ബ്ലാസ്റ്റേഴ്സിൽ നിക്ഷേപത്തിനൊരുങ്ങി മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമസ്ഥർ

പ്രമുഖ ഫുട്ബോൾ ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പ് ആയ സിറ്റി ഫുട്ബോൾ ഗ്രൂപ്പ് ISL ക്ലബായ കേരള ബ്ലാസ്റ്റേഴ്സിൽ നിക്ഷേപത്തിന് ഒരുങ്ങുന്നു എന്ന് റിപ്പോർട്ടുകൾ. 2014ൽ ആരംഭിച്ച സിറ്റി ഫുട്ബോൾ ഗ്രൂപ്പ് ഇംഗ്ലണ്ട്, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ, സ്പെയിൻ, ഉറുഗ്വേ തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ ക്ലബുകളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

ജനുവരിയിൽ ISLലെ തന്നെ പുതിയ ക്ലബ് ആയ ജംഷെദ്‌പൂർ FCയും ആയി സിറ്റി ഫുട്ബോൾ ഗ്രൂപ്പ് കരാറിൽ ഏർപ്പെടാൻ ധാരണയായി എന്ന് അഭ്യുഹങ്ങൾ ഉണ്ടായിരുന്നു. പക്ഷെ അത് നടക്കാത്തതിനാൽ ആണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിനെ സമീപിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ജൂലൈ അവസാനം കൊച്ചിയിൽ നടക്കാൻ ഇരിക്കുന്ന ഇന്റർനാഷണൽ പ്രീ സീസൺ ടൂർണമെന്റായ ടൊയോട്ട യറിസ് ലാലിഗ വേൾഡ് ഫുട്ബോൾ ടൂർണമെന്റ് ഈ റിപ്പോർട്ടുകൾ ശരി വെക്കുന്നു. സ്പാനിഷ് ഫുട്ബോൾ ലീഗ് ലാലിഗലെ തന്നെ ടോപ് ടൈർ ടീം ആയ ജിറോനയും ഓസ്‌ട്രേലിയൻ ലീഗ് ആയ എ ലീഗിലെ മെൽബൺ സിറ്റിയും ISL ലെ പ്രമുഖ ടീം ആയ കേരള ബ്ലാസ്റ്റേഴ്‌സും ആയിരിക്കും ഈ പ്രീ സീസൺ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഇതിൽ മെൽബൺ സിറ്റിയിൽ 100 ശതമാനവും ജിറോനായിൽ 44 ശതമാനവും ആണ് സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്റെ നിക്ഷേപം എന്നത് ശ്രദ്ധിക്കേണ്ടതാണ്. അവസാന സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഉണ്ടായ തിരിച്ചടികളും ഒരുപക്ഷെ ഇങ്ങനെ ഒരു തീരുമാനത്തിന് ക്ലബ് മാനേജ്മെന്റിനെ പ്രേരിപ്പിച്ചിട്ടുണ്ടാവും.

പഴയ ലിവർപൂൾ ഗോൾകീപ്പറും കേരള  ബ്ലാസ്റ്റേഴ്‌സ് കോച്ചും ആയ ഡേവിഡ് ജെയിംസിന്റെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വേരുകളും ഒരുപക്ഷെ ഇതിലേക്ക് വഴിവെച്ചുകാണും. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ആയ മാഞ്ചസ്റ്റർ സിറ്റിയിൽ 100 ശതമാനം നിക്ഷേപമുള്ള ഗ്രൂപ്പ് ആണ് സിറ്റി ഫുട്ബോൾ ഗ്രൂപ്പ്. സിറ്റി ഫുട്ബോൾ ഗ്രൂപ്പ് പോലെയുള്ള ഒരു പ്രമുഖ നിക്ഷേപകരുമായി ധാരണയിൽ എത്തിയാൽ സാമ്പത്തികമായും അല്ലാതെയും വലിയ നേട്ടമാകും ബ്ലാസ്റ്റേഴ്‌സിന് ലഭിക്കുക. ഇതുമൂലം മികച്ച കളിക്കാരെയും കോച്ചിങ് സ്റ്റാഫുകളെയും ടീമിൽ എത്തിക്കാൻ ബ്ലാസ്റ്റേഴ്‌സിന് സാധിക്കും. വരും ദിവസങ്ങളിൽ ഇതിനെപ്പറ്റി ക്ലബ് വൃത്തങ്ങളിൽ നിന്നും അറിയാൻ സാധിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here