കൊളംബിയ പ്രീ ക്വാർട്ടറിൽ

ക്വാർട്ടറിൽ എത്താൻ വിജയം അനിവാര്യമായിരുന്ന കൊളംബിയയ്ക്ക് സെനഗലിനെതിരെ യെറി മിനയുടെ ഗോളിൽ വിജയം. സമനില നേടിയാൽ ക്വാർട്ടറിൽ എത്താമായിരുന്ന സെനഗൽ പോയിന്റ്‌ പട്ടികയിൽ ജപ്പാനോടൊപ്പം രണ്ടാം സ്ഥാനം പങ്കിട്ടെങ്കിലും ഫെയർ പ്ലേ പോയിന്റിൽ പുറത്ത്. ജപ്പനേക്കാൾ അധികം മഞ്ഞക്കാർഡ് കണ്ടതാണ് സെനഗലിന് വിനയായത്.

പതിഞ്ഞ താളത്തിലായിരുന്നു ആദ്യ പകുതി. ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങളൊന്നും പുറത്തെടുത്തില്ല. ക്വിന്ററോ എടുത്ത ഫ്രീകിക്ക് ഒഴികെ ആദ്യ പകുതിയിൽ ഗോളവസരങ്ങൾ ഒന്നും ഉണ്ടായില്ല. മാനെയെ ബോക്സിൽ വീഴ്ത്തിയത്തിന് പെനാൽറ്റി വിധിച്ചെങ്കിലും VAR ന്റെ സഹായത്തോടെ തീരുമാനം പിൻവലിച്ചു.  ആദ്യ പകുതിയിൽ കൊളംബിയൻ സൂപ്പർ താരം ഹാമിഷ് റോഡ്രിഗസ് പരിക്കേറ്റ് പുറത്തു പോയി.

സമനിലയും പ്രീ ക്വാർട്ടറിൽ എത്തിക്കാം എന്നിരിക്കെ വലിഞ്ഞു കളിച്ച സെനഗലിനെ പ്രതിരോധത്തിലാഴ്ത്തി കൊളംബിയയുടെ ഗോളെത്തി. കോർണറിന് തല വച്ച യെറി മിന 74ആം മിനിറ്റിൽ കൊളംബിയയെ മുന്നിലെത്തിച്ചു. പിന്നീട് ഉണർവോടെ ഗോൾ നേടാൻ കിണഞ്ഞു പരിശ്രമിച്ച സെനഗലിന് കൊളംബിയൻ ഗോൾ കീപ്പർ ഓസ്പിനയെ മറികടക്കാൻ ആയില്ല. സെനഗൽ കൂടി പുറത്തായതോടെ പ്രീ ക്വാർട്ടറിൽ ആഫ്രിക്കൻ ടീമുകൾക്കൊന്നും എത്താനായില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here