മെസ്സിക്കും റൊണാൾഡോയ്ക്കും വേൾഡ്കപ്പ്‌ നേടാനുള്ള അവസാന അവസരം – മൗറീഞ്ഞോ

ലോക ഫുട്ബോളിലെ അതികായന്മാർക്ക് ക്ലബ്‌ തലത്തിൽ നേട്ടങ്ങൾ അനവധിയാണെങ്കിലും വേൾഡ്കപ്പ്‌ ഇന്നും കിട്ടാക്കനിയായി അവശേഷിക്കുന്നു. ഇരുവരുടെയും മൊത്തം സമ്പാദ്യം 9 ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും, 11 ലാലിഗ കിരീടങ്ങളും. പക്ഷേ വേൾഡ്കപ്പ്‌ ഉയർത്താനുള്ള ഭാഗ്യം ഇതുവരെ കൈവന്നിട്ടില്ല. 2014ൽ ഫൈനലിൽ വരെയെത്തിയ മെസ്സിയാണ് സ്വപ്നസാക്ഷാത്കാരത്തിനു അടുത്തെങ്കിലും എത്തിയത്.

“രണ്ടുപേരും അവസാനത്തെ വേൾഡ്കപ്പ്‌ എന്നുറപ്പിച്ചു തന്നെയാവാം ഇത്തവണ വന്നിരിക്കുന്നത്. ജയിച്ചാൽ കരിയറിലെ ഏറ്റവും മനോഹരമായ നിമിഷമായിരിക്കും. എല്ലാവർക്കുമറിയാം കഴിഞ്ഞ 10 വർഷത്തിൽ ലോകംകണ്ട ഏറ്റവും മികച്ച താരങ്ങളാണ് മെസ്സിയും, റൊണാൾഡോയും. അവരവരുടെ ക്ലബ്ബിന്റെ നേട്ടങ്ങൾക്കുവേണ്ടി കഴിവിന്റെ പരമാവധി ഇരുവരും ശ്രമിച്ചിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ സൂപ്പർമാനെപ്പോലെയാണ്, ചിലപ്പോൾ 4 കൊല്ലം കഴിഞ്ഞും കാണാം. മെസ്സിക്ക് പ്രായം വലിയൊരു തടസ്സമല്ല. എന്നിരുന്നാലും 4 വർഷത്തിനപ്പുറം കായികക്ഷമത നിലനിർത്തുക എന്നത് ശ്രമകരമാണ്” മൗറിഞ്ഞോ പറഞ്ഞു.

2016ലെ യൂറോ കപ്പ്‌ നേട്ടം റൊണാൾഡോയ്ക്ക് അല്പമെങ്കിലും ആശ്വാസമാണ്. പക്ഷേ സീനിയർ ലെവലിൽ ഒരു മേജർ ടൂര്ണമെന്റുപോലും അര്ജന്റീനയ്ക്കുവേണ്ടി നേടാൻ മെസ്സിക്ക് സാധിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here