ഓവറിൽ 10 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത ലുങ്കി എങ്കിടിയാണ് പഞ്ചാബിന്റെ ബാറ്റിംഗ് നിരയെ തകർത്തത്. പ്ലേ ഓഫിൽ കടക്കണമെങ്കിൽ 52 റൺസിന്റെ വിജയം ആവശ്യമായിരുന്നു പഞ്ചാബിന്. 

ചെന്നൈയുടെ തുടക്കവും പഞ്ചാബിന്റെതിന് സമമായിരുന്നു. തുടക്കത്തിൽത്തന്നെ ഫോമിലുള്ള അമ്പാട്ടി റായിഡുവിനെ വിക്കറ്റ് നഷ്ടമായി. പിന്നീട് തുടരെയുള്ള ബോളുകളിൽ ഫാഫ് ഡു പ്ലെസിയേയും സാം ബില്ലിംഗ്സിനെയും പുറത്താക്കി അങ്കിത് രാജ്പുത് പഞ്ചാബിനെ മത്സരത്തിലേക്ക് തിരികെ എത്തിക്കുമെന്ന് തോന്നിച്ചു ബാറ്റിംഗ് ഓർഡറിൽ പ്രൊമോഷൻ കിട്ടിയ ദീപക് ചഹാർ തുടരെ ബോളുകൾ ബൗണ്ടറി കടത്തി. ഇതിനിടെ മറുവശത്ത് റെയ്ന അർധ സെഞ്ചറി പിന്നിട്ടു. പത്തൊമ്പതാം ഓവറിലെ ആദ്യ പന്തിൽ ധോണിയുടെ സിക്സിലൂടെ ചെന്നൈ വിജയതീരമണഞ്ഞു.

പഞ്ചാബ് പരാജയപ്പെട്ടതോടെ രാജസ്ഥാൻ പ്ലേഓഫിലേക്ക് യോഗ്യത നേടി. സൺറൈസേഴ്സ് ഹൈദരാബാദ് ചെന്നൈ സൂപ്പർ കിംഗ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകൾ നേരത്തെ പ്ലേ ഓഫിൽ എത്തിയിരുന്നു. പ്ലേ ഓഫ് മത്സരങ്ങൾ ചൊവ്വാഴ്ച മുംബൈയിൽ ആരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here